ലോ അക്കാദമി; വിജയവും പരാജയവും

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത്ര സൗഹൃദഭാവത്തിലായിരുന്നില്ല സി പി ഐ നേതാക്കളെ സ്വീകരിച്ചത്. ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്‍ അവരുടെ കൈകളിലെ കളിപ്പാട്ടമായി മാറിയത് ഉദാഹരണസഹിതം കോടിയേരി വിശദീകരിച്ചപ്പോള്‍ പന്ന്യന് പറയാന്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ലോ അക്കാദമിയുടെ സമരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ആര്‍ എസ് എസ് ആണെന്നത് സിപിഐക്ക് അറിവില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ കുനിഞ്ഞുപോയ പന്ന്യന്റെ തലയാണ് സിപിഐയുടെ രാഷ്ട്രീയബോധ്യം. സിപിഐ എം കൃത്യമായ രാഷ്ട്രീയത്തോടെയാണ് ഈ സമരത്തെ കാണുന്നത്. അക്കാദമി മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടക്കുമ്പോള്‍ എ ബി വി പിക്കാരോടൊപ്പം എ ഐ എസ് എഫ് ഇറങ്ങിപ്പോയതിന്റെ രാഷ്ട്രീയം എന്താണ്? ചര്‍ച്ചയില്‍ പങ്കാളികളായിരുന്നുവെങ്കില്‍ എസ് എഫ് ഐ, എ ഐ എസ് എഫ് എന്നീ സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പുറത്തുവരുമായിരുന്നില്ലേ? മാനേജ്‌മെന്റ് എസ് എഫ് ഐക്ക് കൊടുത്ത ഉറപ്പിലുപരി എന്താണ് ഇനി ലഭിക്കാന്‍ പോകുന്നത്? ചില ചാനലുകളുടെയും അവരുടെ പിറകിലുള്ള സിന്‍ഡിക്കേറ്റുകളുടെയും നിയന്ത്രണത്തിലേക്ക് വിദ്യാര്‍ത്ഥി സമരത്തെ എത്തിച്ചത് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ലേ?... ചോദ്യങ്ങള്‍ക്ക് മുന്നില്‍ സിപിഐ നേതാക്കള്‍ വിമ്മിട്ടപ്പെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞ് തീര്‍ന്നപ്പോള്‍ കോടിയേരി മുഖ്യമന്ത്രിയെ വിളിച്ചു. സിപിഐ നേതാക്കളുടെ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനം അനന്തമായി മുടക്കുന്ന തരത്തില്‍ സമരം നടത്തുന്നതിലുള്ള ആശങ്ക പങ്കുവെച്ചു.

വിജയിച്ചേ എന്ന് ആര്‍പ്പ് വിളിച്ചാല്‍ പരാജയം വിജയമായി മാറില്ല. പരാജയപ്പെട്ടേ എന്ന് ആവര്‍ത്തിച്ചിരുന്നാല്‍ വിജയം പരാജയവുമാവില്ല. ലോഅക്കാദമി ലോകോളേജിന് മുന്നില്‍ കെ എസ് യു, എ ബി വി പി, എം എസ് എഫ്, എ ഐ എസ് എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായും വിദ്യാര്‍ത്ഥിനി കൂട്ടായ്മയും നടത്തിയ സമരങ്ങളും വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടി ബി ജെ പിയും കോണ്‍ഗ്രസും അണിയിച്ചൊരുക്കിയ നിരാഹാരസമരമെന്ന പൊറാട്ട് നാടകങ്ങളും അവസാനിപ്പിക്കുമ്പോള്‍, പ്രിന്‍സിപ്പളിന്റെ രാജിയില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ല എന്ന് ആണയിട്ടവരുടെ പിടിവാശി തകര്‍ന്നില്ലാതായിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഉണ്ടായ കരാര്‍ പ്രസിദ്ധപ്പെടുത്തിയശേഷം അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞത്, ലക്ഷ്മി നായര്‍ രാജിവെക്കില്ല, വെച്ചിട്ടില്ല എന്ന് തന്നെയാണ്.

വിദ്യാര്‍ഥികള്‍ അവരുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും മാനേജ്‌മെന്റില്‍നിന്ന് നേരിടുന്ന പീഡനത്തിന് അറുതിവരുത്താനുമാണ് ലോ അക്കാദമിക്കു മുന്നില്‍ സമരമാരംഭിച്ചത്. സമരം ആരംഭിച്ചത് കെ എസ് യുവും എ ഐ എസ് എഫും ആയിരുന്നു. വൈകാതെ എ ബി വി പിയും എം എസ് എഫും ആ വിദ്യാര്‍ത്ഥി സഖ്യത്തില്‍ പങ്കാളികളായി. എസ് എഫ് ഐ ആവട്ടെ, ഒറ്റയ്ക്കാണ് സമരത്തിനിറങ്ങിയത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍ ലോ അക്കാദമി മാനേജ്‌മെന്റ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്ത ചര്‍ച്ചയില്‍നിന്ന് വിദ്യാര്‍ത്ഥി സഖ്യം ഇറങ്ങിപ്പോയി. തുടര്‍ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അവര്‍ മാറിനിന്നു. ചിലര്‍ സമരത്തിന്റെ കടിഞ്ഞാണുമായി ക്യാമ്പസിന് പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കളികള്‍ക്ക് സിപിഐ, ബി ജെ പി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കൂട്ടുനിന്നു. വിദ്യാര്‍ഥി സഖ്യത്തിന്റെ സമരം തുടര്‍ന്നു. പക്ഷെ, എസ് എഫ് ഐ സമരം ഒത്തുതീര്‍ക്കാന്‍ ആത്മാര്‍ത്ഥമായി യത്‌നിച്ചു.

അക്കാദമിയുടെ മാനേജ്‌മെന്റുമായി എസ് എഫ് ഐ ജനുവരി 30നും 31നും ചര്‍ച്ച നടത്തി. അവസാനം അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരും അക്കാദമി ചെയര്‍മാനും ബി ജെ പി നേതാവുമായ അയ്യപ്പന്‍പിള്ളയുമടക്കം നാല് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട ധാരണാപത്രം ഉണ്ടാക്കി. എസ് എഫ് ഐയുമായി മാനേജ്‌മെന്റ് ഉണ്ടാക്കിയ കരാറില്‍ 17 തീരുമാനങ്ങളാണ് ഉണ്ടായിരുന്നത്.

''1. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് പകരം വൈസ്പ്രിന്‍സിപ്പലിന് ചുമതല നല്‍കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തേയ്ക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റിസ്ഥാനത്തുണ്ടാവില്ല.
2. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
3. ഇന്റേണല്‍, വിഷയം പഠിപ്പിക്കുന്ന അതത് അധ്യാപകര്‍ ആയതിന്റെ ചുമതല വഹിക്കുന്നതും അത് കോളംതിരിച്ച് പ്രത്യകം രേഖപ്പെടുത്തുന്നതുമാണ്.
4. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഒതു ഏൃശല്മിരല രലഹഹ രൂപീകരിക്കുന്നതും വിദ്യാര്‍ഥികളോടുകൂടി ആലോചിച്ച് മുന്ന് അധ്യാപകരടങ്ങുന്ന സമിതിക്ക് ആയതിന്റെ ചുമതല നല്‍കുന്നതുമാണ്.
5. കോളേജിനകത്തുള്ള പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ്‌ചെയ്യുന്ന ഒരു വനിതയടക്കം രണ്ടു വിദ്യാര്‍ഥിപ്രതിനിധകള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൌണ്‍സില്‍ രൂപീകരിക്കും.
6. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു നടപടിയും സ്വീകരിക്കുന്നതല്ല.
7. മൂട്ട് കോര്‍ട്ട്, ചേമ്പര്‍ വര്‍ക്ക്, കോര്‍ട്ട് വര്‍ക്ക് തുടങ്ങിയ സമരത്തോടനുബന്ധിച്ച് മുടങ്ങിയിട്ടുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ പുനരാരംഭിക്കുന്നതാണ്.
8. ഹോസ്റ്റലിനകത്ത് ഒരു മുതിര്‍ന്ന അധ്യാപികയുടെ അധ്യക്ഷതയില്‍ വാര്‍ഡനും മറ്റൊരു അധ്യാപികയും ഹോസ്റ്റല്‍ വിദ്യാര്‍ഥിനി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥിനികളുടെ അഭിപ്രായരൂപീകരണത്തിലൂടെ ഹോസ്റ്റലിന് ഒരു നിയമാവലി തയ്യാറാക്കും.
9. ഹോസ്റ്റലിലെ നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള പൂര്‍ണ അധികാരം സമിതിക്കായിരിക്കും.
10. ന്യായമായ ആവശ്യങ്ങള്‍ക്ക് വാര്‍ഡന്റെ സമ്മതത്തില്‍ മാത്രം പുറത്തുപോകാനുള്ള അനുമതി
11. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് സ്‌റ്റേഡിയത്തിലും വൈകിട്ട് ആറുവരെ കളിക്കാനുള്ള സ്വാതന്ത്ര്യം ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ക്കുണ്ടായിരിക്കുന്നതാണ്.
12. എല്ലാ അകാദമിക് ആക്ടിവിറ്റീസ്, ലൈബറി, എന്‍എസ്എസ് അടക്കം പ്രോഗ്രാമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാതിനിധ്യം.
13. ഒന്നാംവര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും.
14. സര്‍വകലാശാലയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യാമറകളുടെ പ്രവര്‍ത്തനം.
15. പിടിഎ രൂപീകരിക്കുന്നതാണ്.
16. കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളില്‍നിന്നും നിര്‍ബന്ധിത ഫീസ് ഈടാക്കുന്നതല്ല.
17. മൂട്ട് കോര്‍ട്ട് അംഗങ്ങള്‍ക്കും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കാവുന്നതാണ്. മൂട്ട് കോര്‍ട്ട് ക്‌ളയിന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ക്കായി വനിതാ ഹോസ്റ്റല്‍ റൂം ഒഴിയുന്നവര്‍ക്ക് മൂട്ട് കോര്‍ട്ടില്‍ സഹായിച്ചതായി പരിഗണിച്ച് ആയതിന്റെ ആനുകൂല്യം നല്‍കുന്നതായിരിക്കും.''

ഈ പതിനേഴിന തീരുമാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അക്കാദമിക്ക് മുന്നില്‍ സമരമാരംഭിക്കുമ്പോള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളായിരുന്നു. എസ് എഫ് ഐ അവ സമരത്തിലൂടെ നേടിയെടുത്തു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചതുകൊണ്ടാണ് എസ് എഫ് ഐയുമായി കരാറിലേര്‍പ്പെടാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായത്. എന്നാല്‍, മറ്റ് വിദ്യാര്‍ത്ഥിസംഘടനകള്‍ ആ സമര വിജയത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. സമരം തീരാതിരിക്കേണ്ടത് ചില മാധ്യമങ്ങളുടെ കൂടി ആവശ്യമായിരുന്നു. അതുകൊണ്ട് എസ് എഫ് ഐയുടെ സമര വിജയത്തെ അവര്‍ അംഗീകരിച്ചില്ല. പ്രിന്‍സിപ്പല്‍ രാജിവെച്ചാല്‍ മാത്രമേ വിജയമാകൂ എന്നതായിരുന്നു സമരം തുടര്‍ന്ന വിദ്യാര്‍ത്ഥി സംഘടനകളുടെയും ബി ജെ പി, കോണ്‍ഗ്രസ്, സിപിഐ, മുസ്ലീംലീഗ് നേതൃത്വങ്ങളുടെയും നിലപാട്.

സമരം നീണ്ടുപോകുന്നത് കണ്ടപ്പോള്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന് മനസിലാക്കിയ വിദ്യാഭ്യാസമന്ത്രി, വിഷയത്തില്‍ ഇടപെട്ടു. മാനേജ്‌മെന്റിന്റെയും വിദ്യാര്‍ത്ഥിസംഘടനകളുടെയും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. ആ ചര്‍ച്ചയില്‍ എ ബി വി പി, എ ഐ എസ് എഫ്, കെ എസ് യു എന്നീ സംഘടനകള്‍ കാണിച്ചത് ശുദ്ധതോന്ന്യവാസമായിരുന്നു. ഓരോ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സംസാരിക്കുമ്പോഴും അവര്‍ ഒരു പൊതുയോഗത്തിലെന്നപോലെ കൈയ്യടിച്ച് ബഹളം വെച്ചു. ആ ചര്‍ച്ച പൊളിക്കണമെന്ന അജണ്ട നടപ്പിലാക്കാനായിരുന്നു അവര്‍ വന്നിരുന്നത്. ചര്‍ച്ച പൊളിഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയി എന്ന് ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രചരിപ്പിച്ചു.

സമരം അക്രമാസക്തമാക്കുവാന്‍ ബി ജെ പി, കോണ്‍ഗ്രസ്, സിപിഐ ജില്ലാ നേതൃത്വം അനൗപചാരികമായി ചര്‍ച്ച നടത്തി തീരുമാനിച്ചു. ബി ജെ പി നേതാക്കളുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി സിപിഐ നേതാക്കളും എ കെ ആന്റണി അടക്കമുള്ള നേതാക്കളും എത്തി. സിപിഐക്കാര്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളെ വാരിപ്പുണര്‍ന്നു. ഐക്യദാര്‍ഡ്യം നല്‍കി. അപ്പോഴാണ് സിപിഐയുടെ മുഖപത്രമായ ജനയുഗം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എംനെയും കടന്നാക്രമിച്ചുകൊണ്ട് രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേവിക എന്ന പേരിലെഴുതിയ ലേഖനത്തിന്റെ ഉത്തരവാദിത്തം വരെ ഏറ്റെടുത്തു. ബി ജെ പിക്കുവേണ്ടി ജനയുഗം വരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ സിപിഐ എം നേതൃത്വം ലോ കോളേജ് സമരത്തെ രാഷ്ട്രീയമായി നേരിടേണ്ടിവരുമെന്ന ചിന്തയിലേക്കെത്തി. സിപിഐ എം പ്രവര്‍ത്തകര്‍ കഠിനമായ വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങി. മുന്നണിയില്‍ നിന്ന് സിപിഐയെ പുറത്താക്കണമെന്ന് വരെയുള്ള വിമര്‍ശനങ്ങള്‍ സജീവമായി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് സിപിഐ നേതൃത്വത്തിനും ബോധ്യം വന്നു. സിപിഐ നേതാക്കള്‍ എ കെ ജി സെന്ററിലേക്ക് പോകുന്നത് ആ സമയത്താണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത്ര സൗഹൃദഭാവത്തിലായിരുന്നില്ല സി പി ഐ നേതാക്കളെ സ്വീകരിച്ചത്എന്നാണ് സൂചനകള്‍. ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്‍ അവരുടെ കൈകളിലെ കളിപ്പാട്ടമായി മാറിയത് ഉദാഹരണസഹിതം കോടിയേരി വിശദീകരിച്ചപ്പോള്‍ പന്ന്യന് പറയാന്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ലോ അക്കാദമിയുടെ സമരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ആര്‍ എസ് എസ് ആണെന്നത് സിപിഐക്ക് അറിവില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ കുനിഞ്ഞുപോയ പന്ന്യന്റെ തലയാണ് സിപിഐയുടെ രാഷ്ട്രീയബോധ്യം. സിപിഐ എം കൃത്യമായ രാഷ്ട്രീയത്തോടെയാണ് ഈ സമരത്തെ കാണുന്നത്. അക്കാദമി മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടക്കുമ്പോള്‍ എ ബി വി പിക്കാരോടൊപ്പം എ ഐ എസ് എഫ് ഇറങ്ങിപ്പോയതിന്റെ രാഷ്ട്രീയം എന്താണ്? ചര്‍ച്ചയില്‍ പങ്കാളികളായിരുന്നുവെങ്കില്‍ എസ് എഫ് ഐ, എ ഐ എസ് എഫ് എന്നീ സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പുറത്തുവരുമായിരുന്നില്ലേ? മാനേജ്‌മെന്റ് എസ് എഫ് ഐക്ക് കൊടുത്ത ഉറപ്പിലുപരി എന്താണ് ഇനി ലഭിക്കാന്‍ പോകുന്നത്? ചില ചാനലുകളുടെയും അവരുടെ പിറകിലുള്ള സിന്‍ഡിക്കേറ്റുകളുടെയും നിയന്ത്രണത്തിലേക്ക് വിദ്യാര്‍ത്ഥി സമരത്തെ എത്തിച്ചത് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ലേ?... ചോദ്യങ്ങള്‍ക്ക് മുന്നില്‍ സിപിഐ നേതാക്കള്‍ വിമ്മിട്ടപ്പെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞ് തീര്‍ന്നപ്പോള്‍ കോടിയേരി മുഖ്യമന്ത്രിയെ വിളിച്ചു. സിപിഐ നേതാക്കളുടെ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനം അനന്തമായി മുടക്കുന്ന തരത്തില്‍ സമരം നടത്തുന്നതിലുള്ള ആശങ്കയും പങ്കുവെച്ചു എന്നാണ് സൂചനകളില്‍ നിന്ന് മനസിലാവുന്നത്.

സിപിഐ എം സംസ്ഥാനസെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എം എന്‍ സ്മാരകത്തിലേക്കെത്തിയ സിപിഐ നേതാക്കള്‍ ആകെ അങ്കലാപ്പിലായി. ഇല്ലത്തൂന്നിറങ്ങുകയും ചെയ്തു, അമ്മാത്തോട്ടെത്തിയതുമില്ല എന്ന അവസ്ഥ. പ്രിന്‍സിപ്പളിന്റെ രാജി എന്നത് അടഞ്ഞ അധ്യായമാണെന്ന് നേരത്തെ സി പി ഐ ഓഫീസില്‍ വന്ന അക്കാദമി ഡയറക്ടരും സി പി ഐ നേതാവുമായിരുന്ന നാരായണന്‍ നായര്‍ പറഞ്ഞതാണ്. ഇനിയും സമരം നീട്ടിക്കൊണ്ടുപോയാല്‍ ബി ജെ പി മൊത്തത്തില്‍ സമരം ഹൈജാക്ക് ചെയ്യും. സമരം തീര്‍ക്കണം. മന്ത്രി സുനില്‍കുമാര്‍ വഴി മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ സിപിഐ നേതൃത്വം തീരുമാനിച്ചു. സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ടു.

മുഖ്യമന്ത്രിയെ വിളിച്ച സുനില്‍കുമാര്‍ പറഞ്ഞു; നാളെ സമരം തീര്‍ക്കാം. സുനില്‍കുമാറിന്റെ ആ ഉറപ്പില്‍ ഒരുപാട് ഉത്തരങ്ങളുണ്ടായിരുന്നു. എങ്ങിനെ തീര്‍ക്കുമെന്നൊന്നും പിണറായി ആരാഞ്ഞില്ല. കൃഷിമന്ത്രി സമരം തീര്‍ക്കണ്ട, വിദ്യാഭ്യാസമന്ത്രി ചര്‍ച്ച ചെയ്യട്ടെ. എന്നിട്ട് സമരം ഒത്തുതീര്‍പ്പാക്കട്ടെ, അതാണ് ശരി. ഇത്തരത്തിലായിരുന്നു പിണറായിയുടെ നിര്‍ദേശങ്ങള്‍ എന്നാണ് സൂചനകള്‍. സുനില്‍കുമാര്‍ സി പി ഐ നേതൃത്വത്തെ അറിയിച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ വന്ന് ചര്‍ച്ച പൊളിച്ചവര്‍ തന്നെ ചര്‍ച്ച പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരായി.

ഏഴാം തീയതി മറ്റൊരുകാര്യം കൂടി സംഭവിച്ചു. ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ മന്ത്രി സുനില്‍കുമാര്‍ അടക്കം നിരവധി സി പി ഐ നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തില്‍ നാണം കെടേണ്ടവനല്ല ഞാനെന്ന് അറിയാമല്ലൊ എന്ന ആ മൂര്‍ച്ചയുള്ള വാക്കുകള്‍ ഭീഷണിതന്നെയായിരുന്നു. നാരായണന്‍ നായര്‍ മനസുതുറന്നാല്‍, സി പി ഐയെ സംബന്ധിച്ച് പലതും പേടിക്കാനുമുണ്ട്. സമരം തീര്‍ത്തില്ലായെങ്കില്‍ സി പി ഐയുടെ നാട്ടുകാര്‍ക്കറിയാത്ത മുഖം നാരായണന്‍ നായര്‍ പുറത്താക്കുമെന്നത് ഉറപ്പാണ്. ആ ഭീഷണിയും സി പി ഐയെ സമ്മര്‍ദ്ദത്തിലാക്കി. രാത്രി ഏറെ വൈകി എം എന്‍ സ്മാരകത്തില്‍ നിന്നും നാരായണന്‍ നായര്‍ക്ക് ഒരു ഫോണ്‍കോള്‍ പോയി. അവിവേകമൊന്നും കാണിക്കരുത്. നാളെ സമരം തീരും.

എ ഐ എസ് എഫ് സമരം നിര്‍ത്തിയാല്‍ എ ബി വി പിയും കെ എസ് യുവും നിര്‍ത്തുമോ എന്ന ആശങ്ക സിപിഐ നേതാക്കള്‍ക്കുണ്ടായിരുന്നു. ലോ അക്കാദമിക്ക് മുന്നിലുള്ള സമരം തീര്‍ക്കേണ്ടത് ഇപ്പോള്‍ സി പി ഐയുടെ ആവശ്യമായിരിക്കുന്നു. സി പി ഐ കുട്ടികളെ കൊണ്ട് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി. ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരപന്തലില്‍ നിന്ന് ഇറങ്ങിയോടാന്‍ എന്തെങ്കിലും കാരണം നോക്കി ഇരിക്കുമ്പോഴാണ് സമരം തീരാനുള്ള സാധ്യത ഉയര്‍ന്നുവന്നത്.

മന്ത്രസഭാ യോഗം എട്ടാം തീയതിയുണ്ട്. ക്രമസമാധാന നില അവതാളത്തിലായാല്‍ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ വിഷയം വരുമെന്ന മാധ്യമസിന്‍ഡിക്കേറ്റിന്റെ ഉപദേശത്തെ തുടര്‍ന്ന് ആത്മഹത്യാ നാടകങ്ങളും പരക്കെ അക്രമങ്ങളും അക്കാദമിക്ക് മുന്നില്‍ അരങ്ങേറി. സമരാതിക്രമങ്ങളുടെ ഇടയില്‍പെട്ടുപോയ ആരു വൃദ്ധന്‍ മരണപ്പെട്ടു. പക്ഷെ, മന്ത്രിസഭായോഗത്തിലെ അജണ്ടയായി ലോ അക്കാദമി സമരം വന്നില്ല. സമരക്കാര്‍ നടത്തിയ കൊലപാതകം എന്നും ഈ സമരസഖ്യത്തിന്റെ മുഖത്തെ തീരാകളങ്കമായി അവശേഷിക്കും.

ഫെബ്രുവരി 8. ചാനലുകള്‍ രാവിലെ മുതല്‍ക്കെ ഇന്ന് സമരം തീരുമെന്ന് ബ്രേക്ക് ചെയ്യാന്‍ തുടങ്ങി. കേരളകൗമുദി പത്രത്തില്‍ ലോ അക്കാദമിക്ക് പുതിയ പ്രിന്‍സിപ്പളിനെ തേടിക്കൊണ്ടുള്ള പരസ്യം വന്നു. ലക്ഷ്മി നായരെ മാറ്റാതെ പുതിയ പ്രിന്‍സിപ്പളിനെ നിയമിക്കാന്‍ പറ്റില്ലെന്നും അവരെ മാറ്റിയെന്നും ചര്‍ച്ച പ്രഹസനമാണെന്നുമുള്ള നാരായണന്‍ നായരുടെ വിളംബരമായിരുന്നു ആ പത്രപരസ്യം.

വിദ്യാഭ്യാസ മന്ത്രി, അലസിപ്പിരിഞ്ഞ് കഴിഞ്ഞ ചര്‍ച്ചയില്‍ കൈക്കൊണ്ട ശരീരഭാഷയും സംസാര രീതിയും മാനദണ്ഡങ്ങളും തന്നെയാണ് എട്ടാം തീയതിയിലെ ചര്‍ച്ചയിലും മുന്നോട്ടുവെച്ചത്. ലക്ഷ്മിനായര്‍ രാജി വെച്ചാല്‍ മാത്രമേ സമരം തീരു എന്നുള്ള മുന്നുപാധി ആരും മുന്നോട്ടുവെച്ചില്ല. ചര്‍ച്ച അലസിപ്പിക്കാന്‍ ആരും ശ്രമിച്ചില്ല. ഒരു അസ്വാരസ്യവുമുണ്ടായില്ല. മാനേജ്‌മെന്റ് പ്രതിനിധികള്‍ മുന്നോട്ടുവെച്ച കരാറില്‍ സമരസഖ്യത്തിന്റെ വക്താക്കള്‍ ഒപ്പുവെച്ചു. മാനേജ്‌മെന്റിനുവേണ്ടി ഡയറക്ടര്‍ അടക്കം രണ്ടുപേരും ഒപ്പിട്ടു. മന്ത്രിയുടെ ഒപ്പും ഓഫീസ്‌സീലും കൂടി ആ കരാറിലുണ്ട്.

''കേരള ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ, ഗവേണിങ്ങ് കൌണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്നു മാറ്റി. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പ്രിന്‍സിപ്പലിനെ നിശ്ചയിക്കുന്നതിന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍നിന്നു വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും.''

മാനേജ്‌മെന്റ് ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ക്ലോസാണ്, എസ് എഫ് ഐയുടെ കരാറില്‍ നിന്നും വ്യത്യസ്തമായി പുതിയ കരാറിലുള്ളത്. ആ കരാര്‍ ഉണ്ടായത് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ ഭാഗമാണ്. ആ ഇടപെടല്‍ ഒരു കരാറിന്റെ പുറത്തുമായിരുന്നില്ല. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എസ് എഫ് ഐയുമായി ലോ അക്കാദമി മാനേജ്‌മെന്റ് ഏര്‍പ്പെട്ട കരാറില്‍ ഉണ്ടായിരുന്ന മാനദണ്ഡങ്ങളൊന്നും ഈ കരാറില്ല. ഈ കരാറിനൊപ്പം എസ് എഫ് ഐയുമായുണ്ടാക്കിയ കരാറും നിലനില്‍ക്കുമെന്നുള്ളതാണ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശ്വാസം.

ലോ അക്കാദമിക്ക് മുന്നിലെ സമരത്തില്‍ നിന്നും സമരസിമിതി പിന്‍വാങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് ക്ഷീണം തോന്നാതിരിക്കാന്‍ സിപിഐ നേതാവും കൃഷിമന്ത്രിയുമായ സുനില്‍കുമാര്‍ കുട്ടികള്‍ക്ക് വിരുന്നു നല്‍കി. ആ വിരുന്നില്‍ എന്തുകൊണ്ട് എസ് എഫ് ഐയെ വിളിച്ചില്ല എന്നത് സി പി ഐയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തിരുത്താനല്ല പോരടിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന സി പി ഐ വെല്ലുവിളിയാണ് വിരുന്നിലൂടെ പ്രകാശിപ്പിക്കുന്നത്.

09-Feb-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More