പത്തനംതിട്ട :വിദ്യാസമ്പന്നരായ മലയാളികളള്‍ സുപ്രീം കോടതിവിധി അംഗീകരിക്കുമെന്ന് കരുതിയെന്നു ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന ആന്ധ്ര തീര്‍ത്ഥാടക. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്ര സ്വദേശിനി മഹേശ്വരി തങ്ങളുടെ നിരാശ അറിയിച്ചത് . പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇവിടെ എത്തിയപ്പോഴാണ് സ്ഥിതിഗതികൾ മോശമാണെന്നറിഞ്ഞത്. ആരുടെയും വിശ്വാസം ലംഘിച്ച് ഞങ്ങള്‍ക്ക് മലകയറാന്‍ താത്പര്യമില്ല. അടുത്ത തവണ വരുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീരുമെന്നു കരുതുന്നു,  അവർ പറഞ്ഞു.

ആന്ധ്രയിലെ അമരാവതിയില്‍ നിന്നുമാണ് ഇരുനൂറു സ്ത്രീകൾ അടങ്ങുന്ന 350 തീർഥാടക സംഘം മല ചവിട്ടാൻ എത്തിയത്. എല്ലാവർഷവും മറ്റു ക്ഷേത്രങ്ങളിലേക്കു തീർഥാടനത്തിനു പോകാറുണ്ട്. സുപ്രീം കോടതി വിധി വന്ന സ്ഥിതിക്ക് ശബരിമലയിലും പോകാം എന്ന് കരുതി. തങ്ങൾ അടുത്ത തവണ വീണ്ടും വരുമെന്നും അവർ കൂട്ടിച്ചെർത്തു.