തിരുവനന്തപുരം : പട്ടാളക്കാരന്റെ വേഷമിട്ട് മുഖ്യമന്ത്രിയെയും രക്ഷാപ്രവര്‍ത്തകരെയും അപമാനിച്ചത് ഉണ്ണി എസ് നായര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍. ഇദ്ദേഹം നേരത്തെ പട്ടാളത്തില്‍ സേവനം അനുഷ്ടിച്ചിരുന്നു എന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. കൈയ്യിലുള്ള പട്ടാള യൂണിഫോറമിട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷാ പ്രവര്‍ത്തനത്തെയും ഇകഴ്ത്തി കാട്ടാനുള്ള വേഷം കെട്ടിന് പിറകില്‍ ഗൂഡാലോചനയുണ്ടെന്നാണ് സൂചനകള്‍.

സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിനും ബന്ധമുണ്ടെന്നുള്ള നിലയിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തട്ടിക്കൂട്ടിയ ഈ വീഡിയോ ആരും ശ്രദ്ധിക്കാതെ കിടന്നത് വൈറലാക്കി മാറ്റിയത് പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ െ്രെപവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇന്നലെ രാവിലെ 9:47ന് ഈ വീഡിയോ ഷെയര്‍ ചെയ്തത് ഹബീബ് ഖാനായിരുന്നു. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പരക്കെ പ്രചരിച്ചത്.

പ്രളയക്കെടുതിയില്‍ നിന്ന് കേരളം അതിജീവിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നും രാഷ്ട്രീയമായി മേല്‍ക്കൈയുണ്ടാവുമെന്ന് ഭയന്ന് ആര്‍ എസ് എസ് നേതൃത്വവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ വിഭാഗവും ഗൂഡാലോചന നടത്തിയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്ന സംശയവും ബലപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് ആരംഭിച്ച പ്രചരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ചെന്നിത്തല ഗ്രൂപ്പിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചു. 

രക്ഷാപ്രവര്‍ത്തനത്തെ അപഹസിച്ചും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയും വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കരസേനയും അന്വേഷണം നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനമടക്കം തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തുന്നത്. സൈനിക വേഷത്തിലെത്തിയ ആള്‍ നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയിരുന്നു. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഇയാള്‍ മുതിര്‍ന്നു. യാഥാര്‍ത്ഥ്യം മനസിലാക്കാതെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

ഉണ്ണി എസ് നായരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ : https://www.facebook.com/unni.snair.501

ആര്‍മിയുടെ വെളിപ്പെടുത്തല്‍ : https://www.facebook.com/Indianarmy.adgpi/photos/a.247502275446409/892142927649004/?type=3&theater