മാഹി : പള്ളൂര്‍ സ്വദേശി കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊന്നകേസില്‍ പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്,ചൊക്ലി സ്വദേശി ടി കെ നിജേഷ്, പന്തയ്ക്കല്‍ സ്വദേശി പി കെ ശരത്ത് എന്നീ ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു ബാബു. ആര്‍ എസ് എസ് ഉന്നത നേതൃത്വം ആസൂത്രണം ചെയ്താണ് ഈ കൊലപാതകം നടത്തിയത് എന്ന് സിപിഐ എം നേതാക്കള്‍ ആരോപിച്ചിരുന്നു.

ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേരും ആര്‍എസ്എസിന്റെ സ്ഥിരം ക്രിമിനലുകളാണ്. പള്ളൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവരെ മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത 13പേരില്‍ പെട്ടവരാണ് ഇവര്‍. കേസന്വേഷിക്കുന്ന മാഹി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് പള്ളൂരില്‍നിന്ന് ജെറിന്‍ സുരേഷും പള്ളൂര്‍ ചെമ്പ്ര സ്വദേശി കുപ്പി സുബീഷും  സംഘവും വരികയായിരുന്ന വാഹനം പിടികൂടിയത്. ജെറിന്‍ സുരേഷിന്റെ വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. വിവാഹത്തലേന്ന് മറ്റൊരു വീട്ടിലായിരുന്നു ജെറിന്‍ തങ്ങിയിരുന്നത്. പൊലീസിനെ  കബളിപ്പിക്കാനായി  നടത്തിയ നീക്കമായിരുന്നു ഇത്. അവിടെ നിന്നു പോരുമ്പോഴാണ് പൊലീസ് പിടികൂടിയത്.

പിടിയിലായവരെ കൂടാതെ ആര്‍ എസ് എസ് നേതൃത്വവും ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. ആര്‍ എസ് എസ് സഹ പ്രാന്തപ്രചാരക് കൊല്ലം ചാത്തന്നൂര്‍ സ്വദേശി എസ് സുദര്‍ശന് സംഭവത്തില്‍ പങ്കുണ്ട് എന്ന് പിടിയിലാവര്‍ മൊഴി നല്‍കിയതായി സൂചനകള്‍ ഉണ്ട്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ നടന്ന ആര്‍ എസ് എസ് ദ്വിദീയ വര്‍ഷ ക്യാമ്പില്‍ സുദര്‍ശന്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു.

ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചല്‍, മാഹി മേഖലാ സെക്രട്ടറി സത്യന്‍ കുനിയില്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. പ്രദേശത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷകസംഘം തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. മയ്യഴി പള്ളൂര്‍ പ്രദേശങ്ങളിലെ ബാറുകളില്‍നിന്നുള്‍പ്പെടെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈല്‍ കോള്‍ സംബന്ധിച്ച വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാഹി> സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തറുത്ത് കൊന്നകേസിൽ മൂന്ന്‌ ആർഎസ്‌എസുകാർ അറസ്‌റ്റിൽ .പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്,ചൊക്ലി സ്വദേശി ടി കെ നിജേഷ്‌, പന്തയ്‌ക്കൽ സ്വദേശി പി കെ ശരത്ത്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

അറസ്‌റ്റിലായ മൂന്ന്‌പേരും ആർഎസ്‌എസിന്റെ സ്‌ഥിരം ക്രിമിനലുകളാണ്‌. പള്ളൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മൂന്നുപേരേയും മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ്‌ ചെയ്‌തു. കേസിൽ കഴിഞ്ഞ ദിവസം പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത 13പേരിൽ പെട്ടവരാണ്‌  അറസ്‌റ്റിലായ മൂന്നുപേരും.
 
കേസന്വേഷിക്കുന്ന മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലർച്ചെയാണ് പള്ളൂരിൽനിന്ന് ജെറിൻ സുരേഷും പള്ളൂർ ചെമ്പ്ര സ്വദേശി കുപ്പി സുബീഷും  സംഘവും വരികയായിരുന്ന വാഹനം പിടികൂടിയ ത്‌. ജെറിൻ സുരേഷിന്റെ വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. വിവാഹതലേന്ന്‌ മറ്റൊരു വീട്ടിലായിരുന്നു ജെറിൻ തങ്ങിയിരുന്നത്‌. പൊലീസിനെ  കബളിപ്പിക്കാനായി  നടത്തിയ നീക്കമായിരുന്നു ഇത്‌. അവിടെ നിന്നു പോരുമ്പോഴാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

ക്രിമിനൽ സംഘത്തിലുൾപ്പെട്ടവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സമിതിയംഗം വിജയൻ പൂവച്ചൽ, മാഹി മേഖലാ സെക്രട്ടറി സത്യൻ കുനിയിൽ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. പ്രദേശത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷകസംഘം തെരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. മയ്യഴി‐ പള്ളൂർ പ്രദേശങ്ങളിലെ ബാറുകളിൽനിന്നുൾപ്പെടെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈൽ കോൾ സംബന്ധിച്ച വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more: http://www.deshabhimani.com/news/national/mabu-murder-in-mahi/724912