ഞാന്‍ ഒരു നടനാണ്

ഞാന്‍ ആകാശത്ത് പൊട്ടിവിരിഞ്ഞ താരമല്ല. ഇവിടെ ജനിച്ചുവളര്‍ന്നവനാണ്. വളരെ പതുക്കെയാണ് ഞാന്‍ സിനിമാഭിനയം തുടങ്ങിയത്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ചെയ്ഞ്ച് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പതുക്കെ എനിക്കുതന്നെ വ്യത്യാസം ഫീല്‍ ചെയ്യാന്‍ തുടങ്ങി. എനിക്ക് ഇതേവരെ ബി.പി.യും ഷുഗറും ഉണ്ടായിട്ടില്ല. ഒരു ഉദ്ഘാടന പരിപാടിക്കും ഞാന്‍ പോകാറില്ല. ഓരോ ഉദ്ഘാടന പരിപാടികളും ഒരുപാട് ടെന്‍ഷനാണ് നല്‍കാറുള്ളത്. എനിക്ക് ടെന്‍ഷന്‍ വന്നാല്‍ തലവേദന വരും. ദുബായ് പ്രോഗ്രാമുകള്‍ക്കൊന്നും ഞാന്‍ പോകുന്നില്ല. സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

ടിനിടോം അഭിനയിക്കാന്‍ വരുമ്പോള്‍ ഇത്രയൊക്കെയാവും എന്ന് കരുതിയിരുന്നില്ല. ഇപ്പോള്‍ തിരക്കിലൂടെ പോവുമ്പോള്‍ കഴിയാവുന്നത്ര സെലക്ടീവാകാന്‍ ശ്രമിക്കുകയാണ് ടിനി. സര്‍ഗധനരായ സംവിധായകര്‍ പല കഥാപാത്രങ്ങളെയും ആലോചിക്കുമ്പോള്‍ ടിനിടോമിനെ കാണുന്വിധത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയിരിക്കുന്നു ടിനിടോം. രഞ്ജിത്തിന്റെ പുതിയ സിനിമയായ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലും ടിനിയുണ്ട്. ഒരു മുഴുനീള കഥാപാത്രമായി.

കടല്‍ കടന്നൊരു മാത്തുക്കുട്ടി

രഞ്ജിയേട്ടന്റെ ചിത്രത്തില്‍ ശരിക്കും നെഗറ്റീവായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുഴുനീള നെഗറ്റീവ് കഥാപാത്രം. പി.ബി.സി.യെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്ലാങ്കമണ്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍ എന്ന ചാനലിന്റെ സാരഥിയായ വിദ്യാധരന്‍ എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. ഓബിവാനില്‍ സഞ്ചരിച്ച് വാര്‍ത്ത ലൈവായി വായിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന, ശരിക്കും ഒറ്റയാള്‍ കഥാപാത്രമാണിത്. സിനിമയില്‍ ഇതേവരെ ആരും ചെയ്യാത്ത വില്ലനിസവും ഹ്യൂമറിസവും ഒക്കെയുള്ള ഒരുതരം വൃത്തികെട്ട കഥാപാത്രമാണ് വിദ്യാധരന്‍. മമ്മൂക്കയോടൊപ്പം പ്രാഞ്ചിയേട്ടനില്‍ വലംകൈയായി അഭിനയിച്ചു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂക്കയ്ക്ക് നേരെ ഓപ്പസിറ്റായ കഥാപാത്രമാണ്.

നായകനാവാന്‍ ഒരുങ്ങുന്നില്ലേ?

എന്റെ കൈയില്‍ ഇരുപതോളം സ്‌ക്രിപ്റ്റുകളുണ്ട്. ലീഡ് ക്യാരക്ടര്‍ ചെയ്യണമെന്നു പറഞ്ഞ് പലരും എഴുതിയ സ്‌ക്രിപ്റ്റുകളാണ്. ഞാന്‍ ഇരുപത് സ്‌ക്രിപ്റ്റും വായിച്ച് നോക്കി. പക്ഷേ, ഒരു സ്‌ക്രിപ്റ്റ് പോലും എനിക്ക് സംതൃപ്തി നല്‍കിയില്ല.

വേണ്ടെന്ന് വയ്ക്കുന്നത് ശരിയോ?

സിനിമയില്‍ തിരക്കായില്ലെങ്കിലും കുഴപ്പമൊന്നുമില്ല. വീട്ടില്‍ നിന്നും ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ സൂപ്പര്‍ സ്റ്റാറാവാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. പിന്നെ സാമ്പത്തികം ആവശ്യത്തിന് ഞാന്‍ മിമിക്രിയിലൂടെ ഉണ്ടാക്കിയിട്ടുണ്ട്. നല്ല സിനിമയില്‍ അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം. ഒരിക്കല്‍ തിലകന്‍ ചേട്ടന്‍ എന്നോട് ഇങ്ങനെ പറഞ്ഞു. സിനിമയില്‍നിന്നും വരുമാനമുണ്ടാകുമ്പോള്‍ നീയൊരിക്കലും സ്ഥലം വാങ്ങിയിടരുത്. ടിനി ടോം നല്ല ചിത്രങ്ങള്‍ ചെയ്തുവെന്ന് നാളെ ആളുകള്‍ പറയണം. ബിസിനസ് മൈന്‍ഡ് വന്നാല്‍ ടിനിയുടെ ക്രിയേറ്റിവിറ്റി നഷ്ടമാവും.'' തിലകന്‍ ചേട്ടന്റെ ഈ അഭിപ്രായം ഞാന്‍ മനസില്‍ കുറിച്ചിട്ടുണ്ട്. നല്ല സിനിമകളില്‍ അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ടിനിയുടെ ഹൗസ്ഫുള്‍

ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ഹൗസ്ഫുള്‍ കണ്ടതും രഞ്ജിയേട്ടനാണ് ആദ്യം എന്നെ വിളിച്ചത്. ചിത്രം നന്നായിട്ടുണ്ടെന്നു പറഞ്ഞു. പക്ഷേ, ഹൗസ്ഫുള്‍ എന്തുകൊണ്ട് പിറകിലായി എന്നതായിരുന്നു പലരുടെയും സംശയം. മാര്‍ക്കറ്റിംഗിന്റെ പോരായ്മയെന്നാണ് പലരും സൂചിപ്പിച്ചത്. എന്നെ സംബന്ധിച്ച് നടന്‍ എന്ന നിലയില്‍ ഹൗസ്ഫുള്‍ ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ്.

അപ്രധാന വേഷങ്ങള്‍ സന്തോഷം തരുന്നോ?

ഞാന്‍ ആകാശത്ത് പൊട്ടിവിരിഞ്ഞ താരമല്ല. ഇവിടെ ജനിച്ചുവളര്‍ന്നവനാണ്. വളരെ പതുക്കെയാണ് ഞാന്‍ സിനിമാഭിനയം തുടങ്ങിയത്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ചെയ്ഞ്ച് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പതുക്കെ എനിക്കുതന്നെ വ്യത്യാസം ഫീല്‍ ചെയ്യാന്‍ തുടങ്ങി. എനിക്ക് ഇതേവരെ ബി.പി.യും ഷുഗറും ഉണ്ടായിട്ടില്ല. ഒരു ഉദ്ഘാടന പരിപാടിക്കും ഞാന്‍ പോകാറില്ല. ഓരോ ഉദ്ഘാടന പരിപാടികളും ഒരുപാട് ടെന്‍ഷനാണ് നല്‍കാറുള്ളത്. എനിക്ക് ടെന്‍ഷന്‍ വന്നാല്‍ തലവേദന വരും. ദുബായ് പ്രോഗ്രാമുകള്‍ക്കൊന്നും ഞാന്‍ പോകുന്നില്ല. സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. രണ്ട് പടത്തില്‍ ഒരേസമയം ഞാന്‍ അഭിനയിക്കാറില്ല. ഒരു സിനിമ കഴിഞ്ഞാണ് മറ്റൊരു സിനിമയില്‍ അഭിനയിക്കാറുള്ളത്. അതെന്റെ രീതിയാണ്. ആരോഗ്യമാണ് സമ്പത്ത്. ഞാനതില്‍ വിശ്വസിക്കുന്നു.

www.facebook.com/rajesh.joboy

06-Dec-2013

മനയോല മുന്‍ലക്കങ്ങളില്‍

More