കോട്ടയം:ബലാത്സംഗ കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവെന്ന് ജസ്റ്റിസ് കമൽ പാഷ. സാധാരണ രീതിയിൽ ഇത്രയും ഗൗരവപരമായ കുറ്റകൃത്യങ്ങളിൽ മജിസ്‌ട്രേറ്റ് കോടതികളിൽ നിന്ന് ജാമ്യം കൊടുക്കാറില്ല, വളരെ പ്രത്യേകതകളുള്ള കേസാണിത് അതിനാൽ തന്നെ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം, ജസ്റ്റിസ് കമാൽ പാഷ പ്രതികരിച്ചു . മൂന്ന് സാധ്യതകളാണ് ഇപ്പോൾ ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തിൽ നിലനിൽക്കുന്നത്. ഒന്നുകിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാം, പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാം, അതുമല്ലെങ്കിൽ ജാമ്യം, എന്നാൽ ജാമ്യത്തിനുള്ള സാധ്യത വളരെ വിരളമാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
ഇന്നലെ രാത്രി അറസ്റ്റിനു ശഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്നു ഫ്രാങ്കോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു, അതുകൊണ്ടു തന്നെ ഇന്നലെ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കിട്ടുന്ന വിവരമനുസരിച്ച് അല്പസമയത്തിനുള്ളിൽ ഫ്രാങ്കോയെ പാല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.