നിവിന്‍ പോളി കോണ്‍ഗ്രസില്‍.. പ്രതിപക്ഷ നേതാവില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. കണ്ണിന് കുളിര്‍മ്മ ഏകുന്ന കാഴ്ച്ച.. എന്ന വാചകത്തോടെ രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം സെല്‍ഫി എടുക്കുന്ന ചലച്ചിത്രതാരം നിവിന്‍ പോളിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 177ല്‍ അധികം റിയാക്ഷനുകളും 231ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, 2016 ഫെബ്രുവരി 17ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. കേരള പോലീസിനെ കുറിച്ചുള്ള കഥ അവതരിപ്പിച്ച നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ പുറത്തിറങ്ങിയ ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് നിവിന്‍ പോളിയെ വിളിച്ച് വരുത്തി അഭിനന്ദിച്ചിതിനെ കുറിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സന്ദര്‍ഭത്തില്‍ നിവിന്‍ പോളി ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുമൊത്ത് സെല്‍ഫി എടുക്കുന്നതും വാര്‍ത്തയിലുണ്ട്. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയില്‍ നിന്നും നിവിന്‍ പോളി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷമുള്ള ചിത്രമെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് നിവിന്‍. ഇതുവരെ ഒരു പാര്‍ട്ടിയുടെ അംഗത്വം അദ്ദേഹം സ്വീകരിച്ചിട്ടില്ല-
നിവിന്‍ പോളിയുടെ പ്രൈവറ്റ് സെക്രട്ടറി അറിയിക്കുകയും ചെയ്തു.