മതാതീതം

മതത്തിന്റെ മദവിത്ത്
മുളപ്പിക്കാനായ്
മതികെട്ടു നടക്കുന്നതനേകരല്ലോ

മതമെന്നാല്‍ മനുഷ്യന്റെ
മനസ്സാകവെ കറുപ്പിക്കും
കറുപ്പെന്ന ബോധ്യവും വേണം

മതക്കണ്ണു തുരന്നെത്താന്‍
മനപ്പെടുന്ന
മനങ്കാറ്റിന്റരികത്തൊന്നിരിക്കവേണം

മതകൈയ്യാല്‍ മദബോംബ്
പണിയിക്കാനായ്
തുരുതുരെയെത്തുവോരെയെതിര്‍ക്കവേണം

എതിര്‍പ്പെന്നാല്‍ കരുത്തിന്റെ
ഇടിമുഴക്കം
എതിര്‍ത്തു മുന്നേറിടുന്ന
പോരാട്ടവൈഭവം.

മതാതീതം മഹത്തരം മര്‍ത്ത്യജീവിതം
സമബോധം വിളമ്പുന്നൊരമരഗീതം
പുതുപുത്തന്‍ പുലരിപ്പൂങ്കോട്ടകള്‍ക്കുള്ളിള്‍
തിരികെടാതിരിക്കുന്നൊരരിയനാളം.

മതാതീതം മഹോജ്ജ്വലം സ്‌നേഹപന്ഥാവില്‍
സുദൃഢമതേകമെന്ന സുസ്ഥിരലക്ഷ്യം. 

29-Mar-2016

കവിതകൾ മുന്‍ലക്കങ്ങളില്‍

More