എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു.എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവിക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി 8.30  ന് രാത്രി സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഉണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം റോഡരികില്‍ നില്‍ക്കുമ്പോള്‍ എസ്.ഡി.പി.ഐ നേതാവ് ബുഹാരിയുടെ നേതൃത്വത്തിലെത്തിയ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പൊലീസിന് മൊഴിനല്‍കി.