കേരളത്തിന് 2373 കോടി രൂപ അധിക വായ്പയെടുക്കാന്‍ അനുമതി നല്കി കേന്ദ്ര സർക്കാർ . കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് .കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ എടുക്കാവുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു.
ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു.