പത്തനംതിട്ട: ശബരിമലയിൽ തീർഥാടകർക്ക് വേണ്ടത്ര സൗകര്യങ്ങൾ കേരള സർക്കാർ ചെയ്തുകൊടുക്കുന്നില്ലായെന്ന പരാതിയുമായി എത്തിയ അനു എന്ന തീർഥാടക തമിഴ്നാട് ബി ജെ പി സ്റ്റേറ്റ് സെക്രട്ടറി അനു ചന്ദ്രമൗലിയാണെന്ന് വ്യക്തമായി . ഏഷ്യാനെറ്റിനോടായിരുന്നു ഇവരുടെ പ്രതികരണം. കൂടാതെ ആർ എസ് എസ് ക്രിമിനലുകൾ ആക്രമിച്ച സ്ത്രീയുടെ വാർത്തയിലും ഇവർ നുഴഞ്ഞു കയറി ഭക്തരുടെ സ്വാഭാവിക പ്രതികരണമാണെന്ന നിലയിൽ അക്രമങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും വ്യക്തമായിരുന്നു.
ഭക്തിയുടെ മറവിൽ ബി ജെ പി ആർ എസ് എസ് ചെയ്തുകൊണ്ടിരിക്കുന്ന ഓരോരോ സംഭവങ്ങളും ഇങ്ങനെ മറനീക്കിപുറത്തുവന്നുകൊണ്ടിരിക്കുകയാണ്.