ആളൂരും മാധ്യമങ്ങളും

കേരളത്തിലാണ് തന്റെ നമ്പറുകളും കൊണ്ട് ആളൂര്‍ വരുന്നത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പോലുള്ള 'കഴിവുള്ളവരെ' കണ്ടമാനം പ്രോത്സാഹിപ്പിക്കുമല്ലൊ. കഴിയുന്നത്ര സ്‌പേസും നല്‍കും. പിണറായി വിജയനെ പുലഭ്യം വിളിക്കുന്ന വേണു ബാലകൃഷ്ണന്‍, ഒമ്പത്‌മണിയുടെ 'വാര്‍ത്താവിസ്ഫോടന' സമയത്ത് സ്വന്തം സീറ്റില്‍ നിന്ന് എഴുനേറ്റ് കോട്ടൂരി ബഹുമാനിച്ചാണ് ആളൂര്‍ സാറിനോട് സംശയനിവാരണം വരുത്തുന്നത്. ലോ പോയിന്റുകള്‍ മനസിലാക്കുന്നത്. അതുകണ്ടാല്‍ പൂനെ അധോലോകം വരെ കോരിത്തരിക്കും. ആളൂരിന്റെ അടവുകള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വിജയിക്കുന്നു എന്ന് ചുരുക്കാം.

ബി എ ആളൂര്‍ വക്കീലാണല്ലൊ ഇപ്പോള്‍ സംസാരവിഷയം. ആളൂരിന്റെ മിടുക്കും ബുദ്ധിയും, ലക്ഷങ്ങള്‍ വക്കീല്‍ ഫീസ്‌ വാങ്ങുന്നതുമൊക്കെ മലയാളത്തിലെ ചില മാധ്യമങ്ങള്‍ വിവരിച്ച് എഴുതി തകര്‍ക്കുകയാണ്. എം കെ ദാമോദരന്‍ വക്കീലിനെ നീചനും നികൃഷ്ടനുമാക്കിയ ചില പ്രഗത്ഭരും ആളൂര്‍ വക്കീലിന്റെ മാര്‍ക്കറ്റിംഗിനായി അഹോരാത്രം പ്രയത്‌നിക്കുന്നുണ്ട് എന്നതാണ് രസകരമായ വസ്തുത. ആളൂരിനെ കുറിച്ച് ഫീച്ചറെഴുതിപ്പിച്ച മഹാന്‍മാര്‍ എം കെ ദാമോദരനെ കുറിച്ചെഴുതിയ ഫീച്ചറില്‍ എങ്ങനെയാണ് അദ്ദേഹത്തെ നോക്കി കണ്ടത് എന്നതും രസകരമാണ്.

ബി എ ആളൂര്‍ മലയാളിയാണ്. പക്ഷെ, ആശാനിപ്പോള്‍ നാട്ടിലില്ല. അധോലോകത്താണ് എന്നാണ് സംഘികള്‍ പറയുന്നത്. പുള്ളി ആദ്യം കേരളത്തില്‍ വക്കാലത്തെടുക്കാന്‍ വന്നത് തടിയന്റവിട നസീറിന് വേണ്ടിയായിരുന്നു. തീവ്രവാദ കേസില്‍ പ്രതിയായ നസീറിന്റെ ജാമ്യത്തിന്. പക്ഷെ, വാദത്തിന്റെ കേമത്തം കൊണ്ട് ജാമ്യം കിട്ടിയില്ല. പിന്നെ, ഉമ്മന്‍ചാണ്ടിയുടെ അരുമ ശിഷ്യനും കെ ബാബുവിന്റെ ഗുരുവുമായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ രക്ഷിക്കാനായി ആളൂരെത്തി. പക്ഷെ, ബണ്ടിചോര്‍ ചാണ്ടിയുടെ ശിഷ്യനല്ലെ, ആളൂരിനെ ആട്ടിയോടിച്ചു. ഗോവിന്ദചാമിയുടെ വക്കാലത്ത് ഏറ്റെടുത്ത അധോലോക വക്കീല്‍ കഥ ഇപ്പോള്‍ ഹൗസ്ഫുള്ളായി ഓടുകയാണല്ലൊ. പറഞ്ഞു കോള്‍ക്കുന്നത് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമാമിനെ രക്ഷിക്കാനും ആളൂര്‍ പറന്നെത്തുമെന്നാണ്. അവന്റെ കാര്യത്തിലും ഒരു തീരുമാനമായി.

ബി എ ആളൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അധോലോക ലുക്കൊക്കെയുണ്ടെങ്കിലും ആശാന്റെ യഥാര്‍ഥ പേര് ബിജു ആന്റണി എന്നാണ്. അതാണ് ബി എ. പിറകിലുള്ള ആളൂര്‍ എന്നത് വീട്ടുപേര്. സ്വദേശം തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്ത് പരിയാരം. വിവാദമായ കേസുകള്‍ക്ക് വക്കാലത്ത് സ്വയം ഏറ്റെടുക്കുകയും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന ബിജു ആന്റണിക്ക് കേസില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വലിയ ബുദ്ധിമുട്ടിലാണ് എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. പക്ഷെ, ആള് കുറുക്കനാണ്. പ്രസിദ്ധനാകാന്‍ ഏത് പുലിയുടെ മടയിലും ചെന്ന് ഏത് രാഗത്തിലും കീച്ചും.

കേരളത്തിലാണ് തന്റെ നമ്പറുകളും കൊണ്ട് ആളൂര്‍ വരുന്നത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പോലുള്ള 'കഴിവുള്ളവരെ' കണ്ടമാനം പ്രോത്സാഹിപ്പിക്കുമല്ലൊ. കഴിയുന്നത്ര സ്‌പേസും നല്‍കും. പിണറായി വിജയനെ പുലഭ്യം വിളിക്കുന്ന വേണു ബാലകൃഷ്ണന്‍, ഒമ്പത്‌മണിയുടെ 'വാര്‍ത്താവിസ്ഫോടന' സമയത്ത് സ്വന്തം സീറ്റില്‍ നിന്ന് എഴുനേറ്റ് കോട്ടൂരി ബഹുമാനിച്ചാണ് ആളൂര്‍ സാറിനോട് സംശയനിവാരണം വരുത്തുന്നത്. ലോ പോയിന്റുകള്‍ മനസിലാക്കുന്നത്. അതുകണ്ടാല്‍ പൂനെ അധോലോകം വരെ കോരിത്തരിക്കും. ആളൂരിന്റെ അടവുകള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വിജയിക്കുന്നു എന്ന് ചുരുക്കാം.

ആളൂര്‍ എന്ന ബിജു ആന്റണി കൃസ്ത്യനായതിനാല്‍ സംഘികള്‍ക്കും കുശാലാണ്. മതം മാറി ചാര്‍ലി തോമസെന്ന നസ്രാണിയായ ഗോവിന്ദചാമിയെ സി ആര്‍ നീലകണ്ടനും രാഹുല്‍ ഈശ്വരും വരെ ചൂണ്ടിക്കാട്ടി കഴിഞ്ഞു. കോടികള്‍ ഫീസുവാങ്ങി ആളൂര്‍ വക്കീല്‍ വാദിക്കാന്‍ വരുന്നു എന്നും സംഘികള്‍ പ്രചരിപ്പിക്കുന്നു. ഗോവിന്ദ ചാമിക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് ബോംബെ കേന്ദ്രമായുള്ള കൃസ്ത്യന്‍ മിഷിനറിയാണെന്ന് സംഘികള്‍ക്കൊപ്പം സിറാജ് പത്രം വരെ പറയുന്നു. ആകാശപ്പറവ എന്ന കൃസ്ത്യന്‍ മിഷിനറി സംഘടനയെയാണ് സംഘികള്‍ നുണകളുടെ കുരിശില്‍ തറക്കുന്നത്. കുറ്റവാളികളെയും ജയില്‍പ്പുള്ളികളെയും മതം മാറ്റുന്നു എന്നും സംഘികള്‍ പറയുന്നുണ്ട്. പിന്നെ അവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും മോചനമൊരുക്കും. ആളൂരിനെ പോലുള്ള 'പ്രഗത്ഭരായ' വക്കീലന്‍മാരെ അധോലോകത്ത് നിന്ന് ഇറക്കി കേസുകളില്‍ നിന്നും രക്ഷിച്ചെടുക്കുമെന്ന് സിറാജ് ഡെയ്‌ലിയിലെ പത്രപ്രവര്‍ത്തകനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘികള്‍ സ്ഥാപിച്ചെടുക്കുന്നു. ജന്‍മഭൂമിയില്‍ വന്നാലല്ലെ സംഘിത്വം ആരോപിക്കൂ, സിറാജില്‍ വന്നാല്‍ സംഘി വാര്‍ത്തയാണെന്ന് പറയില്ലല്ലോ എന്ന കൂര്‍മബുദ്ധി കുമ്മനത്തിന്റെ തലയില്‍ ഉദിച്ചതാണോ എന്ന സംശയമേ ബാക്കിയുള്ളു.

ജയിലിലേക്ക് പറന്നിറങ്ങിയ മലാഖയെപോലുള്ള കന്യാസ്ത്രീയെയും മെല്‍വിന്‍ പാദുഷയെന്ന നല്ലവനായ കുറ്റവാളിയെയും മലയാളിക്ക് പരിചയപ്പെടുത്തി തന്ന എം വി വീരേന്ദ്രകുമാറിന്റെ മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ചാനലും സിറാജിനെ പിന്തുടര്‍ന്ന് ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനവുമായി രംഗത്ത് വന്നേക്കാം. അധോലോക മുഖം മൂടിക്ക് പിന്നിലുള്ള ആളൂരെന്ന ആട്ടിന്‍കുട്ടിയെയും ഇര ഒന്ന് അലറിക്കരഞ്ഞെങ്കില്‍ ബലാല്‍സംഗവും കൊലപാതകവും ചെയ്യാതെ പോകുമായിരുന്ന ഗോവിന്ദചാമിയെയും കുറിച്ചുള്ള ഫീച്ചറുകളും ക്യാമ്പയിനുകളുമായി വൈകാതെ മലയാളികള്‍ക്ക് മുന്നില്‍ അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ആളൂരിനെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മിടുക്കന്‍ വക്കീലായി അവതരിപ്പിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്?

17-Sep-2016