കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വധിക്കാനുള്ള ശ്രമവും ആര്‍ എസ് എസ്- ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്തു. അദ്ദേഹം താമസിക്കുന്ന വീടിന് നേരെ രാത്രിയുടെ മറവില്‍ കടുത്ത ആക്രമണമാണ് സംഘികള്‍ നടത്തിയത്. കല്ലും ബിയര്‍കുപ്പികളും ഉപയോഗിച്ച് കിടപ്പുമുറി ലക്ഷ്യമാക്കി അക്രമണം നടത്തി. ശബ്ദം കേട്ട് ചുറ്റുവട്ടത്തുമുള്ളവര്‍ ഉണര്‍ന്നപ്പോള്‍ കൈകളില്‍ കരുതിയ സ്‌ഫോടകവസ്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ആര്‍ എസ് എസ്- ബി ജെ പി അക്രമികള്‍ രക്ഷപ്പെട്ടു. കോടിയേരി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അത് സംഘികള്‍ക്ക് അറിയില്ലായിരുന്നു. അദ്ദേഹം വീട്ടിലുണ്ടെന്ന് കരുതിയാണ് സംഘികള്‍ അക്രമം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെപ്പോലും തങ്ങള്‍ വെറുതെവിടില്ല എന്ന പ്രകോപനം കേരളത്തെ സംഘര്‍ഷഭരിതമാക്കുമായിരുന്നു. അവിടെ സിപിഐ എം വളരെ പക്വതയോടെ, വിവേകത്തോടെ ഇടപെട്ടു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനും പ്രകോപനത്തില്‍ കുരുങ്ങി പ്രതികരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. എന്നാല്‍, സംഘപരിവാരം എന്താണ് ചെയ്തത്? അവര്‍ അണികളെ പ്രകോപിതമാക്കാനായി പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരുന്നു.

ആര്‍ എസ് എസ് -ബി ജെ പി സംഘം തലസ്ഥാനജില്ലയില്‍ വ്യാപകമായ ആക്രമണമഴിച്ചുവിടുന്ന സന്ദര്‍ഭത്തിലാണ് ഇതെഴുതുന്നത്. ഈ ആക്രമങ്ങള്‍ തീര്‍ത്തും ആസൂത്രിതമാണ്. ഉന്നതല ഗൂഡാലോചന നടത്തി നടപ്പിലാക്കിയതാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം വെറും രണ്ടുദിവസം കൊണ്ട് ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകള്‍ തകര്‍ത്തുകളഞ്ഞത് 14 വീടുകളാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വധിക്കാനുള്ള ശ്രമവും ആര്‍ എസ് എസ്- ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്തു. അദ്ദേഹം താമസിക്കുന്ന വീടിന് നേരെ രാത്രിയുടെ മറവില്‍ കടുത്ത ആക്രമണമാണ് സംഘികള്‍ നടത്തിയത്. കല്ലും ബിയര്‍കുപ്പികളും ഉപയോഗിച്ച് കിടപ്പുമുറി ലക്ഷ്യമാക്കി അക്രമണം നടത്തി. ശബ്ദം കേട്ട് ചുറ്റുവട്ടത്തുമുള്ളവര്‍ ഉണര്‍ന്നപ്പോള്‍ കൈകളില്‍ കരുതിയ സ്‌ഫോടകവസ്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ആര്‍ എസ് എസ്- ബി ജെ പി അക്രമികള്‍ രക്ഷപ്പെട്ടു. കോടിയേരി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അത് സംഘികള്‍ക്ക് അറിയില്ലായിരുന്നു. അദ്ദേഹം വീട്ടിലുണ്ടെന്ന് കരുതിയാണ് സംഘികള്‍ അക്രമം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെപ്പോലും തങ്ങള്‍ വെറുതെവിടില്ല എന്ന പ്രകോപനം കേരളത്തെ സംഘര്‍ഷഭരിതമാക്കുമായിരുന്നു. അവിടെ സിപിഐ എം വളരെ പക്വതയോടെ, വിവേകത്തോടെ ഇടപെട്ടു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനും പ്രകോപനത്തില്‍ കുരുങ്ങി പ്രതികരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. എന്നാല്‍, സംഘപരിവാരം എന്താണ് ചെയ്തത്? അവര്‍ അണികളെ പ്രകോപിതമാക്കാനായി പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഡി വൈ എഫ് ഐയുടെ വട്ടംകുളം യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചുകൊണ്ടാണ് ആര്‍ എസ് എസ് - ബി ജെ പി അക്രമികള്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. കാട്ടാക്കടയില്‍ ഡി വൈ എഫ് ഐ വെള്ളയടിച്ച ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രകോപനമുണ്ടാക്കി. തുടര്‍ന്ന് ഡി വൈ എഫ് യുടെ പ്രസിഡന്റിനെ വീട്ടില്‍ കയറി ആക്രമിച്ചു. അദ്ദേഹത്തിന്റെ കാന്‍സര്‍ രോഗിയായ ഭാര്യയെയും വെറുതെവിട്ടില്ല. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ വീട് സംഘികള്‍ ആക്രമിച്ചത് അര്‍ദ്ധരാത്രി കഴിഞ്ഞാണ്. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗങ്ങളായ പുഷ്പലത, കരമന ഹരി, എസ് എ സുന്ദര്‍ കൗണ്‍സിലര്‍മാരായ ബിനു ഐ പി, റസിയ എന്നിവരുടെയെല്ലാം വീടുകള്‍ തകര്‍ത്തു. പെട്രോള്‍ ബോംബും ഏറുപടക്കവുമൊക്കെ കല്ലിനും കുപ്പികള്‍ക്കും പുറമേ ഉപയോഗിച്ചു. എസ് എഫ് ഐയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഏറുപടക്കമാണ് എറിഞ്ഞത്. വീര്യം കൂടി പടക്കങ്ങള്‍ പൊട്ടാത്തതുകൊണ്ട് അവിടെയുള്ളവര്‍ രക്ഷപ്പെട്ടു.

ഇതിനിടയില്‍ ചിലര്‍ പ്രകോപനത്തിന് അടിപെട്ടു. ഡി വൈ എഫ് ഐ നേതാവ് ബിനു ഐ പിയുടെ വീട് സംഘികള്‍ ആക്രമിച്ചപ്പോള്‍, കല്ലേറുകൊണ്ട് തകര്‍ന്ന ജനല്‍ചില്ലുകള്‍ വീണ് അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് മുറിവേറ്റു. ഭാര്യയും പ്രായമായ മാതാവും വല്ലാതെ പേടിച്ചു. ആ ആക്രമികളെ പിന്തുടര്‍ന്നപ്പോള്‍ അവര്‍ ഓടിക്കയറിയത് ബി ജെ പി സംസ്ഥാന കമ്മറ്റി ഓഫീസിലായിരുന്നു. അവിടെയപ്പോള്‍ ആര്‍ എസ് എസ് പ്രചാരകനും ബി ജെ പി അധ്യക്ഷനുമായ കുമ്മനം രാജശേഖരനും ഉണ്ട്. ആക്രമികള്‍ ഓഫീസിനകത്ത് സുരക്ഷിതരായപ്പോള്‍ വാതിലടച്ച് സിസി ടിവി ഓണ്‍ ചെയ്ത സംഘിബുദ്ധിയില്‍ പിന്നാലെ വന്ന ബിനുവും കൂട്ടുകാരും പെട്ടുപോയി. അവര്‍ നടത്തിയത് പ്രത്യാക്രമണമാണെങ്കിലും അതും പാടില്ലാത്തതാണ്. അക്രമത്തെ അതേരീതിയില്‍ മറുപടി നല്‍കി പ്രതിരോധിക്കാന്‍ പാടില്ല. ബി ജെ പി ഓഫീസില്‍ അതിക്രമിച്ചുകയറിയവരെ പാര്‍ട്ടിയ#ില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറായ സിപിഐ എം തങ്ങള്‍ അക്രമങ്ങളെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല എന്ന സന്ദേശമാണ് നല്‍കിയത്. ബി ജെ പിയും ആര്‍ എസ് എസും ഒരാക്രമണത്തെയും തള്ളിപ്പറയാന്‍ തയ്യാറായില്ല.

ആക്രമിച്ചും ഭയപ്പെടുത്തിയും പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തും ഒരു പാര്‍ട്ടിക്കും വളരാനും ജനങ്ങളുടെ മനസില്‍ ഇടം തേടാനും സാധിക്കില്ല. കേരളത്തിലെ ഇടുപക്ഷ പുരോഗമന പ്രസ്ഥാനം വളര്‍ന്നുവന്നത് പട്ടുപരവതാനി വിരിച്ച നടപ്പാതകളിലൂടെയല്ല. ആ ചരിത്രം സംഘികള്‍ മറിച്ചുനോക്കാന്‍ തയ്യാറാവണം.

ആര്‍ എസ് എസ് ജനാധിപത്യത്തെയും ഭരണഘടനയെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്ന സംഘടനയല്ല. സംഘ നിയന്ത്രണത്തിലുള്ള പരിവാര്‍ പ്രസ്ഥാനങ്ങളും അതേ രീതിയില്‍ മാത്രമേ ചിന്തിക്കുകയുള്ളു. ബി ജെ പി, ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡിയാണ്. കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണ് ആര്‍ എസ് എസും ബി ജെ പിയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനപക്ഷ വികസന നയങ്ങള്‍ സംഘപരിവാരത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. മോഡിയുടെ വികസനമെന്നൊക്കെ പ്രചരിപ്പിച്ചിരുന്നവര്‍ യഥാര്‍ത്ഥ വികസനമെന്തെന്നത് അനുഭവിക്കുകയാണ്. അത് തുടരരുത്. അതുകൊണ്ടാണ് ആര്‍ #െസ് എസ് - ബി ജെ പി നേതൃത്വം സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം തകര്‍ക്കണമെന്ന തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തണമെന്ന ആര്‍ എസ് എസ് ബൈഠകിന്റെ തീരുമാനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കഴിഞ്ഞ 13 മാസത്തിനിടയില്‍ 13 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 200ലധികം വീടുകള്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ തകര്‍ത്തു. ഇതിന്റെ തുടര്‍ച്ചയാണ് തിരുവനന്തപുരത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് സംഘിഭീകരതയെ മറികടക്കാന്‍ഡ പുരോഗമന പ്രസ്ഥാനങ്ങല്‍ക്ക് സാധിക്കണം. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകളെ തുറുങ്കിലടക്കുന്നതിനുള്ള നടപടികള്‍ ശക്തമായി നടപ്പിലാക്കുകയും വേണം.

31-Jul-2017