സംഘികളുടെ മുസ്ലീം വേട്ട

ആര്‍ എസ് എസ് സംഘപരിവാരം നിയന്ത്രിക്കുന്ന മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ടത് 23 പേരാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 'ഗോരക്ഷകരാ'യി വേഷമിട്ട സംഘികളാണ് ബഹുഭൂരിപക്ഷം ആക്രമണങ്ങളും നടത്തിയത്. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 സംസ്ഥാനങ്ങളിലായി ഇത്തരം 32 ആക്രമണങ്ങളുണ്ടായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകളും നിലപാടും ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമായി. ജുനൈദിനെ മാത്രമല്ല, രാജസ്ഥാനില്‍ പെഹ്ലുഖാനെയും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്‌ലൂമിനെയും ഇനായത്തുള്ള ഖാനെയും ഉത്തര്‍പ്രദേശില്‍ അഖ്‌ലാക്കിനെയും അടിച്ചുകൊല്ലുകയായിരുന്നു. 2016 ആയതോടെ ആക്രമണങ്ങളുടെ വ്യാപ്തിയും മാരകസ്വഭാവവും വര്‍ധിച്ചു. 12 മാസത്തിനുള്ളില്‍ 12 ആക്രമണങ്ങളുണ്ടായി. ഇക്കൊല്ലം ഇതുവരെ ഒമ്പത് ആക്രമണങ്ങള്‍ നടന്നു. ഇരകള്‍ക്ക് മരണം സംഭവിക്കുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോചെയ്യുന്ന ആക്രമണങ്ങളുടെ കണക്ക് മാത്രമാണിത്. ഉള്‍ഗ്രാമങ്ങളില്‍ നടക്കുന്ന നൂറുകണക്കിന് ആക്രമണങ്ങളില്‍ പൊലീസ് കേസെടുക്കുകയോ മാധ്യമങ്ങളുടെ ശ്രദ്ധ ഉണ്ടാകുകയോ ചെയ്യുന്നില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയും ഗോരക്ഷകര്‍ ആക്രമണം നടത്തുന്നു. 

ജുനൈദ് നമ്മുടെ രാജ്യത്തിനേറ്റ മറ്റൊരു മുറിവാണ്. രാഷ്ട്രീയ ഹിന്ദുത്വയുടെ മുസ്ലീം ഉന്‍മൂലനം എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ നടത്തിയ പാതകത്തിലെ ഇരയാണ് ജുനൈദ്. പതിനഞ്ച് വയസുമാത്രമുള്ള ഒരു ബാലനാണ്. സൂറത്തില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്ന ജുനൈദ് ഈദിന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസംരക്ഷക വേഷമിട്ട ഹിന്ദുത്വ ഗുണ്ടകള്‍ ആക്രമിച്ചത്. ജുനൈദിന്റെ ഉമ്മ് ഈദിന് പുത്തന്‍വസ്ത്രങ്ങള്‍ വങ്ങാന്‍ നല്‍കിയ പണവുമായി സഹോദരങ്ങള്‍ക്കൊപ്പം ഏറെ സന്തോഷത്തോടെ ഡല്‍ഹിയിലേക്ക് പോയതായിരുന്നു ജുനൈദ്. ഉടുപ്പുകളൊക്കെ വാങ്ങി വീട്ടിലേക്ക് പോകാന്‍ ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ കയറി. ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റില്‍ വെച്ചാണ് ഒരു സംഘം പശുസംരക്ഷക വേഷം കെട്ടിയ സംഘികള്‍ ജുനൈദിനെയും സഹോദരങ്ങളെയും ആക്രമിച്ചത്. ബീഫ് കഴിക്കുന്നവരെന്നാക്രോശിച്ചുകൊണ്ടാണ് പതിനഞ്ചോളം പേര്‍ വരുന്ന സംഘം ജുനൈദിനെയും സഹോദരങ്ങളെയും ആക്രമിച്ചത്. മുസ്ലീമെന്ന് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ട് ജുനൈദിന്റെയും സഹോദരങ്ങളുടെയും തലയിലെ തൊപ്പി തട്ടിത്തെറിപ്പിച്ച് അവരെ കത്തികൊണ്ട് കുത്തുകയായിരുന്നു. മൃതപ്രായരായ അവരെ ചത്തെന്നുകരുതി ട്രെയിനില്‍നിന്ന് പുറത്തേക്ക് എറിഞ്ഞു. ആഴത്തിലുള്ള മുറിവുകളേറ്റ ജുനൈദ് സഹോദരന്‍ ഷാഷിമിന്റെ മടിയില്‍ കിടന്ന് മരണമടഞ്ഞു. ജുനൈദിന്റെ മറ്റൊരു സഹോദരനായ ഷക്കീറിനും ഗുരുതരമായി പരിക്കേറ്റു. ജൂണ്‍ 22 രാജ്യത്തിന്റെ മേല്‍ അപമാനവീകരണത്തിന്റെ കറുപ്പുവീണ മറ്റൊരു ദിവസമായി മാറി. സംഘികളുടെ പാതകകിരീടത്തില്‍ ഒരു കൊലത്തൂവല്‍ കൂടി.

ആര്‍ എസ് എസ് സംഘപരിവാരം നിയന്ത്രിക്കുന്ന മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ടത് 23 പേരാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 'ഗോരക്ഷകരാ'യി വേഷമിട്ട സംഘികളാണ് ബഹുഭൂരിപക്ഷം ആക്രമണങ്ങളും നടത്തിയത്. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 സംസ്ഥാനങ്ങളിലായി ഇത്തരം 32 ആക്രമണങ്ങളുണ്ടായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകളും നിലപാടും ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമായി.

ജൂണ്‍ 2014 മുതല്‍ ഡിസംബര്‍ 2015 വരെ ഗോരക്ഷാസംഘങ്ങള്‍ 11 ആക്രമണങ്ങള്‍ നടത്തി. ജുനൈദിനെ മാത്രമല്ല, രാജസ്ഥാനില്‍ പെഹ്ലുഖാനെയും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്‌ലൂമിനെയും ഇനായത്തുള്ള ഖാനെയും ഉത്തര്‍പ്രദേശില്‍ അഖ്‌ലാക്കിനെയും അടിച്ചുകൊല്ലുകയായിരുന്നു. 2016 ആയതോടെ ആക്രമണങ്ങളുടെ വ്യാപ്തിയും മാരകസ്വഭാവവും വര്‍ധിച്ചു. 12 മാസത്തിനുള്ളില്‍ 12 ആക്രമണങ്ങളുണ്ടായി. ഇക്കൊല്ലം ഇതുവരെ ഒമ്പത് ആക്രമണങ്ങള്‍ നടന്നു. ഇരകള്‍ക്ക് മരണം സംഭവിക്കുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോചെയ്യുന്ന ആക്രമണങ്ങളുടെ കണക്ക് മാത്രമാണിത്. ഉള്‍ഗ്രാമങ്ങളില്‍ നടക്കുന്ന നൂറുകണക്കിന് ആക്രമണങ്ങളില്‍ പൊലീസ് കേസെടുക്കുകയോ മാധ്യമങ്ങളുടെ ശ്രദ്ധ ഉണ്ടാകുകയോ ചെയ്യുന്നില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയും ഗോരക്ഷകര്‍ ആക്രമണം നടത്തുന്നു. രോഗം ബാധിച്ച് ചത്തുകിടക്കുന്ന കാലികളുടെ തോലുരിച്ചെടുത്ത് അവശിഷ്ടം മറവുചെയ്യുന്ന ജോലി ഉത്തരരേന്ത്യയില്‍ പരമ്പരാഗതമായി ചെയ്തുവരുന്നത് ദളിത് വിഭാഗങ്ങളാണ്. കുപ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെയും ആക്രമിക്കുന്നു.

ജാര്‍ഖണ്ഡിലെ ദിയോരിയില്‍ കഴിഞ്ഞദിവസം ക്ഷീരകര്‍ഷകനായ മുഹമ്മദ് ഉസ്മാനും കുടുംബത്തിനുംനേരെയുണ്ടായ ആക്രമണം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ രൂപംകൊണ്ട സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ഡസനോളം കാലികളെ വളര്‍ത്തുന്ന ഉസ്മാന്റെ വീട്ടിലെ ഒരു പശുവിന് രോഗംബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ഫലിച്ചില്ല. ചത്തുകിടന്ന പശുവിനെ മറവുചെയ്യാന്‍ ആളെ കിട്ടാന്‍ വൈകി. രാത്രി ഏതോ ജന്തു കടിച്ച് ശവത്തില്‍ മുറിവുണ്ടായി. പിറ്റേന്ന് രാവിലെയായപ്പോള്‍ ഉസ്മാന്‍ പശുവിനെ കൊന്നതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വീട് വളഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ആക്രമാസക്തമായി. ഉസ്മാനെ പൊതിരെ തല്ലി. തീയിലിട്ട് കൊല്ലണമെന്ന് വിളിച്ചുപറഞ്ഞു. വീടിന് തീയിട്ടു. ഒടുവില്‍ പൊലീസ് എത്തി ആകാശത്തേക്ക് വെടിവച്ചപ്പോഴാണ് ജനം പിന്തിരിഞ്ഞത്. ജീവച്ഛവമായ നിലയിലാണ് ഉസ്മാനെ രക്ഷിക്കാന്‍ കഴിഞ്ഞത്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ആര്‍ എസ് എസ് പ്രചാരകനാണ്. വിചാരധാരയും, മനുസ്മൃതിയുമാണ് മോഡിയുടെ വേദഗ്രന്ഥങ്ങള്‍. രാജ്യത്തിന്റെ ഭരണഘടനയെയും ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യത്തെയും ഫെഡറലിസത്തെയുമൊന്നും മറ്റേതൊരു ആര്‍ എസ് എസുകാരനെയും പോലെ മോഡിയും അംഗീകരിക്കുന്നില്ല. മോഡിയുടെ പുസ്തകത്തില്‍ സംഘപ്രവര്‍ത്തകര്‍ നേരിടേണ്ട മൂന്ന് ശത്രുക്കളാണുള്ളത്. മുസ്ലീംങ്ങളും കമ്യൂണിസ്റ്റുകാരും കൃസ്്ത്യാനികളും. ജുനൈദും അതുപോലെ കൊല്ലപ്പെടുന്ന മിക്കവരും മുസ്ലീമാണ്. വിചാരധാര പറയുന്ന രീതിയില്‍ നിഷ്‌കാസിതനാക്കേണ്ട മുസ്ലീം. ഫാസിസത്തെ പാകപ്പെടുത്തുകയാണ് സംഘപരിവാരം.

നരേന്ദ്രമോഡിയെന്ന ആര്‍ എസ് എസ് പ്രചാരകന്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ആസ്വദിക്കുന്നുണ്ടാവാം. പക്ഷെ, രാജ്യത്തിന്റെ പ്രധാനമന്ത്രി, സംഘികളുടെ പ്രധാനമന്ത്രിയാവരുത്. ബീഫ് ഭക്ഷിക്കുന്നവരെന്ന് പറഞ്ഞ് മുസ്ലീംങ്ങളെയും പശുക്കളെ കൊന്ന് തൊലുരിക്കുന്നുവെന്ന് പറഞ്ഞ് ദളിതുകളെയും കൊല്ലുകയും ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വക്താവായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി കേവലമൊരു സംഘിയായി മാത്രം ചുരുങ്ങുന്നു. രാജ്യത്തിന് അത് ഏറെ അപമാനകരമാണ്.

ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗിച്ച് സംഘപരിവാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയുടെയും ബി ജെ പി ഭറിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെയും രീതി ജുനൈദിന്റെ കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടു. ഹരിയാന പോലീസ് സംഘികളുടെ ആക്രമണത്തെ മറ്റുപലതുമായി വ്യാഖ്യാനിക്കുകയാണ്. പക്ഷെ, സിസി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആ ട്രെയിനില്‍ വെച്ച് ജുനൈദിനെയും സഹോദരങ്ങളെയും ഇരകളാക്കിയത് അവര്‍ തൊപ്പിയും മതവ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളും ധരിച്ചതുകൊണ്ടാണ്. മുസ്ലീംങ്ങളെ വംശഹത്യ ചെയ്യുക എന്ന് ആര്‍ സെ് എസ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുകയാണ്. ഭരണകൂട ഉപകരണങ്ങള്‍ അതിനായി ഉപയോഗിക്കപ്പെടുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാന ഭരണസംവിധാനങ്ങളും പൊലീസും ഹിന്ദുത്വ ഗുണ്ടകളായ ഗോസംരക്ഷരടക്കമുള്ള വിവിധ ഗ്രൂപ്പുകള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. രാജസ്ഥാനിലെ പെഹ്ലുഖാന്‍ കേസ് അതിനുദാഹരണമാണ്. കന്നുകാലികളെ നിയമവിരുദ്ധമായി കടത്തിയെന്ന് ആരോപിച്ചാണ് പെഹ്ലുഖാനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കാണിക്കുന്ന പുകിലുകള്‍ വിവരണാതീതമാണ്. പോലീസ് സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ് സംഘപരിവാരത്തിന് ലാഭിച്ചതുപോലെയാണ് അക്രമങ്ങള്‍ വ്്യാപിക്കുന്നത്. രാജ്യമാസകലം ഗുജറാത്ത് വംശഹത്യകള്‍ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്. വര്‍ഗീയവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് കുത്തിവെക്കുന്നു. ജനങ്ങളെ ആക്രമത്തിലേക്ക് നയിക്കുന്നു. അരാകത്വവും അരാഷ്ട്രീയതയും പടര്‍ത്തുന്നു.

ഈയൊരു കാലാവസ്ഥയില്‍ രാഷ്ട്രീയ ഹിന്ദുത്വയ്‌ക്കെതിരായി അതിവിശാലമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം ഉയര്‍ത്തിക്കൊണ്ടുവരണം. ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും വേണം. ഈ ഉത്തരവാദിത്തം തങ്ങളുടെ ബാധ്യതമാത്രമാണെന്ന മട്ടില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ട്. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് തടയാന്‍ സാധിക്കില്ല എന്നത് മനസിലാക്കാന്‍ ഇത്തരം വേഷംകെട്ടുകാര്‍ തയ്യാറാകണം. മതനിരപേക്ഷ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ കൂടെ നിന്നുകൊണ്ട് വിപുലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം നമ്മുടെ നാട്ടില്‍ സാധ്യമാക്കേണ്ടതുണ്ട്. അതിനി വൈകിക്കൂട.

സംവാദം മുന്‍ലക്കങ്ങളില്‍

More