വിവാദം സൃഷ്ടിക്കുന്നത് യു ഡി എഫ് അജണ്ട

ജയില്‍ വകുപ്പില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയുമായാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. ഒന്നാം ചോദ്യത്തിനുള്ള ഉത്തരത്തില്‍ അത് വായിക്കാം. ''ജയില്‍ വകുപ്പ് ശിക്ഷായിളവിനായി 1911 തടവുകാരുടെ ലിസ്റ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. ടി. ലിസ്റ്റ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പട്ടിക ലഭ്യമാക്കാന്‍ കഴിയുകയില്ല.'' അപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത ഒരു ലിസ്റ്റാണ് ജയില്‍ വകുപ്പിന്റെ ലിസ്റ്റെന്നത് ഇതിലൂടെ തെളിയുന്നു.

തടവുകാരെ ജയില്‍മോചിതരാക്കുന്നു എന്ന പ്രചരണത്തിന് പിന്നിലുള്ളത് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങള്‍ വായിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. അവരുടെ തന്ത്രത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും വീണുപോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തടവുകാരെ തോന്നുംപോലെ വിട്ടയക്കാന്‍ സാധിക്കുമോ? ഇല്ല. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. തടവുകാര്‍ക്ക് ശിക്ഷാഇളവെന്ന് അവര്‍ പ്രയോഗിക്കാത്തത് തടവുകാരെ വിട്ടയക്കുക എന്ന പ്രചരണം യു ഡി എഫിന് ഗുണകരമാക്കി മാറ്റാന്‍ വേണ്ടിയാണ്. വളരെയേറെ കാലം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. remission അഥവാ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കല്‍ എന്നത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇളവ് നല്‍കലിനും പരിധിയുണ്ട്. തോന്നുംപോലെ ഇളവ് നല്‍കാന്‍ സാധിക്കില്ല. പതിമൂന്ന് വര്‍ഷം ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചയാള്‍ക്ക് ഒരുവര്‍ഷമാണ് പരമാവധി ഇളവ് ലഭിക്കുക. മൂന്നുമാസം തടവിന് വിധക്കപ്പെട്ടയാള്‍ക്ക് 15 ദിവസം ഇളവ് ലഭിക്കും. ഇളവ് ലഭിച്ച തടവുകാരെ ഒരുത്തരവിറക്കി കൂട്ടത്തോടെ തുറന്നുവിടുകയല്ല ചെയ്യുക. അവരുടെ ശിക്ഷാ കാലാവധി തീരുന്നതിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ വിടുതല്‍ ലഭിക്കുകയുള്ളു.

ജയില്‍ വകുപ്പില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയുമായാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. ഒന്നാം ചോദ്യത്തിനുള്ള ഉത്തരത്തില്‍ അത് വായിക്കാം. ''ജയില്‍ വകുപ്പ് ശിക്ഷായിളവിനായി 1911 തടവുകാരുടെ ലിസ്റ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. ടി. ലിസ്റ്റ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പട്ടിക ലഭ്യമാക്കാന്‍ കഴിയുകയില്ല.'' അപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത ഒരു ലിസ്റ്റാണ് ജയില്‍ വകുപ്പിന്റെ ലിസ്റ്റെന്നത് ഇതിലൂടെ തെളിയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 2015 ആഗസ്ത് 15ന്, സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാനായി 2580 തടവുകാരെ പരിഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ആ ലിസ്റ്റ് ഗൗരവത്തോടെയല്ല പരിശോധിച്ചതെന്ന് പറഞ്ഞ് ഗവര്‍ണര്‍ ലിസ്റ്റിന് അംഗീകാരം നല്‍കിയില്ല. തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സ്വാഭാവികമായും തീര്‍പ്പാവാത്ത മറ്റ് ഫയലുകള്‍ പോലെ ഈ ഫയലും എല്‍ ഡി എഫ് സര്‍ക്കാരിന് മുന്നിലെത്തി. ഈ ലിസ്റ്റ് പരിശോധിക്കാനായി ഒരു കമ്മറ്റിയെ പിണറായി സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ ഡിഐജി ബി പ്രദീപ്, ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീലാറാണി, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ്‌കുമാര്‍ എന്നിവരായിരുന്നു ആ സമിതിയിലുണ്ടായിരുന്നത്. 2580 തടവുകാരുടെ ലിസ്റ്റ് അവര്‍ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം ലിസ്റ്റിലെ തടവുകാരുടെ എണ്ണം 1850 ആയി കുറഞ്ഞു. ഇപ്പോള്‍ വിവാദമാകുന്ന വിവരാവകാശനിയമപ്രകാരമുള്ള മറുപടിയില്‍ എണ്ണം 1911 ആണ്. അതായത് ലിസ്റ്റ് പക്കാ ആവുന്നതിന് മുമ്പാണ് മറുപടി നല്‍കിയിട്ടുള്ളത്. ഈ വസ്തുതകള്‍ എന്തുകൊണ്ട് വിവാദമുണ്ടാക്കുന്ന മാധ്യമങ്ങള്‍ പറയുന്നില്ല. ചില താല്‍പ്പര്യങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട് എന്നതിന്റെ തെളിവാണ് ഇത്.

തടവുപുള്ളികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അവ കാലങ്ങളായി ഈ സംസ്ഥാനത്ത് നിലവിലുള്ളതാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടാക്കിയ തട്ടിക്കൂട്ട് മാനദണ്ഡങ്ങളല്ല അത്. അല്ലെങ്കില്‍ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി എന്ന് തെളിയിക്കട്ടെ. അതിനവര്‍ക്ക് സാധിക്കില്ല.

ഇപ്പോള്‍ ബഹളമുണ്ടാക്കുന്ന മാധ്യമങ്ങള്‍ മുമ്പ് മൗനം പാലിച്ച അവസരമുണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ക്രിമിനല്‍കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തായപ്പോള്‍ ഈ മാധ്യമങ്ങള്‍ക്കൊന്നും അത് വാര്‍ത്തയായില്ല. വിവാദമുണ്ടായില്ല. കോടിക്കണക്കിന് രൂപ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കൈക്കൂലി നല്‍കി തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ് ലാലി അന്ന് കോടതി ശിക്ഷയെ മറികടന്നു.

സുപ്രീംകോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ട പ്രതിയെ, ഒരുലക്ഷം രൂപ പിഴ ഈടാക്കി വിട്ടയക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരവിട്ടത്. കോടികള്‍ എണ്ണിവാങ്ങുമ്പോള്‍ ലാലിയെ ഒരുദിവസംപോലും ജയിലില്‍ കിടത്തില്ലെന്ന ഉറപ്പ് അവര്‍ നല്‍കി. ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ലാലിയുടെ പണം കിട്ടി. അതുകൊണ്ട് വാര്‍ത്തയുമുണ്ടായില്ല. ആഭ്യന്തരസെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ പലതവണ തള്ളിയ ഫയല്‍, നിയമസെക്രട്ടറിയുടെ സഹായത്തോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാസാക്കി. 1987ല്‍ അയല്‍വാസിയെ അക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പിടികൊടുക്കാതെ 27 വര്‍ഷം രാജ്യത്തിനകത്തും പുറത്തും ബിസിനസുകാരനായി ഡേവിഡ് ലാലി 'ഒളിവില്‍'കഴിഞ്ഞു. ടൂറിസം ഡിപ്പാര്‍ട്ടമെന്റിന്റെയും പട്ടികജാതി ക്ഷേമവകുപ്പിന്റെയും പല പ്രവര്‍ത്തനങ്ങളിലും ലാലിയുടെ ഷാരോണ്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനി പങ്കാളിയായി. 'ഒളിവില്‍ കഴിയുന്ന പ്രതി'യുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാറുകളില്‍ ഒപ്പിട്ടു. അന്നൊക്കെ എവിടെയായിരുന്നു മാധ്യമ രോഷം? എവിടെയായിരുന്നു ധാര്‍മികത?

ഡേവിഡ് ലാലിയില്‍ നിന്നും ഒരുലക്ഷം രൂപ പിഴ ഈടാക്കി വിട്ടയക്കാനാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. 2014 ജൂണ്‍ മൂന്നിന് ഡേവിഡ്‌ലാലിയെ മോചിപ്പിക്കാനുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. നെയ്യാറ്റിന്‍കര കോടതിയായിരുന്നു ഇയാള്‍ക്ക് രണ്ടുവര്‍ഷം തടവും ആയിരംരൂപ പിഴയും വിധിച്ചത്. ഒളിവില്‍കഴിയവേ ശിക്ഷയിളവ് നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി. 2013ല്‍ സുപ്രീംകോടതി ഇയാളുടെ അപേക്ഷ തള്ളിയശേഷം കീഴടങ്ങാന്‍ ആവശ്യപ്പെട്ടതായിരുന്നു. 2015 ഡിസംബറില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. എന്നിട്ടും ഡേവിഡ് ലാലിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടികൂടിയില്ല. ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംരക്ഷണയില്‍ എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍ തങ്ങിയതായും സൂചനയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോടതിവിധി നടപ്പാക്കി. ഡേവിഡ് ലാലിയെ പിടികൂടി ജയിലില്‍ അടച്ചു. ഇതൊന്നും ഇപ്പോള്‍ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായിരുന്നില്ല.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗിനകത്ത് അസ്വാസ്ഥ്യം പുകയുമ്പോള്‍, കുഞ്ഞാലിക്കുട്ടി പരിക്ഷീണനാവുമ്പോള്‍, വിവാദമുണ്ടാക്കി യു ഡി എഫിനെ സഹായിക്കാമെന്ന് കരുതുന്ന കുരുട്ടുബുദ്ധികള്‍ക്ക് നല്ല നമസ്‌കാരം.