പീഡോഫൈലുകളുടെ ലോകം

പീഡോഫൈലുകള്‍ പലപ്പോഴും കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറിയും സമ്മാനങ്ങള്‍, മിഠായികള്‍ തുടങ്ങിയവ നല്‍കി വശീകരിച്ചും ആണ് തന്റെ ഇംഗിതങ്ങള്‍ക്ക് വശംവദരാക്കുന്നത്. ചിലപ്പോള്‍ ഭീഷണിപ്പെടുത്തിയും അപായപ്പെടുത്തും എന്ന് ഭയപ്പെടുത്തിയും വരുതിയിലാക്കാറുണ്ട്. കുട്ടികള്‍ സമ്മതിക്കുന്നതോ, സഹകരിക്കുന്നതോ അതിക്രമിയുടെ തെറ്റിനെ ലഘൂകരിക്കുന്നില്ല. പോക്‌സോ (Protection of children from sexual offences act 2012,POCSO Act) പ്രകാരം 18 വയസ്സിന് താഴെയുള്ളവരോടുള്ള ഏത് വിധമുള്ള ലൈംഗിക ചൂഷണവും ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഫലപ്രദമായ ചികിത്സകളൊന്നും പീഡോഫീലിയയ്ക്ക് കണ്ടെത്തിയിട്ടില്ല. വൈകൃതം കുറ്റകൃത്യമായി മാറാതിരിക്കാനുള്ള ആത്മനിയന്ത്രണം കൈവരുത്താനുള്ള മനശാസ്ത്രചികിത്സയ്ക്ക് പരിമിതികളുണ്ട്. പരിഷ്‌കൃത രാജ്യങ്ങളില്‍ പീഡോഫൈല്‍ ആയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കുകയും അവരെ നിരീക്ഷിക്കുകയും കുട്ടികളുമായി ഇടപെടുന്ന തൊഴിലുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാറുണ്ട്. കേരളത്തിലും അത്തരം ഒരു രജിസ്റ്റര്‍ ഉണ്ടാക്കി ഇത്തരക്കാര്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയേണ്ടതാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസവും നിയമവശങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സ്വവര്‍ഗ്ഗപ്രണയത്തിനും ഭിന്നലിംഗക്കാര്‍ക്കുമുള്ള അവകാശങ്ങള്‍ പീഡോഫൈലുകള്‍ക്കും അര്‍ഹതപ്പെടുന്നു എന്നും, അതും ലൈംഗിക ആകര്‍ഷണത്തിന്റെ മറ്റൊരു മുഖമാണ് എന്ന വാദം പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. ഈയവസരത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച് ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

പുരാതന ഗ്രീസില്‍ ഒരു മുതിര്‍ന്ന പുരുഷനും കൗമാരപ്രായക്കാരനുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ പെഡരാസ്റ്റി എന്ന് വിളിച്ചിരുന്നു. ഫൊക്കോള്‍ട്ട് നിര്‍വചിച്ച ഹെറ്ററോസെക്ഷ്വാലിറ്റി, ഹോമോസെക്ഷ്വാലിറ്റി, ബൈസെക്ഷ്വാലിറ്റി പോലുള്ള ലൈംഗിക തല്‍പ്പരതയിലുള്ള വെറും വ്യതിയാനം മാത്രമല്ല ആധുനിക സമൂഹത്തിന് പീഡോഫീലിയ. (ഗ്രീക്ക് ഭാഷയില്‍ കുട്ടിയോടുള്ള കൂട്ടുകെട്ട് എന്നര്‍ത്ഥം). കുട്ടികളോട് ലൈംഗിക അഭിനിവേശം തോന്നുന്നതും ഭോഗിക്കുന്നതും മാനസിക രോഗങ്ങളുടെ ഗണത്തിലും അസ്വാഭാവിക ലൈംഗിക വൈകൃതങ്ങളുടെ കൂട്ടത്തിലുമാണ് ആധുനിക ശാസ്ത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പീഡോഫീലിയ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി/കളോട് ലൈംഗിക ഉത്തേജനം തോന്നുന്ന ചിന്തകള്‍, ചേഷ്ടകള്‍, പെരുമാറ്റങ്ങള്‍. ഇത്തരം ലൈംഗിക ഭ്രമങ്ങള്‍ക്ക് കീഴ്‌പെട്ട് വ്യക്തി പെരുമാറുകയും താല്‍പ്പര്യം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുക. അതിക്രമം ചെയ്യുന്ന വ്യക്തി 16 വയസ്സിന് മുകളിലും ചെയ്യുന്നത് തന്നെക്കാള്‍ 5 വയസ്സെങ്കിലും ഇളപ്പമുള്ള കുട്ടിയോട് ആയിരിക്കും. ഇത്തരക്കാര്‍ക്ക് ലൈംഗിക താല്‍പ്പര്യം കുടുംബത്തിലെ കുട്ടികളോട് മാത്രമോ, ആണ്‍കുട്ടികളോട് മാത്രമോ, പെണ്‍കുട്ടികളോട് മാത്രമോ ആകാം. ചിലര്‍ക്കാകട്ടെ കുട്ടികളോടും മുതിര്‍ന്നവരോടും ഒരുപോലെ ലൈംഗിക താല്‍പ്പര്യം ഉണ്ടാവാനും മതി.

പീഡോഫീലിയ താല്‍പ്പര്യം ഉള്ളില്‍ ഒളിപ്പിക്കുന്നവരെല്ലാം കുട്ടികളെ ആക്രമിക്കണമെന്നില്ല. അതുപോലെ കുട്ടികളോട് ലൈംഗിക അതിക്രമം കാട്ടുന്നതില്‍ പകുതിപ്പേരും പീഡോഫീലിയ ഉള്ളവരാകണമെന്നുമില്ല. എന്നാല്‍, കുട്ടികളെ ചൂഷണം ചെയ്യുന്ന പീഡോഫൈലുകള്‍ അതിക്രമം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നവരാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ പീഡോഫീലിയ നിയമപരമായി ഒരു കുറ്റകൃത്യവും മനശാസ്ത്രപരമായി ഒരു വൈകൃതവുമായിട്ടാണ് കണക്കാക്കുന്നത്. തലച്ചോറിലുണ്ടാകുന്ന പലകാരണങ്ങളാലുള്ള വളര്‍ച്ചാവ്യതിയാനങ്ങള്‍ കാരണമുണ്ടാകുന്ന ഒരു രോഗമാണിത്. ഇവരെ വ്യത്യസ്ത ലൈംഗിക താല്‍പ്പര്യങ്ങളുള്ള ഒരു ന്യൂനപക്ഷമായി കാണണമെന്നുള്ള വാദം അതുണ്ടാക്കുന്ന സാമൂഹിക പ്രത്യഘാതങ്ങള്‍ക്കും ഇരകളുടെ അവകാശങ്ങള്‍ക്കുമെതിരായ കണ്ണടയ്ക്കലാണ്. ഇത്തരം ലഘൂകരണങ്ങള്‍ പലപ്പോഴും ഇരകള്‍ക്ക് മേല്‍ കൃത്യത്തിന്റെ ഉത്തരവാദിത്വം കല്‍പ്പിച്ചു നല്‍കും.

ഗര്‍ഭാവസ്ഥമുതല്‍ തന്നെ ലൈംഗിക സ്പര്‍ശനങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കുണ്ട്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പുതിയ അനുഭവങ്ങളറിയാനുള്ള കൗതുകവും ലഭിക്കുന്ന സ്‌നേഹപ്രകടനങ്ങളില്‍ നൈമിഷികമായ ആഹ്ലാദവും ഉണ്ടാകാം. മുതിര്‍ന്ന വ്യക്തി നല്‍്കുന്ന അനാവശ്യ ലാളനയുടെ സുഖമോ, അസ്വസ്ഥതയോ നിരസിക്കാനോ, എതിര്‍പ്പ് പ്രകടിപ്പിക്കാനോ ഉള്ള ഭയം കുട്ടികളില്‍ ഉണ്ടാകാം. സംഭവിക്കുന്ന അതിക്രമത്തിന്റെ വ്യാപ്തിയും പ്രത്യാഘാതവും മനസ്സിലാക്കാനുള്ള അറിവും, പക്വതയും അവരുടെ വളര്‍ച്ചയുറയ്ക്കാത്ത നിഷ്‌ക്കളങ്കതയില്‍ മുങ്ങിപ്പോകാം. പലപ്പോഴും അറിയുന്ന വ്യക്തികളില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടുമ്പോള്‍ കുട്ടിക്ക് ഉല്‍്കണ്ഠയും, കുറ്റബോധവും, വിധേയത്ത്വവും ഉണ്ടാകുകയും പ്രതിരോധിക്കാന്‍ കഴിയാതെ പോവുകയും ചെയ്യുന്നു

പീഡോഫൈലുകള്‍ പലപ്പോഴും കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറിയും സമ്മാനങ്ങള്‍, മിഠായികള്‍ തുടങ്ങിയവ നല്‍കി വശീകരിച്ചും ആണ് തന്റെ ഇംഗിതങ്ങള്‍ക്ക് വശംവദരാക്കുന്നത്. ചിലപ്പോള്‍ ഭീഷണിപ്പെടുത്തിയും അപായപ്പെടുത്തും എന്ന് ഭയപ്പെടുത്തിയും വരുതിയിലാക്കാറുണ്ട്. കുട്ടികള്‍ സമ്മതിക്കുന്നതോ, സഹകരിക്കുന്നതോ അതിക്രമിയുടെ തെറ്റിനെ ലഘൂകരിക്കുന്നില്ല. പോക്‌സോ (Protection of children from sexual offences act 2012,POCSO Act) പ്രകാരം 18 വയസ്സിന് താഴെയുള്ളവരോടുള്ള ഏത് വിധമുള്ള ലൈംഗിക ചൂഷണവും ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയുള്ള സാമൂഹിക ബോധവല്‍ക്കരണം ഉണ്ടാകണം. മൂന്ന് വയസ് മുതല്‍ക്കേ കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസൃതമായ ലൈംഗിക വിദ്യാഭ്യാസവും അറിവും പകര്‍ന്നു നല്‍കേണ്ടതുണ്ട്.

ഒരു അതിക്രമം സംഭവിച്ചാല്‍ അതിനെതിരെ കണ്ണടയ്ക്കാതെ കുട്ടിയെ സുരക്ഷിതമാക്കുകയും കൃത്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നാണക്കേട് വിചാരിച്ചും ഭയം കാരണവും ഇത്തരം ലൈംഗിക അതിക്രമങ്ങല്‍ ഒളിച്ചുവേക്കുന്നത് ഇവ ആവര്‍ത്തിക്കപ്പടാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു. കുറ്റം ചെയ്ത പീഡോഫൈല്‍ ആ കൃത്യം ആവര്‍ത്തിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഫലപ്രദമായ ചികിത്സകളൊന്നും പീഡോഫീലിയയ്ക്ക് കണ്ടെത്തിയിട്ടില്ല. വൈകൃതം കുറ്റകൃത്യമായി മാറാതിരിക്കാനുള്ള ആത്മനിയന്ത്രണം കൈവരുത്താനുള്ള മനശാസ്ത്രചികിത്സയ്ക്ക് പരിമിതികളുണ്ട്. പരിഷ്‌കൃത രാജ്യങ്ങളില്‍ പീഡോഫൈല്‍ ആയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കുകയും അവരെ നിരീക്ഷിക്കുകയും കുട്ടികളുമായി ഇടപെടുന്ന തൊഴിലുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാറുണ്ട്. കേരളത്തിലും അത്തരം ഒരു രജിസ്റ്റര്‍ ഉണ്ടാക്കി ഇത്തരക്കാര്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയേണ്ടതാണ്.

ഇരയാകുന്ന കുട്ടികളുടെ മനസിലുണ്ടാകുന്ന ആഘാതം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാം. പലപ്പോഴും ഇതുമൂലം കുട്ടിക്ക് ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് നീണ്ടകാലത്തെ ചികിത്സ ആവശ്യം വരാറുണ്ട്. പില്‍ക്കാലത്ത് വിഷാദ രോഗം, വ്യക്തിത്വ പ്രശ്ങ്ങള്‍, മറ്റുള്ളവരുമായി അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള പ്രയാസം എന്നിവ സാധാരണമാണ്. ഇരയുടെ സാമൂഹികവും ശാരീരികവും മാനസികവുമായ അവകാശലംഘനം കൂടിയാണ് പീഡോഫീലിയ. സുരക്ഷയും സംരക്ഷണവും ഏതൊരു കുഞ്ഞിന്റെയും അവകാശമാണ്. അത് നല്‍കാന്‍ കുടുംബസംവിധാനങ്ങളും സമൂഹിക നിയമവ്യവസ്ഥിതികളും ബാധ്യസ്ഥരാണ്.

12-Mar-2017

ആരോഗ്യ ജീവനം മുന്‍ലക്കങ്ങളില്‍

More