കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് എസ്.എഫ്.ഐ . സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണംഎന്നും ഈ നിരക്ക് പോലും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും അവർ അഭിപ്രായപ്പെട്ടു .

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സുപ്രിംകോടതിയെ സമീപികാനും തയാറാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ ഇന്ന് കോഴിക്കോട് വ്യക്തമാക്കി.