ശബരിമലയില്‍ തെരഞ്ഞെടുത്ത 826 ആര്‍ എസ് എസ് ക്രിമിനലുകള്‍. കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ആര്‍ എസ് എസ് ക്രിമിനലുകളെയാണ് ശബരിമലയിലേക്ക് തെരഞ്ഞെടുത്ത് നിയോഗിച്ചുള്ളത്.

വത്സന്‍ തില്ലങ്കേരിയുടെ ആക്ഷന്‍ ടീം എന്നാണ് ആര്‍ എസ് എസ് നേതൃത്വം ഈ കലാപസേനയെ വിശേഷിപ്പിക്കുന്നത്. 826 പേരെയും തെരഞ്ഞെടുത്തിരിക്കുന്നത് വത്സനാണ്. ഇവരെ 25 പേരടങ്ങുന്ന ടീമുകളായി 28 പോയിന്റുകളിലായി നിയോഗിച്ചിരിക്കുകയാണ്. ബാക്കി ആളുകള്‍ വത്സന്‍ തില്ലങ്കേരിയെ അനുധാവനം ചെയ്തുകൊണ്ട് കൂടെയുണ്ടാവണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന നിര്‍ദേശം നല്‍കിയാണ് ആര്‍ എസ് എസിന്റെ നിലക്കല്‍ ക്യാമ്പില്‍ നിന്നും ആര്‍ എസ് എസ് ക്രിമിനലുകളെ മല കയറ്റിയിരിക്കുന്നത്. നിലക്കല്‍ ആര്‍ എസ് എസ് ക്യാമ്പില്‍ ജ്വലിപ്പിച്ച ആഴിയില്‍ കൈചേര്‍ത്ത് വെച്ച് പ്രതിജ്ഞയെടുത്ത ശേഷമാണ് ആര്‍ എസ് എസ് ക്രിമിനലുകളും അവരുടെ നേതാവായ വത്സനും മല കയറിയിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.