കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുചടങ്ങുകളുടെ സമയദൈർഘ്യം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്തി. ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയിൽ ചുരുക്കണം. കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാർഡ് തല നിരീക്ഷണം കർശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കർശനമാക്കാനും തീരുമാനമായിട്ടുണ്ട്.