കത്തുകള്‍
ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

‘ഒഞ്ചിയംപാണന്‍’മാരും വലതുപക്ഷവും

രഞ്ജിത്ത് ശ്രീധര്‍

ഞ്ചിയം കൊതപാതകാനന്തര കേരളം. രാഷ്ട്രീയ - സാംസ്കാരിക സമൂഹത്തില്‍ എന്തൊക്കെയോ കാര്യങ്ങള്‍ സംഭവിച്ചു എന്നാണ് പലരും വിലയിരുത്തുന്നത്. പക്ഷെ, ഒരാഘോഷത്തിന്റെ ആരവബഹളത്തിനപ്പുറത്ത് അത് കേരള സമൂഹത്തില്‍ പ്രത്യേകിച്ച് ഒരു ഭാവഭേദവും വരുത്തിയിട്ടില്ല. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ആര് നടത്തി എന്ന് തെളിയിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പക്ഷെ, ഈ അന്വേഷണം പൂര്‍ത്തിയായില്ലെങ്കിലും പ്രതികള്‍ ആരാണെന്നുള്ള പ്രവചനം കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് കേരളത്തിലെ ഭരണമുന്നണിയുടെ വക്താക്കള്‍ നടത്തിക്കഴിഞ്ഞിരുന്നു!

സിപിഐ എമ്മിന്റെ സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന്‍ തളര്‍ന്നുപോയ ‘തളര്‍വാദ’ത്തെ പുനരാവിഷ്കരിക്കാനുള്ള കര്‍ക്കിടകകാലം പോലെ ചന്ദ്രശേഖര കൊലപാതകാനന്തര കേരളത്തിലെ മാധ്യമ സമീപനത്തെയും അതിലൂടെ ആവിഷ്കരിക്കപ്പെട്ട പൊതുബോധത്തെയും ഉപയോഗപ്പെടുത്തി. സമര്‍ത്ഥമായി താനാണ് പാര്‍ട്ടിയേക്കാള്‍ വലിയ ശരിയെന്നും പാര്‍ട്ടി ഒരു ഗൂഢസംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് പോയെന്നും അദ്ദേഹം പറയാതെ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മാധ്യമങ്ങള്‍ സമര്‍ത്ഥിച്ചു. ഡാങ്കേയില്‍ നിന്നും പോരാടി പിടിച്ചുവാങ്ങിയ വര്‍ഗരാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഇതാ മറ്റൊരു ഡാങ്കേയുടെ കൈയ്യില്‍ എന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. വീണ്ടും പോരാട്ടത്തിനുള്ള ആഹ്വാനം മുപ്പത്തിരണ്ട് പേരോടല്ല, പാര്‍ട്ടിയിലെ മുഴുവന്‍ ചോരയോടും നീരിനോടും.

മെയ് നാലിനാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നത്. ജൂണ്‍ രണ്ടിനായിരുന്നു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിന്റെ ദിവസം വരെ കേരളത്തിലെ പ്രമുഖവാര്‍ത്താ ചാനലുകള്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെ ആഘോഷിച്ചു. മലയാളം പത്രങ്ങളായ മാതൃഭൂമി, മലയാള മനോരമ, മംഗളം, മാധ്യമം, കേരളകൌമുദി, ദീപിക, മെട്രോവാര്‍ത്ത, വീക്ഷണം, ചന്ദ്രിക, ജന്‍മഭൂമി തുടങ്ങിയവയും കേരളത്തില്‍ പ്രചാരത്തിലുള്ള ഇംഗ്ളീഷ് പത്രങ്ങളായ ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളും ഒരു ദിവസം ഒഴിയാതെ ‘കൊലപാതക വാര്‍ത്തകള്‍’ എഴുതി. ഇതില്‍ പത്രങ്ങളായ വീക്ഷണം, ചന്ദ്രിക, ജന്‍മഭൂമി തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളാണ്. ചാനലുകളില്‍ ജയ്ഹിന്ദും കൈരളിയും പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍ ഉള്ളവയാണ്. അവര്‍ പ്രതിയോഗികള്‍ക്കെതിരെ കിട്ടുന്ന അവസരം വിനിയോഗിക്കുന്ന രീതി മനസിലാക്കാന്‍ സാധിക്കും. എന്നാല്‍, ബാക്കിയുള്ള ഭൂരിപക്ഷം വരുന്ന നിഷ്പക്ഷമതികളായ ദൃശ്യ-പത്ര മാധ്യമങ്ങള്‍ യാതൊരു വസ്തുതകളുമില്ലാത്ത കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമെന്ന പോലെ അവതരിപ്പിച്ചത്. ഇപ്പോഴും ആ ദുസ്ഥിതി തുടരുകയാണ്.

ചന്ദ്രശേഖരന്റെ കൊലപാതകികളെ തേടിയുള്ള അന്വേഷണം മാധ്യമങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിന് യു ഡി എഫ് തീരുമാനിച്ചിരുന്നില്ല. വാര്‍ത്തകള്‍ ചോരുന്നതിന് അന്വേഷണ സംഘത്തിന് ആദ്യഘട്ടത്തില്‍ വിലക്കുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആഭ്യന്തര മന്ത്രിയുടെ ശാസനയും അവര്‍ക്ക് ലഭിച്ചു. എന്നാല്‍, ഈ വാര്‍ത്തകള്‍ പ്രതിപക്ഷത്തെ പ്രത്യേകിച്ച് സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ മാധ്യമങ്ങളുമായി വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെ അന്വേഷണ സംഘത്തെ പുതുക്കി പണിഞ്ഞു. വിവാദ ഡി വൈ എസ് പി രാജ്മോഹന്റെ കടന്നുവരവോട് കൂടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുന്നത് നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും.

റഫീക്ക്, കൊടിസുനി തുടങ്ങിയ പേരുകള്‍ രസകരങ്ങളായ കാര്‍ട്ടൂണുകള്‍ വരെയായി മാറി. പാര്‍ട്ടിഗ്രമങ്ങളില്‍ ഒളിച്ചിരിക്കുന്ന പ്രതികളെ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും വെച്ച് പിടികൂടി! വാര്‍ത്തകള്‍ വരുന്ന ദിവസത്തില്‍ നിന്ന് വാര്‍ത്തവായിക്കുന്ന നിമിഷത്തിലേക്ക് വിശ്വാസ്യത ചുരുങ്ങുന്ന ചരിത്രപരമായ മാധ്യമഅധപതനത്തിന്റെ നേര്‍ചിത്രങ്ങള്‍. പക്ഷെ, ആരും അത്തരം കാര്യങ്ങളെ ചോദ്യം ചെയ്തില്ല. ഒരു പിണറായി വിജയനും എളമരം കരീമും ചിലപ്പോഴൊക്കെ മറ്റ് ചിലരും ചില ചോദ്യം ചെയ്യലുകള്‍ നടത്തിയത് അവിസ്മരിക്കുന്നില്ല. പക്ഷെ, അതൊക്കെ ‘പ്രതികളുടെവിഹ്വലതകള്‍’ എന്ന ഉദാഹരിക്കലിനപ്പുറത്തേക്ക് വളര്‍ന്നില്ല.

സിപിഐ എമ്മിന്റെ സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന്‍ തളര്‍ന്നുപോയ ‘തളര്‍വാദ’ത്തെ പുനരാവിഷ്കരിക്കാനുള്ള കര്‍ക്കിടകകാലം പോലെ ചന്ദ്രശേഖര കൊലപാതകാനന്തര കേരളത്തിലെ മാധ്യമ സമീപനത്തെയും അതിലൂടെ ആവിഷ്കരിക്കപ്പെട്ട പൊതുബോധത്തെയും ഉപയോഗപ്പെടുത്തി. സമര്‍ത്ഥമായി താനാണ് പാര്‍ട്ടിയേക്കാള്‍ വലിയ ശരിയെന്നും പാര്‍ട്ടി ഒരു ഗൂഢസംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് പോയെന്നും അദ്ദേഹം പറയാതെ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മാധ്യമങ്ങള്‍ സമര്‍ത്ഥിച്ചു. ഡാങ്കേയില്‍ നിന്നും പോരാടി പിടിച്ചുവാങ്ങിയ വര്‍ഗരാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഇതാ മറ്റൊരു ഡാങ്കേയുടെ കൈയ്യില്‍ എന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. വീണ്ടും പോരാട്ടത്തിനുള്ള ആഹ്വാനം മുപ്പത്തിരണ്ട് പേരോടല്ല, പാര്‍ട്ടിയിലെ മുഴുവന്‍ ചോരയോടും നീരിനോടും.

സിപിഐ എം സ്ഥാപക നേതാവായ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം തോളിലേറ്റി നടക്കുന്ന അത്ഭുതകാഴ്ചക്ക് കേരളം സാഖ്യം വഹിച്ചു. ടി പി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റാണെന്ന് വിലപിച്ച സഖാവ് വി എസിനെ, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ദിവസം തന്നെ മഹത്തായ സന്ദേശമെന്ന നിലയില്‍ ‘കൊലചെയ്യപ്പെട്ടവന്റെ ഭാര്യയെയും അമ്മയെയും സന്ദര്‍ശിച്ച’ സിപിഐ എമ്മിന്റെ സ്ഥാപകനെ, യഥാര്‍ത്ഥ കമ്യൂണിസ്റ്; വലിയശരി എന്നൊക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജ്ജും ഗണേഷ്കുമാറും കുഞ്ഞാലിക്കുട്ടിക്ക് വൈമനസ്യമുള്ളത് കൊണ്ട് കെ പി എ മജീദും വിളിച്ച് പറഞ്ഞു.

സഖാവ് വി എസിന്റെ സ്കൂളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചെടുത്ത എം എം മണിയും വിട്ടുകൊടുത്തില്ല. ആ ‘ഏമ്പോക്കി’യുടെ വാക്കുകള്‍ അന്യരാജ്യങ്ങളില്‍ വരെ പ്രതിധ്വനിച്ചു. ഇടുക്കിയിലെ ഏതോ ഉള്‍പ്രദേശത്ത് എം എം മണി നടത്തിയ പ്രസംഗം രാജ്യമാകെ തീക്കാറ്റായി. എറണാകുളം പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒളിക്യാമറ മണിയുടെ പ്രസംഗ പീഠത്തിലേക്ക് മുന്നേറി. മണിയുടെ പ്രസംഗരീതികള്‍ ഇന്നലെ ഉണ്ടായതല്ല. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ മൈക്ക് കാണുന്ന കാലം തൊട്ട് അണികളെ ആവേശഭരിതനാക്കാനും വികാരപരവേശത്താലും വിളിച്ച് പറയുന്ന ‘ഏമ്പോക്കി’യാണ് അദ്ദേഹം. മൂന്നാര്‍മിഷന്‍ നടത്തുന്നത് വരെ ‘ധീരനായഏമ്പോക്കി’യായിരുന്നു. പിന്നീടാണ് ധീരത ചോര്‍ന്ന് പോയത്. ഏതായാലും എം എം മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഐ എം വലിച്ചറിഞ്ഞു. വെളിവില്ലാതെയാണെങ്കിലും പറഞ്ഞത് തെറ്റാണെന്ന് മനസിലാക്കാനുള്ള വെളിവ് സിപിഐ എംന് ഉണ്ട് എന്നല്ല അപ്പോഴും വിലയിരുത്തപ്പെട്ടത്. പുറത്താക്കാന്‍ ഒരുമണിക്കൂര്‍ വൈകിപ്പോയി എന്നതിലേക്ക് മാധ്യമ ചര്‍ച്ചകള്‍ മുന്നേറി.

തെറ്റുകാരെ പുറത്താക്കുന്ന, ശിക്ഷിക്കുന്ന സിപിഐ എംനെതിരെ തെറ്റുകളുടെ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചടിച്ചാണ് മാധ്യമങ്ങളും വലതുപക്ഷവും മുന്നേറുന്നത്. അവര്‍ക്ക് ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങളില്‍, പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ല. ദിനംപ്രതി കഥകള്‍ മാറിമറിയുന്നു. തെറ്റായ കഥകളെ വഴിയില്‍ ഉപേക്ഷിക്കുന്നു. പുതിയ കള്ളക്കഥകള്‍ മെനയുന്നു. ഒരു ലക്ഷ്യം മാത്രം. മലപ്പുറം സംസ്ഥാന സമ്മേളന സമയത്ത് പരാജയപ്പെട്ടുപോയ മീഡിയാമിഷന്‍ കൂടുതല്‍ കരുത്തോടെ ആവിഷ്കരിക്കുക. നടപ്പിലാക്കുക. സിപിഐ എംനെ ദുര്‍ബലപ്പെടുത്തുക. ഇത് തെറ്റല്ലേ, ഈ തെറ്റിനുള്ള ശിക്ഷ ആര് വിധിക്കും? ആര് ഏറ്റുവാങ്ങും. ശിക്ഷ വിധിക്കുന്ന മാധ്യമകോടതികളായി കേരളത്തിലെ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയത്ത് മുന്നോട്ട് വെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ വിരലിലെണ്ണാവുന്നവ പോലും പ്രാവര്‍ത്തികമാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിലയിരുത്തേണ്ട കാലത്ത് മറ്റൊരു വിവാദത്തിലൂടെ ജനശ്രദ്ധ തിരിച്ചുവിടാന്‍ സാധിക്കുന്നത് ചെറിയ കാര്യമാണോ? വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ജീവിതം വഴിമുട്ടുന്ന പ്രതിസന്ധിഘട്ടം പോലും ചെറുതായിപ്പോവുന്ന പോലെ ഒരു കൊലപാതക വിവാദത്തിന്റെ സുനാമിയടിക്കുന്നത് ചെറിയ കാര്യമാണോ?

യു ഡി എഫ് മുന്നണിയില്‍ നിന്ന് ചിലര്‍ പുറത്തുപോവാന്‍ സാധ്യതയുണ്ടെന്ന വസ്തുത മുന്നണിയിലുള്ളവര്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാം. ആ പതനം ഇല്ലാതാക്കാന്‍ ഏത് വഴികളിലൂടെ നടക്കാനും ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറാണ്. പുതിയൊരു തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ ഭരണമാറ്റം വി എസ് അച്യുതാനന്ദന്‍ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തിനോടടുത്തുനില്‍ക്കുന്ന വൃത്തങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. പലപ്പോഴും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം സഹായകമാവുന്നത് മറ്റൊരു കാരണവും കൊണ്ടല്ല. പരസ്പരം സഹായം അഭ്യര്‍ത്ഥിക്കുന്ന പ്രത്യക്ഷമാനങ്ങളിലേക്ക് കടന്നിട്ടില്ലെങ്കിലും ഒഴുക്കിനിടയില്‍ ഏതൊക്കെ വഴികളാണ് ചുഴികളില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ സഹായകമാവുക എന്ന തിരിച്ചറിവ് ഇക്കൂട്ടര്‍ക്കുണ്ട് എന്ന് നിരീക്ഷിച്ചാല്‍ തെറ്റാവില്ല. പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് നില്‍ക്കാനും തന്റെ ഒറ്റയാന്‍ പ്രവര്‍ത്തനങ്ങളാണ് ശരി എന്ന് വാദിക്കാനും വി എസ് കാണിക്കുന്ന അതിസാമര്‍ത്ഥ്യം ഇത്തരം ചിന്തകള്‍ക്ക് ബലം പകരുന്നു.

ഇപ്പോള്‍ പരസ്യത്തിന്റെ കുത്തൊഴുക്കാണ്. യുഡിഎഫ് സര്‍ക്കാര്‍ സിനിമാമന്ത്രി ഗണേഷിന്റെ സഹായത്തോടെ സിനിമാ താരങ്ങളെ അണിനിരത്തി പരസ്യങ്ങള്‍ നിര്‍മിക്കുന്നു. സിപിഐ എം, ഇടത് വിരുദ്ധത ഏറ്റവും മനോഹരമായി പ്രയോഗിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പരസ്യം എന്നതാണ് മുഖ്യമന്ത്രിയുടെ നയം. പരസ്യവിതരണം മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഏകോപിപ്പിക്കുന്നത്. വരമ്പത്ത് തന്നെ കൂലി നല്‍കുന്ന പരിപാടി! പരസ്യങ്ങള്‍ അതിശയകരമാണ്. ക്ഷേമപെന്‍ഷനുകളടക്കമുള്ള പല ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ഒരു പരസ്യം ടെലിവിഷനുകളില്‍ മിനിറ്റുകളുടെ ഇടവേളയില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ, വര്‍ധിപ്പിച്ചു എന്ന് അവകാശപ്പെടുന്നതല്ലാതെ ആ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ല. കോടികളുടെ കുടിശ്ശികയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കാനാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഉപയോഗിക്കുന്നത്. ലാഭത്തിന്റെ കണക്ക് പുസ്കത്തില്‍ പരസ്യ വരുമാനം ഉയര്‍ച്ചയുണ്ടാക്കുമെങ്കില്‍ എന്ത് കൊള്ളരുതായ്മയും ചെയ്യുമെന്ന വര്‍ത്തമാനകാല മാധ്യമബോധത്തില്‍ ഇതിനപ്പുറത്തുള്ള ആക്രമണവും പ്രതീക്ഷിക്കണം.

മാധ്യമങ്ങളുടെ പ്രമാണിത്വം വകവെച്ച് കൊടുക്കാത്ത സിപിഐ എമ്മിനെ ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയോടെയാണ് പുതിയ മാധ്യമസിന്‍ഡിക്കേറ്റ് നില്‍ക്കുന്നത്. തങ്ങള്‍ക്ക് ഗുണകരമാണെന്നുള്ളത് കൊണ്ട് വലതുപക്ഷം മാധ്യമങ്ങളുടെ വാശിക്ക് സഹായം പകരുന്നു. മലപ്പുറം സംസ്ഥാന സമ്മേളനം, എസ് എന്‍ സി ലാവ്ലിന്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും ആഞ്ഞ് പരിശ്രമിച്ചിട്ടും സഫലമാവാത്ത കാര്യം ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത ഏകോപന മിടുക്കോടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ മറികടക്കാന്‍ സിപിഐ എമ്മിന് സാധിച്ചാല്‍ ആ പാര്‍ട്ടി ബദലില്ലാത്ത ശരിയാണെന്ന് ഒരിക്കല്‍ കൂടി ജനങ്ങള്‍ക്ക് ഉറപ്പിക്കാം.

Comments  

 
0 # RE: ‘ഒഞ്ചിയംപാണന്‍’ മാരും വലതുപക്ഷവുംസാബുപോൾ 2012-06-16 16:55
വി എസ് ഒരിക്കലും പാർട്ടിക്കകത്തു നിന്ന് പാർട്ടിയിലെ വലതുപക്ഷവൽക്കരണ ത്തിനെതിരേ ശബ്ദിച്ചിട്ടില് ല..ഞാൻ പാർട്ടിയിലെ വലതുപക്ഷവൽക്കരണ ത്തിനെതിരേ പൊരുതുന്ന ശരിയായ കമ്മ്യൂണിസ്റ്റ് എന്ന കപടമുഖം പ്രചരിപ്പിക്കാൻ വിഎസ് നും മാധ്യമസിൻഡിക്കേ റ്റിനും സാധിച്ചു.പക്ഷേ അധികാരമോഹത്തിനപ ്പുറം മറ്റൊരു അജഢ തനിക്കില്ലെന്ന് അദ്ദേഹം എത്രയേ വട്ടം തെളിയിച്ചിരിക്ക ുന്നു..പാടം നികത്തലിനെതിരേ സദാസമയം ശബ്ദിക്കുന്ന വിഎസ് മുഖ്യമന്ത്രിയായ ിരുന്നപ്പോൾ ആറന്മുള വിമാനത്താവളത്തി നായി ഏക്കറ് കണക്കിന് പാടം നികത്തുന്നതിന് എത്ര ഉത്സാഹമാണ് കാണിച്ചതെന്ന് ഷാജഹാൻ വെളിപ്പെടുത്തിയ ിട്ടുണ്ട്....
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh