ചെംകൊടി യേരി

സംസ്ഥാനത്തെ അഴിമതി ഭരണത്തിന്റെ നീരാളിപ്പിടിയില്‍ നിന്നുമുള്ള മോചനം. രാജ്യത്തെ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ഗാത്മകമായ നടപടികള്‍. മത നിരപേക്ഷത കാത്തുസൂക്ഷിക്കുവാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ പാര്‍ട്ടി ശരീരത്തെ ഇതിനായി സജ്ജമാക്കാന്‍ കോടിയേരിക്ക്‌ സാധിക്കും. കോടിയേരിയുടെ നിറഞ്ഞ ചിരിയ്ക്ക് മുന്നില്‍, പ്രതിബദ്ധതാ മനോഭാവത്തിന് മുന്നില്‍, കമ്യൂണിസ്റ്റ് ആശയദൃഡതയുടെ നിറവില്‍ പല കണ്ണുകളും തുറക്കപ്പെടുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്. അറ്റുപോയ കണ്ണികള്‍ വിളക്കിചേര്‍ക്കാനുള്ളതാണ്. സിപിഐ എം കൂടുതല്‍ കരുത്തോടെ കുതിക്കുന്ന നാളുകളാണ് ഇനിയുള്ളത് എന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല.

1967. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ കോടിയേരി ബാലകൃഷ്ണന്‍ സ്‌കൂളിന് വെളിയിലേക്കിറങ്ങി. കൂട്ടുകാരോട് പരീക്ഷാ വിശേഷങ്ങള്‍ പങ്കുവെച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കോടിയേരി വീട്ടിലേക്ക് നടന്നു. വഴിയില്‍ തലശേരിയിലെ സിപിഐ എം പ്രവര്‍ത്തകനായ ജയരാജനും കൂടെ കൂടി. ഓനിയന്‍ സ്‌കൂളിലെ എസ് എഫ് ഐയുടെ പൂര്‍വരൂപമായ കെ എസ് എഫ് 'ന്‍റെ യൂണിറ്റ് സെക്രട്ടറിയാണ് അന്ന് കോടിയേരി. തലശേരി പ്രദേശത്ത് ആര്‍ എസ് എസുകാര്‍ വലിയ രീതിയില്‍ ആക്രമണം അഴിച്ചുവിടുന്ന കാലമായിരുന്നു അത്. തലശേരി കലാപത്തിനായി ഫാസിസ്റ്റുകള്‍ മുന്നൊരുക്കം നടത്തുന്ന സമയം. സംസാരിച്ചുകൊണ്ട് നടക്കുന്ന കോടിയേരിക്കും ജയരാജനും മുന്നിലേക്ക് പെട്ടെന്ന് ഒരു പറ്റം ആര്‍ എസ് എസുകാര്‍ 'ഓംകാളി ഭദ്രകാളി' എന്നാര്‍ത്തുവിളിച്ച് ആയുധങ്ങളുമായി ചാടിവീണു. ആക്രമണം. അന്ന് കോടിയേരിക്ക് പതിനഞ്ച് വയസാകുന്നതേയുള്ളു. ആര്‍ എസ് എസുകാര്‍ക്ക് കമ്യൂണിസ്റ്റുകാരന്റെ വയസൊരു വിഷയമല്ല. അവരെ ഇല്ലാതാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ജയരാജനെ അവര്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. കോടിയേരിയെ ഭീകരമായി മര്‍ദിച്ചു. നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ തുരത്തിയില്ലായിരുന്നു എങ്കില്‍ അന്നവിടെ രണ്ട് മരണങ്ങള്‍ സംഭവിക്കുമായിരുന്നു. ഇവരുടെ കൊലപാതകമായിരുന്നു ആര്‍ എസ് എസുകാര്‍ ലക്ഷ്യം വെച്ചിരുന്നത്. ആര്‍ എസ് എസ് നേതൃത്വത്തിന്റെ ആ പദ്ധതി പൊളിഞ്ഞതുകൊണ്ടാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ എന്ന കമ്യൂണിസ്റ്റ്, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐ എംനെ നയിക്കാന്‍ പ്രാപ്തനായത്. സിപിഐ എംന്റെ സംസ്ഥാന സെക്രട്ടറിയായി അവരോധിതനായത്.

കണ്ണൂര്‍ ജില്ലയില്‍ തലശേരിയിലെ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍ പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു അച്ഛന്‍ കുഞ്ഞുണ്ണിക്കുറുപ്പ്. സിപിഐ എം നേതാവും തലശേരി മുന്‍ എം എല്‍ എയുമായ എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍ ബിനോയ്, ബിനീഷ്. മരുമക്കള്‍ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഓനിയന്‍ ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കോടിയേരി, ബിരുദധാരിയാണ്.

സ്‌കൂള്‍ പഠന കാലത്താണ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ സംഘടനാ ജീവിതം ആരംഭിക്കുന്നത്. ഓനിയന്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ കെ എസ് എഫിന്റെ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് തലശേരി താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. വൈകാതെ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ തെരഞ്ഞെടുത്തു. കെ എസ് എഫിന്റെ ജില്ലാ പ്രസിഡന്റാവാന്‍ ഏറെ താമസമുണ്ടായില്ല. 70ല്‍ കെ എസ് എഫ്, എസ് എഫ് ഐയായി അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായപ്പോള്‍ തിരുവനന്തപുരത്ത് നടന്ന രൂപീകരണ സമ്മേളനത്തില്‍ കോടിയേരിയും പങ്കെടുത്തു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നാട്ടിലെ സിപിഐ എം പ്രവര്‍ത്തകരോടൊപ്പം പൊതുപ്രവര്‍ത്തനങ്ങളിലും കോടിയേരി സജീവമായി. 1969ല്‍ പതിനാറാമത്തെ വയസില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് സിപിഐ എംന്റെ ഈങ്ങയില്‍പീടിക ബ്രാഞ്ചില്‍ കാന്‍ഡിഡേറ്റ് മെമ്പര്‍ ആക്കി. ഐക്യകണ്‌ഠേന. 1970ല്‍ പാര്‍ട്ടി അംഗമായി. 1971ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആ സമയത്ത് മാഹി എം ജി കോളേജില്‍ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. 1973ല്‍ കോടിയേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഇരുപതാമത്തെ വയസില്‍.

എസ് എഫ് ഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിയുന്നത്. എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പദവും കോടിയേരി വഹിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നാട്ടിലെ സിപിഐ എം പ്രവര്‍ത്തകരോടൊപ്പം പൊതുപ്രവര്‍ത്തനങ്ങളിലും കോടിയേരി സജീവമായി. 1969ല്‍ പതിനാറാമത്തെ വയസില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് സിപിഐ എംന്റെ ഈങ്ങയില്‍പീടിക ബ്രാഞ്ചില്‍ കാന്‍ഡിഡേറ്റ് മെമ്പര്‍ ആക്കി. ഐക്യകണ്‌ഠേന. 1970ല്‍ പാര്‍ട്ടി അംഗമായി. 1971ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആ സമയത്ത് മാഹി എം ജി കോളേജില്‍ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. 1973ല്‍ കോടിയേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഇരുപതാമത്തെ വയസില്‍.

1980ല്‍ എസ് എഫ് ഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി, സിപിഐ എം തലശേരി മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തലശേരിയിലെ ലോറി തൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. ലോറി തൊഴിലാളി യൂണിയന്റെ ഭാരവാഹിയായി. തലശേരിയില്‍ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്ന വോള്‍ക്കാര്‍ട്ട് ബ്രദേഴ്‌സ് കോഫീ വര്‍ക്കേഴ്‌സ് യൂണിയന്റെ സെക്രട്ടറി, തലശേരി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ സെക്രട്ടറി, സി ഐ ടി യുവിന്റെ തലശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. എന്തിനും പോന്ന ചുറുചുറുക്കുള്ള യുവാവിനെ ഇന്നും തലശേരിയിലെ പഴയ തലമുറ ഓര്‍ക്കുന്നു. അഭിമാനിക്കുന്നു.

ഡി വൈ എഫ് ഐയുടെ ജില്ലാ പ്രസിഡന്റ് ആയി കോടിയേരിയെ തെരഞ്ഞെടുക്കുന്നത് 1980 ലാണ്. ഇപ്പോഴുള്ള കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ അന്ന് ഒന്നായിരുന്നു. ആ വലിയ പ്രദേശത്ത് യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കോടിയേരി വിജയിച്ചു.

1982ല്‍ തലശേരി നിയസഭാ മണ്ഡലത്തില്‍ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഡി വൈ എഫ് ഐ ഭാരവാഹിത്വത്തില്‍ നിന്ന് കോടിയേരി ഒഴിവായത്. തുടര്‍ന്ന് കര്‍ഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. ആ ചുമതല നിര്‍വഹിച്ചുവരെയാണ് 1987ല്‍ സിപിഐ എം ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കുന്നത്.

1987, 2001, 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരിയില്‍ നിന്ന് നിയമസഭയിലേക്കെത്തി. പതിനൊന്നാം നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ ചെയര്‍മാനുമായിരുന്നു കേടിയേരി. പന്ത്രണ്ടാം നിയമസഭാ കാലത്ത് ആഭ്യന്തര-വിജിലന്‍സ്-ടൂറിസം വകുപ്പ് മന്ത്രിയായി ചുമതല നിര്‍വഹിച്ചു. ഇപ്പോള്‍ പ്രതിപക്ഷ ഉപനേതാവാണ്. മികച്ച പാരലമെന്റേറിയനെന്ന ഖ്യാതി നിയമസഭയിലെ തന്റെ പ്രകടനത്തിലൂടെ കോടിയേരി സ്വന്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷ ബെഞ്ചുകളിലെ പേടി സ്വപ്നമായി മാറാന്‍ പറ്റുന്ന വിധത്തില്‍ ഗൃഹപാഠം ചെയ്ത് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കോടിയേരിക്ക് സാധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തരവകുപ്പ് മന്ത്രിക്കുള്ള ഉപഹാരം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ കോടിയേരിയെ തേടിയെത്തി. പോലീസിനോട് ജനങ്ങള്‍ക്കുള്ള ഭയം മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനമൈത്രീ പോലീസ് സ്റ്റേഷനുകളും പോലീസുകാര്‍ക്കുള്ള അടിസ്ഥാന സൗകര്യവികസനങ്ങളുമൊക്കെ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സാക്ഷാത്കരിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതിന്റെ ഭരണ മികവും കോടിയേരിക്ക് സ്വന്തമാണ്.

1988ല്‍ ആലപ്പുഴയില്‍ വെച്ച് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാവുന്നത്. 27 വര്‍ഷമായി സിപിഐ എം സംസ്ഥാനകമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. 1995ല്‍ സിപിഐ എം സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറായി. 20 വര്‍ഷമായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജീവമാണ്. 2003ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായും 2008ലെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കിസാന്‍സഭയുടെ കേന്ദ്രകമ്മറ്റിയംഗം കൂടിയാണ് അദ്ദേഹം.

2015 ഫെബ്രുവരി 20,21,22,23 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജനകീയനായ പാര്‍ട്ടി സെക്രട്ടറി. ചെറുപുഞ്ചിരിയോടെ സൗമ്യനായി ജനഹൃദയങ്ങളെ കീഴടക്കിയ നേതാവ്. പുതിയ കാലത്തെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ തീര്‍ച്ചയായും കോടിയേരിക്ക് സാധിക്കും.

കോടിയേരിയുടെ സമര ജീവിതം ആരംഭിക്കുന്നത് മിച്ചഭൂമി സമരത്തിലൂടെയാണ്. 1970ല്‍ കണ്ണൂരില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ അദ്ദേഹം പങ്കാളിയായി. 1970ല്‍ ആര്‍ എസ് എസുകാര്‍ തലശേരിയില്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോടിയേരി സജീവമായിരുന്നു. കലാപം ചെറുക്കുന്നതിനുള്ള സ്‌ക്വാഡ് വര്‍ക്കില്‍ അദ്ദേഹം സജീവമായി പങ്കാളിയായി. കലാപത്തിന് വിധേയരായ ബഹുജനങ്ങളെ സഹായിക്കുന്നതിനൊപ്പം സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഫാസിസം ഇരമ്പിയാര്‍ക്കുന്ന ഈ കാലത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് തീര്‍ച്ചയായും അഭിമാനിക്കാം. അദ്ദേഹം തന്റെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത് തന്നെ ഫാസിസ്റ്റുകളുടെ ആക്രമണങ്ങളോട് ചെറുത്ത് നിന്നുകൊണ്ടാണ്. തുടര്‍ന്ന് എസ് എഫ് ഐയുടെ സംസ്ഥാന ഭാരവാഹിയപ്പോള്‍ പ്രക്ഷോഭ സമരങ്ങളുടെ തീച്ചൂളയില്‍ നിന്ന് ഉദിച്ചുയര്‍ന്ന സൂര്യനെപ്പോല്‍ കോടിയേരി ജ്വലിച്ചുനിന്നു. ആ കാലഘട്ടത്തില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തിയ നിരവധി സമരങ്ങളുണ്ട്. അതില്‍ ചില അടയാളപ്പെടുത്തലുകള്‍ പറയാതെ വയ്യ.

കോടിയേരി എസ് എഫ് ഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലത്ത് സ്വകാര്യ കോളേജുകളില്‍ നൂറ് ശതമാനവും മാനേജ്‌മെന്റ് സീറ്റായിരുന്നു. മെറിറ്റും സംവരണവുമില്ല. എയ്ഡഡ് കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സമരഭൂമികയിലേക്ക് ഇറങ്ങി. അതിശക്തമായ പ്രക്ഷോഭം. ഭരണാധികാരികള്‍ക്ക് സമരാഗ്നിയുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. വിദ്യാര്‍ത്ഥി പ്രവേശനം എണ്‍പത് ശതമാനം മെറിറ്റ് അടിസ്ഥാനത്തിലാക്കി. സംവരണമാനദണ്ഡങ്ങളും പ്രവേശനത്തിന് ബാധകമാക്കി. എസ് എഫ് ഐയോടൊപ്പം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഈ മുദ്രാവാക്യമുയര്‍ത്തി സമരഭൂമികയിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരായി.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കോടിയേരിയും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളുമാണ് സമ്മേളന റാലി നയിക്കുന്നത്. അവര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി അച്യുതമേനോന്റെ വാഹന വ്യൂഹം ഇരച്ച് കയറ്റാന്‍ ശ്രമിച്ചത്. ലാത്തി ചാര്‍ജ്ജ് നടത്തി സമ്മേളന റാലിയെ അടിച്ചോടിച്ച്, മുഖ്യമന്ത്രിക്ക് വഴിയൊരുക്കാമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. ഒരൊറ്റ എസ് എഫ് ഐ സഖാവും പേടിച്ചോടിയില്ല. ലാത്തിക്ക് മുന്നില്‍ ശിരസുയര്‍ത്തി കോടിയേരി ബാലകൃഷ്ണന്‍ നിന്നു. തിരുവനന്തപുരത്തെ മുതിര്‍ന്ന കമ്യൂണിസ്റ്റ് കെ അനിരുദ്ധനെ പോലുള്ള സഖാക്കള്‍ ഇടപെട്ടപ്പോള്‍ പോലീസ് ലാത്തി താഴ്ത്തി, തോല്‍വി സമ്മതിച്ചു. സമ്മേളന റാലി തുടരുക തന്നെ ചെയ്തു. കോടിയേരിയിലെ പോരാളിയെ തിരുവനന്തപുരം നഗരം തിരിച്ചറിഞ്ഞ മുഹൂര്‍ത്തമായിരുന്നു അത്.

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം കെ എസ് യുവിനെ മാറ്റി വെച്ച് എസ് എഫ് ഐയെ നെഞ്ചോട് ചേര്‍ക്കാന്‍ ആര്‍ജ്ജവമുള്ള ഇത്തരം നിലപാടുകളും സമരങ്ങളും കാരണമായി. തുടര്‍ന്ന് സംസ്ഥാനത്തെ കോളേജുകളില്‍ എസ് എഫ് ഐക്ക് വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടായി.

പട്ടികവര്‍ഗ-ജാതി വിഭാഗത്തില്‍പ്പെട്ട ദളിത് ആദിവാസി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം തീക്ഷ്ണമായ സമരങ്ങളിലേക്ക് ഇറങ്ങിയ കാലഘട്ടമായിരുന്നു 1973-74. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും കോടിയേരിയോടൊപ്പം സമരത്തില്‍ കൈകോര്‍ത്തു. നാമമാത്രമായി ലഭിച്ചിരുന്ന സ്റ്റൈപ്പന്റും ലംസംഗ്രാന്‍ഡും പോലുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവ കൃത്യമായി വിതരണം ചെയ്യുന്നതിനും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റിയെടുക്കുന്നതിനും വേണ്ടിയുള്ള ആ മുന്നേറ്റം വിജയം കണ്ടു. അക്കാലത്ത് ഹരിജന വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ശക്തമായിരുന്നു. ദളിത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കോടിയേരിയുടെ നേതൃത്വത്തില്‍ എസ് എഫ് ഐ സമരഭൂമികയിലേക്കിറങ്ങിയപ്പോള്‍ ഹരിജന വിദ്യാര്‍ത്ഥി ഫെഡറേഷനിലുള്ളരെല്ലാം എസ് എഫ് ഐയിലേക്ക് ചേക്കേറി.

കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്കെതിരായ വലിയ പ്രക്ഷോഭത്തിന് എസ് എഫ് ഐ അക്കാലത്ത് മുന്നോട്ടുവന്നു. അന്ന് കെ എസ് യു ആയിരുന്നു യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിച്ചിരുന്നത്. യൂനിവേഴ്‌സിറ്റി യൂണിയന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അന്നത്തെ കൗണ്‍സില്‍ മെമ്പര്‍മാര്‍ അഴിമതി വിഷയം ഉന്നയിച്ചു. വലിയ ബഹളമായി. യോഗം നടക്കുന്ന സമയത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഓഫീസിലേക്ക് എസ് എഫ് ഐ വലിയൊരു മാര്‍ച്ച് സംഘടിപ്പിച്ചു. ആ മാര്‍ച്ചിന് നേരെ പോലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. എസ് എഫ് ഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സംസ്ഥാന പ്രസിഡന്റ് ജി സുധാകരനെയും പോലീസ് അറസ്റ്റ് ചെയ്തു. കോളേജുകളിലെയും യൂണിവേഴ്‌സിറ്റി യൂണിയനിലേയും അഴിമതിക്കെതിരെയും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശം സംരക്ഷിക്കാനുമായുള്ള ആ സമരം വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം കെ എസ് യുവിനെ മാറ്റി വെച്ച് എസ് എഫ് ഐയെ നെഞ്ചോട് ചേര്‍ക്കാന്‍ ആര്‍ജ്ജവമുള്ള അത്തരം സമരങ്ങള്‍ കാരണമായി. ആ സമരത്തെ തുടര്‍ന്ന് കോളേജുകളില്‍ എസ് എഫ് ഐക്ക് വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടായി.

1974. സി പി ഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. എസ് എഫ് ഐയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലി പുത്തരിക്കണ്ടം മൈതാനത്തേക്ക് ഒഴുകുന്നു. പെട്ടെന്ന് മുഖ്യമന്ത്രി അച്യുതമേനോന്റെ വാഹന വ്യൂഹം റാലിയിലേക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. വലിയ സംഘര്‍ഷത്തിന് അത് കാരണമായി. പോലീസ് ക്രൂരമായി ലാത്തി ചാര്‍ജ്ജ് ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കോടിയേരിയും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളുമാണ് സമ്മേളന റാലി നയിക്കുന്നത്. അവര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി അച്യുതമേനോന്റെ വാഹന വ്യൂഹം ഇരച്ച് കയറ്റാന്‍ ശ്രമിച്ചത്. ലാത്തി ചാര്‍ജ്ജ് നടത്തി സമ്മേളന റാലിയെ അടിച്ചോടിച്ച്, മുഖ്യമന്ത്രിക്ക് വഴിയൊരുക്കാമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. ഒരൊറ്റ എസ് എഫ് ഐ സഖാവും പേടിച്ചോടിയില്ല. ലാത്തിക്ക് മുന്നില്‍ ശിരസുയര്‍ത്തി കോടിയേരി ബാലകൃഷ്ണന്‍ നിന്നു. തിരുവനന്തപുരത്തെ മുതിര്‍ന്ന കമ്യൂണിസ്റ്റ് കെ അനിരുദ്ധനെ പോലുള്ള സഖാക്കള്‍ ഇടപെട്ടപ്പോള്‍ പോലീസ് ലാത്തി താഴ്ത്തി, തോല്‍വി സമ്മതിച്ചു. സമ്മേളന റാലി തുടരുക തന്നെ ചെയ്തു. കോടിയേരിയിലെ പോരാളിയെ തിരുവനന്തപുരം നഗരം തിരിച്ചറിഞ്ഞ മുഹൂര്‍ത്തമായിരുന്നു അത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ആ ഫാസിസ്റ്റ് രീതിക്കെതിരെയുള്ള ആദ്യത്തെ പ്രതിഷേധം എസ് എഫ് ഐയുടേത് ആയിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയായിരുന്നു അത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് ഇറങ്ങണമെന്ന ആഹ്വാനത്തെ തുടര്‍ന്ന് പിറ്റേന്ന് മുതല്‍ കേരളത്തിലങ്ങോളമിങ്ങോളം വിദ്യാര്‍ത്ഥി സമരങ്ങള്‍ നടന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തന്നെ കോടിയേരിയെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരിയിലെ വീട്ടില്‍ വെച്ച്. അര്‍ധരാത്രിയില്‍. തലശേരി പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ അദ്ദേഹത്തെ അടച്ചു. പിറ്റേന്ന് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി. എസ് എഫ് ഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ വിട്ടയക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കേരളത്തിലെ തെരുവകളിലെല്ലാം അടിയന്തരാവസ്ഥയ്‌ക്കെതിരെ എസ് എഫ് ഐയുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. രാജ്യത്ത് തന്നെ മുഴങ്ങിയ ആദ്യത്തെ അടിയന്തരാവസ്ഥവിരുദ്ധ മുദ്രാവാക്യങ്ങള്‍ കേരളത്തിലെ എസ് എഫ് ഐയുടേത് ആയിരുന്നിരിക്കാം. രണ്ട് ദിവസം കസ്റ്റഡിയില്‍ വെച്ച ശേഷം കോടിയേരിയെ പോലീസുകാര്‍ വിട്ടയച്ചു. അന്ന് നിരവധി എസ് എഫ് ഐ സഖാക്കളെ പോലീസ് കസ്റ്റഡയിലെടുത്തിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധം കേരളമാകെ പടര്‍ന്നുപിടിച്ചു. സ്‌കൂള്‍ പാര്‍ലമെന്റും കോളേജ് യൂണിയനും യൂണിവേഴ്‌സിറ്റി യൂണിയനുമൊക്കെ അടിയന്തരാവസ്ഥ കാലത്ത് നിരോധിച്ചു. എസ് എഫ് ഐ ക്യാമ്പസുകളില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ ഒപ്പുശേഖരണം നടന്നു. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന പ്രതിഷേധ പരിപാടികള്‍ കൊണ്ട് കേരളം മുഖരിതമായി. പോലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങി. തുടര്‍ന്ന് കോടിയേരിയടക്കം എസ് എഫ് ഐയുടെ നിരവധി പ്രവര്‍ത്തകര്‍ ഒളിവില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി. ആ സന്ദര്‍ഭത്തിലാണ് കോടിയേരിയെ 'മിസ' ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒന്നരവര്‍ഷം, അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ ജയില്‍ വാസം.

അടിയന്തരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളൊന്നും അനുവദിച്ചിരുന്നില്ല. കോളേജിനകത്തും പുറത്തും പ്രകടനം നടത്താന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. ജയില്‍ മോചിതനായപ്പോള്‍, അടിയന്തരാവസ്ഥയില്‍ നടന്ന ഭരണകൂട അതിക്രമങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോടിയേരി ആഹ്വാനം ചെയ്തു. 77ലെ ജൂണ്‍മാസത്തില്‍ കോളേജിനകത്തും പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. തിളക്കമാര്‍ന്ന പ്രക്ഷോഭം. അന്ന് മലയാള മനോരമ തങ്ങളുടെ ഭരണവര്‍ഗ വിധേയത്വം പ്രകടിപ്പിച്ച് എസ് എഫ് ഐയെ കുറ്റപ്പെടുത്തി മുഖപ്രസംഗം എഴുതി. 'വീണ്ടും വിദ്യാര്‍ത്ഥികളെ കലാപത്തിലേക്ക് ഇറക്കുന്നു' എന്ന് ആരോപിച്ചുകൊണ്ട് കെ ആര്‍ ചുമ്മാറൊക്കെ അന്ന് മനോരമയില്‍ ലേഖനമെഴുതി. ആ സമരത്തിനും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു.
ഒന്നരവര്‍ഷക്കാലത്തെ കാരാഗൃഹവാസത്തിന് ശേഷം കോടിയേരി ജയില്‍മോചിതനായപ്പോള്‍ കേരളത്തിലെ എല്ലാ കോളേജുകളിലും എസ് എഫ് ഐയുടെ കരുത്തനായ ഭാരവാഹിക്ക് വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. വലിയ റാലികള്‍. ഹൃദ്യമായ സ്വീകരണം. എസ് എഫ് ഐ ക്യാമ്പസുകളുടെ ആവേശമായി മാറിയ കാലമായിരുന്നു അത്. തുടര്‍ന്ന് നടന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ എസ് എഫ് ഐ മുന്നണി തൂത്തുവാരി. ജനതാ പാര്‍ട്ടിയുടെ കേരള വിദ്യാര്‍ത്ഥി ജനതയായിരുന്നു അന്ന് എസ് എഫ് ഐയുടെ കൂടെ ഉണ്ടായിരുന്നത്.

ദളിത് ആദിവാസി വിഷയങ്ങളില്‍ ഇടപെടുന്നതില്‍ എന്നും ശ്രദ്ധപതിപ്പിച്ചിട്ടുള്ള നേതാവാണ് കോടിയേരി. ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരെ സമര സജ്ജരാക്കുന്നതിന് കോടിയേരി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഏറെ പരിശ്രമിച്ചു. ആറളംഫാമിലെ ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് തൊണ്ണൂറുകളില്‍ ആറളത്ത് നിന്നും കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് അവകാശ മുദ്രാവാക്യങ്ങളുമായി ആദിവാസികള്‍ കാല്‍നടയായി എത്തിയത്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ ആന്റണിയുടെ ഭരണകൂടം നടത്തിയ നൃശംസതയില്‍ പ്രതിഷേധിച്ച് കോടിയേരി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാര സമരവും കര്‍ഷകസമരത്തില്‍ പങ്കെടുത്ത് റെയില്‍ പിക്കറ്റ് ചെയ്തപ്പോള്‍ കോടതി രണ്ടാഴ്ചത്തെ ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയതും സമരപര്‍വ്വത്തിലെ തിളക്കമുള്ള ഏടുകളാണ്.

ആ കാലത്താണ് ആന്റണിയുടെ നേതൃത്വത്തിലുള്ള എ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന കരുണാകരനെതിരായ സമരങ്ങളുമായി വരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്ന് കെ എസ് യുവിന്റെ പ്രസിഡന്റ്. കരുണാകരന്റെ ഭരണത്തിനെതിരെ അവരെയൊക്കെ കൂട്ടിചേര്‍ത്ത് വിദ്യാര്‍ത്ഥി മുന്നണി ഉണ്ടാക്കുന്നതിനും കോടിയേരി നേതൃത്വം നല്‍കി.

ആ കാലഘട്ടത്തില്‍ തന്നെയായിരുന്നു രാജന്റെ തിരോധാനം. കരുണാകരന്റെ പോലീസ് വാഴ്ചയുടെ നേര്‍സാക്ഷ്യം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് ആ സംഭവം മറച്ചുപിടിക്കാന്‍ ഭരണകൂടം പരിശ്രമിച്ചു. ഈച്ചരവാര്യരുടെ ദുഖം പുരോഗമന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. ഇനിയും ഇത്തരത്തിലുള്ള തിരോധാനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല എന്ന തിരിച്ചറിവില്‍ എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒരു മാര്‍ച്ച് സംഘടിപ്പിച്ചു. ആ ജാഥയില്‍ ഈച്ചരവാര്യരും പങ്കാളിയായി. വലിയൊരു ജനമുന്നേറ്റമായി ആ മാര്‍ച്ച് മാറിമറിഞ്ഞു. കോടിയേരിയും ടി പി ദാസനും എം എ ബേബിയുമൊക്കെ ജാഥയ്ക്ക് നേതൃത്വം നല്‍കി. യുവജന നേതാവായിരുന്ന വൈക്കം വിശ്വനായിരുന്നു ജാഥാക്യാപ്റ്റന്‍.

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. അന്ന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി യൂണിയന്‍ പിരിച്ചുവിട്ടു. ജെ എന്‍ യു യൂണിയനില്‍ എസ് എഫ് ഐ ആയിരുന്നു വിജയിച്ചിരുന്നത്. അതിനെതിരായി പ്രക്ഷോഭത്തിന് എസ് എഫ് ഐ കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്ത സമയത്താണ് കേന്ദ്രമന്ത്രിസഭയിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രതാപ് ചന്ദ്ര ചുണ്ടര്‍ ലോക മലയാള സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലേക്ക് വന്നത്. തിരുവനന്തപുരത്ത് വെച്ച് കേന്ദ്രമന്ത്രിയെ കോടിയേരിയുടെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പോലീസ് വിദ്യാര്‍ത്ഥികളെ ലാത്തി ചാര്‍ജ്ജ് ചെയ്തു. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ത്ഥി വിപ്ലവവീര്യം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് മുന്നിലുള്ള റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഭീകരമായ മര്‍ദ്ദനത്തിനാണ് അന്ന് കോടിയേരി ബാലകൃഷ്ണനും സഖാക്കളും വിധേയരായത്. എസ് എഫ് ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് അവരെ ലോക്കപ്പിലടച്ചു. ഈ പ്രതിഷേധം ആ കാലത്ത് രാജ്യത്താകമാനം വാര്‍ത്തയായി. ജനശ്രദ്ധ പിടിച്ചുപറ്റി. ഇടതുപക്ഷം പിന്തുണക്കുന്ന കേന്ദ്രമന്ത്രിസഭയ്‌ക്കെതിരെ എസ് എഫ് ഐ എന്ന് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയെഴുതി.

കോടിയേരി ബാലകൃഷ്ണന്റെ വിദ്യാര്‍ഥിരാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഏട് അടിയന്തരാവസ്ഥ വിരുദ്ധ സമരം തന്നെയാണ്.

ദളിത് ആദിവാസി വിഷയങ്ങളില്‍ ഇടപെടുന്നതില്‍ എന്നും ശ്രദ്ധപതിപ്പിച്ചിട്ടുള്ള നേതാവാണ് കോടിയേരി. ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരെ സമര സജ്ജരാക്കുന്നതിന് കോടിയേരി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഏറെ പരിശ്രമിച്ചു. ആറളംഫാമിലെ ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് തൊണ്ണൂറുകളില്‍ ആറളത്ത് നിന്നും കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് ആദിവാസികള്‍ അവകാശ മുദ്രാവാക്യങ്ങളുമായി കാല്‍നടയായി എത്തിയത്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ ആന്റണിയുടെ ഭരണകൂടം നടത്തിയ നൃശംസതയില്‍ പ്രതിഷേധിച്ച് കോടിയേരി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാര സമരവും കര്‍ഷകസമരത്തില്‍ പങ്കെടുത്ത് റെയില്‍ പിക്കറ്റ് ചെയ്തപ്പോള്‍ കോടതി രണ്ടാഴ്ചത്തെ ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയതും സമരപര്‍വ്വത്തിലെ തിളക്കമുള്ള ഏടുകളാണ്.

1993ല്‍ നാല്‍പ്പാടി വാസു വധത്തെ തുടര്‍ന്ന് സിപിഐ എം പ്രക്ഷോഭത്തിലേക്ക് പോയി. വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടും കെ സുധാകരനെ പ്രതിലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരായും കോഴിക്കോട് ഡി ഐ ജി ഓഫീസിലേക്ക് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി-യുവജന മാര്‍ച്ചിന് നേരെ പോലീസ് അക്രമമഴിച്ചുവിട്ടു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും തല്ലി ചതക്കുന്ന പോലീസുകാര്‍ക്ക് മുന്നില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കോടിയേരിയും സഖാക്കളും ഒരു വന്‍മതില്‍ പോലെ നിവര്‍ന്നുനിന്നു. കോണ്‍ഗ്രസിന്റെ ബി ടീമെന്ന പോലെ നിലയുറപ്പിച്ച പോലീസ് സേന, കോടിയേരിയെയും സഖാക്കളെയും ഭീകരമായി മര്‍ദ്ദിച്ചു. നിലത്തിട്ട് ചവിട്ടി. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കോടിയേരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നട്ടെല്ലിനേറ്റ ക്ഷതം ഇന്നും സഖാവിന് വേദന പകരുന്നു.

കണ്ണൂരിലെ എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ യു ഡി എഫ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ പോലീസ് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസിന്റെ നരനായാട്ടില്‍ സിപിഐ എം ജില്ലാസെക്രട്ടറിയായിരുന്ന കോടിയേരി വേട്ടയാടപ്പെട്ടു. സുശീലാ ഗോപാലനും ഇ പി ജയരാജനുമൊക്കെ അന്ന് ക്രൂരമായ മര്‍ദനമേറ്റു. കണ്ണൂരിനെ യുദ്ധക്കളമാക്കിയ നടപടിയായിരുന്നു പോലീസിന്റേത്.

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കണ്ണൂരില്‍ എം വി രാഘവനെ പ്രവേശിപ്പിക്കില്ല എന്ന് സിപിഐ എം പ്രഖ്യാപിച്ചു. എന്നാല്‍, രാഘവന്‍ പ്രകോപനം സൃഷ്ടിക്കാനും വീണ്ടും രക്തപ്പുഴകള്‍ ഒഴുക്കാനും തീരുമാനിച്ച് കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ ഒരു പരിപാടിയില്‍ പങ്കാളിയാകാന്‍ എത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കോടിയേരിയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ആയിരക്കണക്കിന് സമര വളണ്ടിയര്‍മാര്‍ ജില്ലാ ബാങ്ക് വളഞ്ഞുവെച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസുകാര്‍ തോക്കുകള്‍ നിറച്ച് പൊസിഷനെടുത്തു. ജില്ലാ പോലീസ് മേധാവിയും കലക്ടറുമൊക്കെ സ്ഥലത്തെത്തി. ഭരണകൂടത്തിന്റെ വക്താക്കള്‍ സമരഭടന്‍മാര്‍ക്ക് നേരെ ഭീഷണി മുഴക്കി. പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവെക്കും. ആ വെല്ലുവിളിക്ക് മുന്നില്‍ കോടിയേരിയും സഖാക്കളും പിന്തിരിഞ്ഞ് ഓടിയില്ല. “എന്നാല്‍, വെക്കെടാ വെടി...” എന്ന് പറഞ്ഞുകൊണ്ട് കണ്ണൂരിലെ വിപ്ലവപ്രസ്ഥാനം നെഞ്ചുവിരിച്ചു. 

1994 നവമ്പര്‍ 25ന്റെ ചുവന്ന പകലിലും കോടിയേരി തന്നെയായിരുന്നു കണ്ണൂരിലെ വിപ്ലവ പ്രസ്ഥാനത്തെ നയിച്ചിരുന്നത്. സഹകരണ മേഖലയിലെ അഴിമതിക്കെതിരായി നടത്തിയ കൂത്തുപറമ്പ് സമരത്തിന് നേരെ വെടിവെക്കാന്‍ എം വി രാഘവനെന്ന രക്തദാഹിയായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഡാലോചന, അഞ്ച് രക്തസാക്ഷികളെയാണ് സൃഷ്ടിച്ചത്. സഖാക്കള്‍ രാജീവന്‍, റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ പോലീസിന്റെ നിറതോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നു. രക്തസാക്ഷിത്വം വരിച്ചു. സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി വെടിയുണ്ടകള്‍ പേറി ഇപ്പോഴും ജീവിക്കുന്നു. കൂത്തുപറമ്പ് സമരത്തെ കുറിച്ച് അയവിറക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് വികാരഭരിതനാവാതെ വയ്യ.

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കണ്ണൂരില്‍ എം വി രാഘവനെ പ്രവേശിപ്പിക്കില്ല എന്ന് സിപിഐ എം പ്രഖ്യാപിച്ചു. എന്നാല്‍, രാഘവന്‍ പ്രകോപനം സൃഷ്ടിക്കാനും വീണ്ടും രക്തപ്പുഴകള്‍ ഒഴുക്കാനും തീരുമാനിച്ച് കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ ഒരു പരിപാടിയില്‍ പങ്കാളിയാകാന്‍ എത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കോടിയേരിയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ആയിരക്കണക്കിന് സമര വളണ്ടിയര്‍മാര്‍ ജില്ലാ ബാങ്ക് വളഞ്ഞുവെച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസുകാര്‍ തോക്കുകള്‍ നിറച്ച് പൊസിഷനെടുത്തു. ജില്ലാ പോലീസ് മേധാവിയും കലക്ടറുമൊക്കെ സ്ഥലത്തെത്തി. ഭരണകൂടത്തിന്റെ വക്താക്കള്‍ സമരഭടന്‍മാര്‍ക്ക് നേരെ ഭീഷണി മുഴക്കി. പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവെക്കും. ആ വെല്ലുവിളിക്ക് മുന്നില്‍ കോടിയേരിയും സഖാക്കളും പിന്തിരിഞ്ഞ് ഓടിയില്ല. “എന്നാല്‍, വെക്കെടാ വെടി...” എന്ന് പറഞ്ഞുകൊണ്ട് കണ്ണൂരിലെ വിപ്ലവപ്രസ്ഥാനം നെഞ്ചുവിരിച്ചു. ഒരു വളണ്ടിയര്‍ പോലും സമരമുഖത്ത് നിന്ന് പിന്‍മാറിയില്ല. മന്ത്രി എം വി രാഘവന് പരിപാടി ഉപേക്ഷിച്ച് തിരികെ പോകേണ്ടി വന്നു. കോടിയേരിയുടെ സമരജീവിതത്തിലെ ഏറ്റവും ആവേശകരമായ സമരമായി അദ്ദേഹം അടയാളപ്പെടുത്തുന്നത് ഈ സമരമാണ്.

കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലത്താണ് ആര്‍ എസ് എസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് പുറം പോലെ സിപിഐ എം'നെതിരെ ആക്രമണങ്ങളുടെ പരമ്പര തീര്‍ത്തത്. എത്രയെത്ര അക്രമണങ്ങള്‍, കൊലപാതകങ്ങള്‍! കോടിയേരിക്ക് നേരെയും ആര്‍ എസ് എസുകാര്‍ ആക്രമണം നടത്തി. കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റവുമധികം ആക്രമമഴിച്ചുവിട്ടത് ആ കാലത്താണ്. നാല്‍പ്പാടി വാസുവിനെയും സേവറി നാണുവേട്ടന്റെയും രക്തസാക്ഷിത്വം. സുധാകരനും ഗുണ്ടകളും വെടിവെച്ചും ബോംബെറിഞ്ഞും സഖാക്കളെ കൊന്നുതള്ളിയ കാലം. അത് പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും കാലം കൂടിയായിരുന്നു. അക്രമങ്ങളെ ചെറുത്ത് നിന്നുകൊണ്ട് സിപിഐ എം കരുത്ത് നേടിയ കാലം. സിപിഐ എംനെ കൊലക്കത്തികൊണ്ട് ഇല്ലാതാക്കാമെന്ന കോണ്‍ഗ്രസ്-ആര്‍ എസ് എസ് വ്യാമോഹത്തെ ചെറുത്ത് തോല്‍പ്പിച്ച നേതൃഗുണവുമായാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ആവുന്നത്. അത് പാര്‍ട്ടിക്ക് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ശക്തികളാണ് രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കുന്നത്. ബി ജെ പി അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് അമിത് ഷാ എന്ന ഫാസിസ്റ്റ് രൂപം. ആര്‍ എസ് എസ് അജണ്ടകള്‍ രാജ്യത്ത് ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിനുള്ള ഗൃഹപാഠമാണ് സംഘപരിവാര്‍ ശക്തികള്‍ ഉരുക്കഴിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അനുഗ്രഹാശിസുകള്‍ മോഡി സര്‍ക്കാരിനുണ്ട്. അവര്‍ ലാഭത്തിന്റെ കണക്കുപുസ്തകങ്ങള്‍ മറിച്ച് കരാറുകളില്‍ ഒപ്പിടുക തന്നെയാണ്. കോര്‍പ്പറേറ്റുകള്‍ വിരിക്കുന്ന ചുവന്ന പരവതാനിയിലൂടെയാണ് കേന്ദ്രഭരണം പിച്ചവെക്കുന്നതും നടക്കാന്‍ ശ്രമിക്കുന്നതും. രാജ്യത്തെ തൊണ്ണൂറ്റിയൊമ്പത് ശതമാനത്തെയും ചൂഷണം ചെയ്യുകയാണ് അതി സമ്പന്നരായ ഒരു ശതമാനം. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയുടെ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. യു ഡി എഫ് ചിന്നഭിന്നമാവുന്നു. അഴിമതിക്കെതിരെ ആ മുന്നണിയ്ക്കകത്ത് പടയൊരുക്കം തുടങ്ങുന്നു. ഈ വര്‍ത്തമാനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് കോടിയേരിയില്‍ പ്രതീക്ഷയുണ്ട്. വിശ്വാസവുമുണ്ട്.

വലതുപക്ഷ മാധ്യമങ്ങളും മുതലാളിത്ത അപ്പോസ്തലന്‍മാരും കപട ഇടതുപക്ഷക്കാരും കൂടാതെ പല നിക്ഷിപ്ത താല്‍പ്പര്യക്കാരും ചേര്‍ന്ന മഴവില്‍ മഹാസഖ്യം കേരളത്തിലെ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മലയാളികളുടെ വിപ്ലവസൂര്യന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാ ആക്രമണങ്ങളെയും അതിജീവിക്കാന്‍ സിപിഐ എംന് സാധിച്ചിരുന്നു. വിഭാഗീയതയുടെ മൂത്താശാരിമാരെ പിണറായി, പാര്‍ട്ടിക്ക് വിധേയരാക്കി. കൂടുതല്‍ ശോഭയോടെ, ഊര്‍ജ്ജസ്വലതയോടെ ഉണര്‍ന്നിരിക്കയാണ് സിപിഐ എം. ഇനി പുതിയ പന്ഥാവുകളിലേക്ക് കൂടുതല്‍ കരുത്തോടെ കുതിക്കാന്‍, ജനപക്ഷ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തീര്‍ച്ചയായും സാധിക്കും.

സംസ്ഥാനത്തെ അഴിമതി ഭരണത്തിന്റെ നീരാളിപ്പിടിയില്‍ നിന്നുമുള്ള മോചനം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ഗാത്മകമായ നടപടികള്‍.  മത നിരപേക്ഷത കാത്തുസൂക്ഷിക്കുവാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ പാര്‍ട്ടി ശരീരത്തെ ഇതിനായി സജ്ജമാക്കാന്‍ കോടിയേരിക്ക്‌ സാധിക്കും. കോടിയേരിയുടെ നിറഞ്ഞ ചിരിയ്ക്ക് മുന്നില്‍, പ്രതിബദ്ധതാ മനോഭാവത്തിന് മുന്നില്‍, കമ്യൂണിസ്റ്റ് ആശയദൃഡതയുടെ നിറവില്‍ പല കണ്ണുകളും തുറക്കപ്പെടുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്. അറ്റുപോയ കണ്ണികള്‍ വിളക്കിചേര്‍ക്കാനുള്ളതാണ്. സിപിഐ എം കൂടുതല്‍ കരുത്തോടെ കുതിക്കുന്ന നാളുകളാണ് ഇനിയുള്ളത് എന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല.

22-Feb-2015

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More