വേണം ഭൂ സാക്ഷരത

ഭൂ സാക്ഷരത ആവശ്യമാണ്. ഭൂമിയെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ കാട്ടിലെ ഒരേക്കര്‍ മണ്ണിന് നാല്‍പ്പത് മുതല്‍ അമ്പത് വരെ ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. 6000 മില്ലിലിറ്റര്‍ മഴപെയ്താലും മഴക്കാടുകള്‍ വെള്ളം സംഭരിച്ചുവെച്ച് അരുവികളില്‍ കൂടി സാവധാനം പുറത്തുവിടും. 3000 മില്ലിലിറ്റര്‍ മഴ എന്നാല്‍, ഭൂമിയുടെ ഉപരിതലത്തില്‍ പത്തടി ഉയരത്തില്‍ വെള്ളം എന്നാണ് അര്‍ത്ഥം. കേരളത്തില്‍ ഒരാണ്ടില്‍ ഇത്രയും വെള്ളം പെയ്തുവീഴുന്നുണ്ട്. സമൃദ്ധമായി പെയ്തിറങ്ങുന്ന ഈ മഴവെള്ളത്തെ സംഭരിക്കാന്‍ നമ്മുടെ മണ്ണിനെ പ്രാപ്തമാക്കേണ്ടതുമുണ്ട്. അതുപോലെ മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തണം. മണ്ണില്‍ മൂന്ന് ശതമാനം ജൈവാംശം വേണ്ടിടത്ത് കേരളത്തില്‍ ഒരു ശതമാനവും തമിഴ്‌നാട്ടില്‍ അര ശതമാനവും ജൈവാംശം മാത്രമേ നിലവിലുള്ളു. മണ്ണിലെ വായു-ജല സന്തുലനം സാധ്യമാകണമെങ്കില്‍ ജൈവാംശവും സൂക്ഷ്മജീവികളും വേണം. ആധുനിക കൃഷി മറന്നു പോയ കാര്യമാണിത്. ജൈവ വൈവിധ്യവുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യം. ഇതെല്ലാം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വിഷമയമാവുമ്പോള്‍ നമ്മുടെ ആരോഗ്യം നന്നായിരിക്കില്ല എന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം.

പരുത്തി ചെടികള്‍ വിളഞ്ഞു നിന്നിരുന്ന മണ്ണായിരുന്നു അവിടെയുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെ അന്തിയൂരില്‍. പച്ചപ്പ് നിറഞ്ഞുനിന്നിരുന്ന ഭൂമി. സമൃദ്ധിയുണ്ടായിരുന്ന നാട്. അവിടം പുല്ലുപോലും കുരുക്കാത്ത കറുകറുത്ത പരുത്തിക്കരിമണ്ണാക്കി മാറ്റിയത് വേറാരുമല്ല. ആര്‍ത്തി മൂത്ത മനുഷ്യര്‍ തന്നെയാണ്. പരുത്തി, കൂടുതല്‍ വിളയാന്‍ വേണ്ടി നടത്തിയ അമിതമായ രാസവള പ്രയോഗവും ലക്കും ലഗാനുമില്ലാത്ത വിധത്തില്‍ പ്രയോഗിച്ച കീടനാശിനികളും. ആദ്യമൊക്കെ കൂടുതല്‍ വിളവ് ലഭിച്ചു. വൈകാതെ രാസവളവും കീടനാശിനിയും കൂടുതല്‍ കൂടുതല്‍ വേണ്ടി വന്നു. വിളവ് കൊണ്ട് കിട്ടുന്ന പണം രാസവളത്തിനും കീടനാശിനിക്കും തികയാതെ വന്നു. കടം വാങ്ങി കൃഷി ചെയ്യാന്‍ സാധിക്കാതെ പലരും പരുത്തികൃഷി നിര്‍ത്തി. ചിലര്‍ ആത്മഹത്യ ചെയ്തു. കൃഷിക്കാര്‍ തങ്ങളുടെ ഭൂമി വെറുതെയിട്ടു. അവര്‍ ദൂരെ കര്‍ഷക തൊഴിലാളികളായി ജോലിക്ക് പോയി. മറ്റൊരു കൃഷിയും സാധിക്കാത്ത വിധത്തിലായി മാറി അന്തിയൂരിലെ ഭൂമി. മണ്ണ് മരിച്ചത് പോലെ, നിര്‍വികാരയായി. അവിടെ പൂക്കളും പൂമ്പാറ്റയും തുമ്പികളും തേനീച്ചകളുമൊക്കം ഉണ്ടായിരുന്ന കാലം ഓര്‍മകളില്‍ മാത്രമായി. മണ്ണ് വിണ്ടുകീറി ദാഹിച്ചു കിടന്നു. വല്ലാത്തൊരിനം മുള്ള് മാത്രം കറുത്ത മണ്ണിന് മീതെ പടര്‍ന്നുപിടിച്ചു കിടന്നു. അന്തിയൂരില്‍ ജനിച്ചുവളര്‍ന്ന പല കുടുംബങ്ങളും അവിടെ നിന്ന് പാലായനം ചെയ്തു. ആര്‍ക്കും വേണ്ടാത്ത ഒന്നായി മാറി അവിടുത്തെ ഭൂമി. ഒരു പച്ചപ്പ് പോലും കിളിര്‍ക്കാത്ത ഭൂമി. അവിടെയാണ് ജോഷി ചെറിയാനും ബന്ധുക്കളും ചേര്‍ന്ന് നൂറേക്കര്‍ ഭൂമി വാങ്ങിയത്. ഏക്കറിന് അയ്യായിരം രൂപ നിരക്കില്‍. കൃഷി ചെയ്യാന്‍ വേണ്ടി!

പാലാ സെന്റ് തോമസ് കോളെജിലെ അധ്യാപകനായിരുന്നു ഡോ. ജോഷി ചെറിയാന്‍. അപ്പന്‍ ചെറിയാന്‍ കുഞ്ഞ് കൃഷിക്കാരനാണ്. ജോഷി അപ്പനോടൊപ്പം കൃഷിഭൂമിയില്‍ ഇറങ്ങി. അപ്പന്റെ പ്രധാന സഹായിയായി മാറി. കൃഷിയോടുള്ള കമ്പം കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യണം എന്ന ആഗ്രഹത്തിലേക്കെത്തിച്ചു. അങ്ങനെ പൊള്ളാച്ചി വഴിയുള്ള ഒരു യാത്രക്കിടയിലാണ് ജോഷി ചെറിയാന്‍ അന്തിയൂരില്‍ ചുളുവിലയില്‍ ഭൂമിയുണ്ടെന്ന് മനസിലാക്കിയത്. അന്തിയൂരിലെ ഭൂമിയുടെ ചരിത്രവും വര്‍ത്തമാനവും ജോഷി ചികഞ്ഞറിഞ്ഞില്ല. മണ്ണിന്റെ ഘടനയും കാലാവസ്ഥയുമൊന്നും അന്വേഷിക്കാന്‍ വിലക്കുറവിന്റെ പ്രലോഭനം ജോഷിയെ അനുവദിച്ചില്ല. വാങ്ങിച്ചു, നൂറേക്കര്‍ ഭൂമി. കൃഷി ചെയ്യാന്‍ വേണ്ടി. മണ്ണിലേക്കിറങ്ങിയപ്പോഴാണ് മനസിലായത് കറുത്ത് കണ്ട ആ മണ്ണ് മരിച്ചു ജീവിക്കുകയാണ്. ജോഷി ചെറിയാന്‍ ആദ്യമൊന്ന് പകച്ചുപോയെങ്കിലും പിന്നെ സംഭവിച്ചത് ചരിത്രമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിന് ജീവന്‍ നല്‍കിയ ജൈവകൃഷിയുടെ ചരിത്രം. ഡോ. ജോഷി വി ചെറിയാന്റെ മണ്ണനുഭവങ്ങളിലൂടെ.

· തമിഴ്‌നാട്ടിലെ അന്തിയൂരില്‍ ഭൂമി വാങ്ങുമ്പോള്‍ താങ്കളുടെ മനസില്‍ കൃഷി തന്നെയായിരുന്നോ ഉണ്ടായിരുന്നത്? പറഞ്ഞ് കേട്ടിട്ടുള്ളത് ആ മേഖലയിലെ മണ്ണും കാലാവസ്ഥയും കൃഷിക്ക് അനുകൂലമല്ല എന്നാണ്. കൃഷീവലനായ താങ്കള്‍ മണ്ണിന്റെ ഘടനയും കാലാവസ്ഥയും നോക്കാതെ ഇത്രയേറെ ഭൂമി വാങ്ങിയത് ഒരു എടുത്ത് ചാട്ടമായിരുന്നോ? എപ്പോഴാണ് താങ്കള്‍ അവിടെ ഭൂമി വാങ്ങുന്നത്?
തൊണ്ണൂറ്റിയൊന്നിലാണ് ഞാന്‍ പൊള്ളാച്ചിക്കടുത്ത അന്തിയൂരില്‍ നൂറേക്കര്‍ ഭൂമി വാങ്ങുന്നത്. ആ സമയത്ത് കൃഷിയെ കുറിച്ച് അറിയാനുള്ള യാത്രകള്‍ മിക്കവാറും നടത്തുമായിരുന്നു. അത്തരമൊരു യാത്രക്കിടയിലായിരുന്നു അവിടെ എത്തിയത്. അവിടെ ഭൂമി വാങ്ങുമ്പോള്‍, വേണ്ടത്ര ശ്രദ്ധിച്ചി ല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് ഭൂമി. കേരളത്തില്‍ നിന്ന് അധികം ദൂരം പോകേണ്ടതില്ല. പിന്നെ, ഏക്കറിന് അയ്യായിരം രൂപ മാത്രമേ വില ഉണ്ടായിരുന്നുള്ളു. അതിനാലൊക്കെ അധികമൊന്നും ചിന്തിച്ചില്ല. അന്ന് ആകെ നോക്കിയത് അവിടെ വെള്ളം കിട്ടുമോ എന്നാണ്. അടുത്ത വീടുകളിലെ കിണര്‍ നോക്കിയപ്പോള്‍ അവിടെയൊക്കെ വെള്ളമുണ്ട്. പിന്നീടാണ് മനസിലാവുന്നത് ആ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഉപ്പ് കൂടുതലുള്ള വെള്ളമാണ്. കട്ടിയുള്ള വെള്ളം. ഞങ്ങള്‍ വെള്ളത്തിന്റെ ഈ പ്രശ്‌നം മനസിലാക്കുന്നത് പിന്നീടാണ്. വാങ്ങിയ ഭൂമിക്കടുത്തുള്ള കിണറ്റില്‍ വെള്ളമുണ്ടോ എന്ന് നോക്കുമ്പോള്‍ അളവ് മാത്രമേ നോക്കിയുള്ളു, ഗുണം നോക്കിയില്ല. ഭൂമി വാങ്ങിയ ശേഷമാണ് ഓരോന്നോരോന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയത്. കാറ്റും അവിടെ ഒരു വില്ലനായിരുന്നു. ചില സീസണുകളില്‍ കാറ്റ് വീശാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു രക്ഷയും കാണില്ല. അന്ന് വിന്‍ഡ്മില്‍സ് ആ പ്രദേശത്ത് വന്നിരുന്നില്ല. ഇപ്പോള്‍ അവിടമൊക്കെ വിന്‍ഡ്മില്‍സ് ആണ്. അത്രയ്ക്ക് കാറ്റാണ്. എന്നെ അറിയാവുന്ന എല്ലാവരും ആ ഭൂമിയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തി. അതുമായി മുന്നോട്ടുപോകേണ്ട എന്ന് തന്നെ പലരും പറഞ്ഞു. പക്ഷെ, അവിടെ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന അന്വേഷണത്തിലേക്കിറങ്ങാനാണ് എനിക്ക് തോന്നിയത്.

· എന്തായിരുന്നു അന്തിയൂരിലെ മണ്ണിന്റെ പ്രശ്‌നം?
കറുത്ത മണ്ണാണ് അവിടെ ഉണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ നമ്മുടെ കാട്ടിലെ മണ്ണ് പോലെ തോന്നും. പക്ഷെ, പരുത്തിക്കരി മണ്ണാണ്. കേരളത്തിലൊക്കെ കറുത്ത മണ്ണ് ഉണ്ടാവുന്നത് ചുവന്ന മണ്ണ് ജൈവവളങ്ങളാല്‍ സമ്പുഷ്ടമാവുമ്പോഴാണ്. അന്തിയൂരിലെ മണ്ണില്‍ അയണ്‍ സോള്‍ട്ടിന് പകരം അലുമിനിയം സോള്‍ട്ടാണ് ഉള്ളത്. അതാണ് മണ്ണിന് കറുപ്പ് നിറം കൊടുക്കുന്നത്. ചളിയുടെ ആംശം കൂടുതലുള്ള മണ്ണ്. ഹെവി സോയല്‍. ആ മണ്ണില്‍ മുളയ്ക്കുന്ന ചെടിയുടെ വേര് മുന്നോട്ടുപോകാനാവാതെ മുരടിക്കും. വേനല്‍ക്കാലമാവുമ്പോള്‍ മണ്ണ് വിണ്ടുകീറും. അപ്പോഴും വേരുകള്‍ പൊട്ടിപ്പോവും. മഴപെയ്താല്‍ ആ വെള്ളം ഭൂമിക്കുള്ളിലേക്ക് ഇറങ്ങിപ്പോകാനും ഈ മണ്ണ് സമ്മതിക്കില്ല.

· 1991ല്‍ താങ്കള്‍ തമിഴ്‌നാട്ടില്‍ കൃഷി ചെയ്യാന്‍ വേണ്ടി ഭൂമി വാങ്ങിയെങ്കിലും 1994ലാണ് കൃഷിക്കനുയോജ്യമായ രീതിയില്‍ മണ്ണൊരുക്കുന്നത്. അതിനിടയിലുള്ള കാലയളവില്‍ എന്ത് ചെയ്തു?
ഞാന്‍ ആ ഭൂമിയെ കുറിച്ച് പഠിക്കുകയായിരുന്നു. എന്റെ മുന്നിലുള്ള വെല്ലുവിളിയെ എങ്ങിനെ നേരിടാന്‍ കഴിയുമെന്ന അന്വേഷണത്തിലായിരുന്നു. പരിസര പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ചു. സമാനമായ പ്രദേശങ്ങളില്‍ യാത്ര ചെയ്തു. അവിടെയുള്ളവരുമായി സംസാരിച്ചു. തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു. ഇവരോടൊക്കെ ചര്‍ച്ച ചെയ്തപ്പോള്‍ ചില ആശയങ്ങള്‍ ലഭിക്കുകയും ചെയ്തു. മണ്ണിന്റെ ഘടന മാറ്റുക എന്നതായിരുന്നു മുന്നിലുള്ള മാര്‍ഗം. എന്നാല്‍ മാത്രമേ അവിടെ ജീവനുണ്ടാകു. അതിന് മണ്ണില്‍ ജൈവാംശം കൂട്ടണം. എങ്ങിനെയാണ് ജൈവഘടകങ്ങള്‍ മണ്ണില്‍ നന്നായി നല്‍കാന്‍ സാധിക്കുക എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലാണ് ചകിരിച്ചോറിലേക്ക് എത്തുന്നത്.

· ചകിരിച്ചോറ് നേരത്തെ മനസിലുണ്ടായിരുന്ന ആശയമായിരുന്നോ?
അല്ല. മണ്ണിന്റെ ഘടന മാറ്റാനുള്ള അന്വേഷണങ്ങള്‍ക്കായി യാത്രകള്‍ നടത്തുമ്പോഴാണ് പൊള്ളാച്ചിക്കടുത്ത് ചകിരിച്ചോറ് കൂട്ടിയിട്ട് കത്തിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയില്‍ വരുന്നത്. ആ ഭാഗത്ത് കുറെ കയര്‍ ഫാക്ടറികളുണ്ട്. അവിടെ നിന്നും ഉണ്ടാവുന്ന വേസ്റ്റാണ് ഈ ചകിരിച്ചോറ്. ഞാന്‍ അന്വേഷിച്ച് നടക്കുന്നത് ഒരു ജൈവ ഘടകത്തിന് വേണ്ടിയാണ്. ഇവിടെയിതാ അത് കത്തിച്ചുകളയുന്നു. അത് ഉപയോഗിക്കാന്‍ പറ്റുമോ എന്നുള്ള ചിന്ത അപ്പോഴാണ് ഉണ്ടാവുന്നത്.

· തുടര്‍ന്ന് താങ്കള്‍ എന്താണ് ചെയ്തത്? ചകിരിച്ചോറിനെ മണ്ണിന്റെ ഘടകമാക്കി മാറ്റാന്‍ പറ്റുന്ന വിധത്തില്‍ എങ്ങിനെയാണ് മറ്റിയെടുത്തത്?

മണ്ണിന്റെ ഘടന മാറ്റാനുള്ള ഒരു ഘടകമായി ചകിരിച്ചോറിനെ ഉപയോഗിക്കാന്‍ പറ്റുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ചകിരിച്ചോറിനുള്ള വലിയൊരു പ്രത്യേകത അത് വെള്ളത്തെ ആഗീരണം ചെയ്യുന്നു എന്നതാണ്. ഒരു കിലോ ചകിരിച്ചോറിന് പത്തുകിലോ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിക്കും. ചകിരിച്ചോറിന്റെ മറ്റൊരു പ്രത്യേകത അതിലെ ലിഗ്നിനാണ്. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ ലിഗ്നിനില്ലാതാക്കി ചകിരിച്ചോറിനെ വളമാക്കി മാറ്റാന്‍ ശ്രമിക്കാമെന്നാണ് പറയുന്നത്. ലിഗ്നിന്‍ ഇല്ലാതാക്കാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവരും. അത് നീക്കം ചെയ്താണ് അവര്‍ വളമുണ്ടാക്കിയത്. ഞാന്‍ ലിഗ്നിന്‍ കളയാതെ നിലനിര്‍ത്തുന്നതിനെ പറ്റിയാണ് ആലോചിച്ചത്. ചകിരിച്ചോറിന്റെ രൂപത്തില്‍ മാറ്റമൊന്നും ആവശ്യമില്ലാത്തതിനാല്‍ ലിഗ്നിന്‍ അതില്‍ നില്‍ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല. ചകിരിച്ചോറില്‍ ഒരു കറയുണ്ട്. ഫിനോല്‍. അത് ഇല്ലാതാക്കണമായിരുന്നു. കൂടെ ഉപ്പുമുണ്ട്. അതും കളയണം. ബോര്‍വെല്‍ ഉപയോഗിച്ചാണ് അവിടങ്ങളില്‍ തെങ്ങിന് നനക്കുന്നത്. അതിനാല്‍ ഉപ്പിന്റെ അംശം കുറച്ചുകൂടുതലായുണ്ട്. അതൊക്കെ ഇല്ലാതാക്കാനുള്ള അന്വേഷണമായിരുന്നു പിന്നീട് നടന്നത്. 

ഞാന്‍ ചകിരിച്ചോറിനെ, അതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തുടങ്ങി. ആ സമയത്ത് തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ചകിരിച്ചോറിനെ വളമാക്കി മാറ്റാനുള്ള പഠനം നടത്തി, അതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഞാന്‍ ആ വഴിയെയല്ല ചിന്തിച്ചത്. മണ്ണിന്റെ ഘടന മാറ്റാനുള്ള ഒരു ഘടകമായി ചകിരിച്ചോറിനെ ഉപയോഗിക്കാന്‍ പറ്റുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

ചകിരിച്ചോറിനുള്ള വലിയൊരു പ്രത്യേകത അത് വെള്ളത്തെ ആഗീരണം ചെയ്യുന്നു എന്നതാണ്. ഒരു കിലോ ചകിരിച്ചോറിന് പത്തുകിലോ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിക്കും. ചകിരിച്ചോറിന്റെ മറ്റൊരു പ്രത്യേകത അതിലെ ലിഗ്നിനാണ്. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ ലിഗ്നിനില്ലാതാക്കി ചകിരിച്ചോറിനെ വളമാക്കി മാറ്റാന്‍ ശ്രമിക്കാമെന്നാണ് പറയുന്നത്. ലിഗ്നിന്‍ ഇല്ലാതാക്കാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവരും. അത് നീക്കം ചെയ്താണ് അവര്‍ വളമുണ്ടാക്കിയത്. ഞാന്‍ ലിഗ്നിന്‍ കളയാതെ നിലനിര്‍ത്തുന്നതിനെ പറ്റിയാണ് ആലോചിച്ചത്. ചകിരിച്ചോറിന്റെ രൂപത്തില്‍ മാറ്റമൊന്നും ആവശ്യമില്ലാത്തതിനാല്‍ ലിഗ്നിന്‍ അതില്‍ നില്‍ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല. ചകിരിച്ചോറില്‍ ഒരു കറയുണ്ട്. ഫിനോല്‍. അത് ഇല്ലാതാക്കണമായിരുന്നു. കൂടെ ഉപ്പുമുണ്ട്. അതും കളയണം. ബോര്‍വെല്‍ ഉപയോഗിച്ചാണ് അവിടങ്ങളില്‍ തെങ്ങിന് നനക്കുന്നത്. അതിനാല്‍ ഉപ്പിന്റെ അംശം കുറച്ചുകൂടുതലായുണ്ട്. അതൊക്കെ ഇല്ലാതാക്കാനുള്ള അന്വേഷണമായിരുന്നു പിന്നീട് നടന്നത്.

· ആ സമയത്താണ് താങ്കള്‍ ഈ വിഷയത്തില്‍ തന്നെ ഡോക്ടറേറ്റ് എടുക്കുന്നതെന്ന് തോന്നുന്നു. അല്ലെ?
അതെ. ചകിരിച്ചോറിനെ എന്റെ മണ്ണിന്റെ ഘടനയെ മാറ്റുന്നതിനുള്ള പദാര്‍ത്ഥമാക്കി മാറ്റാനുള്ള ശ്രമത്തിനിടയില്‍ കൃഷി ശാസ്ത്രജ്ഞരുമായും കര്‍ഷകരുമായും കര്‍ഷക തൊഴിലാളികളുമായും തുടങ്ങി കൃഷിയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും ശാസ്ത്രജ്ഞരുമൊക്കെ അപ്പോഴേക്കും എന്നോട് നല്ല ചങ്ങാത്തത്തിലായി കഴിഞ്ഞിരുന്നു. അവരോട് ഈ വിഷയം സംസാരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് താങ്കള്‍ അതിനായി ഗവേഷണം നടത്തി കണ്ടെത്തൂ, താങ്കള്‍ക്കതിന് കഴിയുമെന്നാണ്. ഞാനതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. കോളേജില്‍ നിന്ന് ലീവെടുത്തു. കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡിക്ക് രജിസ്റ്റര്‍ ചെയ്തു. വേസ്റ്റ് മാനേജ്‌മെന്റും ഓര്‍ഗാനിക് ഫാമിംഗും എന്നതായിരുന്നു വിഷയം. കാരണം അന്ന് ചകിരിച്ചോര്‍ ഒരു വേസ്റ്റാണ്. അതിനെ മാനേജ് ചെയ്യണം. അത് മാനേജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഘടകം കൊണ്ട് ജൈവകൃഷി ചെയ്യുക എന്നതായിരുന്നു ഉള്ളടക്കം.
യൂനിവേഴ്‌സിറ്റിയില്‍ മാത്രമായിരുന്നില്ല ഗവേഷണം. അന്തിയൂരിലെ മണ്ണിലും പരീക്ഷണങ്ങളിലേര്‍പ്പെട്ടു. എനിക്ക് ആ മണ്ണ് എത്രയും പെട്ടെന്ന് കൃഷിയോഗ്യമാക്കണമായിരുന്നു. കൃഷിയോട് താല്‍പ്പര്യമുള്ള ആ നാട്ടിലെ നിരവധി പേര്‍ എന്നോടൊപ്പമുണ്ടായിരുന്നു. അവര്‍ക്കും അവരുടെ മണ്ണിന് ജീവന്‍ വേണമായിരുന്നു. സാധാരണ ഗവേഷണത്തിന്റെ കാര്യത്തില്‍ പറയാറ് ലാബ് ടു ലാന്‍ഡ് എന്നാണ്. പക്ഷെ, എന്നെ സംബന്ധിച്ച് ലാന്‍ഡ് ടു ലാബ് എന്ന നിലയിലായിരുന്നു.

· ഒരു ശരാശരി ഗവേഷണം എന്നതിലുപരി വേറെ വല്ല രീതിയിലും അന്തിയൂരിലെ പരീക്ഷണങ്ങള്‍ വികസിക്കുകയുണ്ടായോ? നാട്ടുകാര്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് അത് വളര്‍ന്നോ?
നാട്ടുകാരില്‍ കുറെയേറെ സുമനസുകള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. വേറൊരു രീതിയില്‍ ചില സഹകരണങ്ങള്‍, സഹായങ്ങള്‍ യാദൃശ്ചികമായി എന്റെ പരീക്ഷണങ്ങള്‍ക്ക് ലഭിച്ചു. ഞാന്‍ വയലില്‍ ചെയ്യുന്ന പരീക്ഷണങ്ങള്‍ അവിടുത്തെ ലോക്കല്‍ ലാന്‍ഡ് ഡെവലപ് ബാങ്കുകാര്‍ കാണാനിടയായി. ചകരിച്ചോറുപയോഗിച്ച് കൃഷി ചെയ്യാനുള്ള പരിശ്രമത്തില്‍ ഒരാള്‍ ഏര്‍പ്പെടുന്നുണ്ട് എന്ന് ആ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലരും അവരോട് പറയുകയും ചെയ്തിരുന്നു. ബാങ്കിന്റെ അധികൃതര്‍ എന്നോട് സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ അവരെ പോയി കണ്ടു. സംസാരിച്ചു. ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ ചക്രവര്‍ത്തി, എന്റെ പരീക്ഷണത്തെ വളരെ പോസറ്റീവായാണ് കണ്ടത്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ കോയമ്പത്തൂര്‍ വന്നപ്പോള്‍ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി. എന്റെ പരീക്ഷണത്തെ കുറിച്ച് നബാര്‍ഡിന്റെ സി ജി എംനോട് വിശദീകരിച്ചു. സുബ്രഹ്മണ്യം അതാണ് സി ജെ എംന്റെ പേര്. അദ്ദേഹം എനിക്ക് തന്ന പിന്തുണ; നാടിനെ സ്‌നേഹിക്കുന്ന, മണ്ണിനെ സ്‌നേഹിക്കുന്ന, കൃഷിയെ സ്‌നേഹിക്കുന്ന, മാനവീകതയുള്ള ഒരു മനുഷ്യന്റെ കലര്‍പ്പില്ലാത്ത സ്‌നേഹത്തില്‍ നിന്ന് ഉറവപൊട്ടിയതായിരുന്നു.

· താങ്കളുടെ ഗവേഷണ ഫലങ്ങള്‍ മണ്ണില്‍ പരീക്ഷിക്കാന്‍, വിജയിപ്പിക്കാന്‍ നബാര്‍ഡിലെ ആ ഓഫീസര്‍ അത്രയേറെ സഹായിച്ചോ? ബാങ്കിംഗ് മേഖലയിലുള്ളവര്‍ സ്ഥിരമായി വെച്ചുപുലര്‍ത്തുന്ന സംശയങ്ങളും ഇത്തരം കാര്യങ്ങള്‍ വിജയിക്കുമോ എന്ന ആശങ്കകളും അദ്ദേഹത്തില്‍ നിന്നുണ്ടായില്ലേ?
ഇല്ല. മാത്രമല്ല, ഉയര്‍ന്ന പദവിയിലുള്ള ഒരുദ്യോഗസ്ഥന്റെ ഔപചാരികമായ സപ്പോര്‍ട്ട് ആയിരുന്നില്ല അത്. നാടിനെയും മണ്ണിനെയും സ്‌നേഹിക്കുന്ന ഒരു വ്യക്തി വരും തലമുറയ്ക്ക് വേണ്ടി നടത്തിയ ഒരു ഇടപെടലെന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ സഹായങ്ങളെയും എനിക്ക് നല്‍കിയ പ്രചോദനങ്ങളെയും വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സഹോദര തുല്യമായ സ്‌നേഹവും മണ്ണിനെ സ്‌നേഹിക്കുന്ന കൃഷിക്കാരന്റെ ജിജ്ഞാസയും എപ്പോഴും അദ്ദേഹത്തിലുണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ അദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു. മണ്ണിനെ പറ്റി. കൃഷിയെ പറ്റി. വിഷമില്ലാത്ത മണ്ണിനെ പറ്റി. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: “ചകിരിച്ചോറിന്റെ സാധ്യത മനസിലാക്കി ഇത്രയും മുന്നേറിയ സ്ഥിതിക്ക് താന്‍, ഇതിന്റെ വാണിജ്യ സാധ്യതകളിലേക്ക് കൂടി ഇറങ്ങണം.” അതുവരെ ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. വാങ്ങിയ ഭൂമിയില്‍ കൃഷിയിറക്കണമെന്ന ലക്ഷ്യമാണ് മനസിലുണ്ടായിരുന്നത്. പി എച്ച് ഡി കഴിയുമ്പോള്‍ കൃഷി സജീവമാക്കണമെന്നും നാട്ടില്‍ പോകണമെന്നും ചിന്തിച്ചിരിക്കുകയായിരുന്നു ഞാന്‍.

സുബ്രഹ്മണ്യം സര്‍ പറഞ്ഞത്, കയര്‍ ഫാക്ടറിയില്‍ നിന്ന് ഉണ്ടാവുന്ന വേസ്റ്റ്, അന്തരീക്ഷ മലിനീകരണം നടത്തുന്ന വിധത്തില്‍ കത്തിച്ചുകളയുന്ന ചകിരിച്ചോറ്. അതിനെ വാണിജ്യ സാധ്യതയുള്ള ഉത്പന്നമാക്കി മാറ്റണമെന്നാണ്. ആദ്യം ഞാനത് തമാശയായി എടുത്തെങ്കിലും അദ്ദേഹം കാര്യമായി തന്നെ അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ഞാനതിനെ പറ്റി ഗൗരവത്തോടെ ആലോചിച്ചു. അതിനുവേണ്ട എല്ലാ സാമ്പത്തിക സപ്പോര്‍ട്ടും അവിടുത്തെ ലാന്‍ഡ് ഡവലപ്‌മെന്റ് ബാങ്ക് മുഖേന നബാര്‍ഡ് നല്‍കാമെന്ന ഉറപ്പും അദ്ദേഹം തന്നു. ആ ഉറപ്പ് എനിക്ക് വല്ലാത്തൊരു ധൈര്യം തന്നു.

സാമ്പത്തിക സഹായം അദ്ദേഹം ഉറപ്പ് നല്‍കുന്ന വേളയില്‍ എന്താണ് എന്റെ പ്രോഡക്ട്, എങ്ങിനെയാണ് ഉല്‍പ്പാദിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത ഇല്ലായിരുന്നു. ഇതുവരെയുള്ള പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി മനസിലാക്കിയത് ഇവിടുത്തെ മണ്ണിന്റെ ഘടനയെ മാറ്റാനുള്ള ഒരു ഘടകമായി സംസ്‌കരിച്ചെടുത്ത ചകിരിച്ചോര്‍ ഉപയോഗിക്കാമെന്നത് മാത്രമാണ്. എന്റെ കൈയില്‍ ഇതിനായി സമര്‍പ്പിക്കാന്‍ ഒരു പ്രോജക്ട് പോലുമില്ലായിരുന്നു.

· താങ്കളുടെ ഗവേഷണം അദ്ദേഹം പറഞ്ഞ രീതിയില്‍ വഴിമാറിയോ? അപ്പോഴാണോ സംസ്‌കരിച്ച ചകിരിച്ചോറ് ഇഷ്ടിക രൂപത്തില്‍ ഉത്പാദിപ്പിക്കുന്ന രീതി താങ്കള്‍ ആവിഷ്‌കരിച്ചത്?

പത്ത് കൊല്ലം മുമ്പാണ് എന്നെ നീറ്റാജലാറ്റിന്റെ മാനേജ്‌മെന്റ് സമീപിക്കുന്നത്. അവിടെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളുണ്ട്. ഖരവും ജലവും. ഖരമാലിന്യം വേണ്ട വിധത്തില്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വല്ലാത്ത നാറ്റമുണ്ടാവും. അത് പരിഹാരിക്കാന്‍ എങ്ങിനെ സാധിക്കുമെന്ന അന്വേഷണമാണ് ഞാനവിടെ നടത്തിയത്. എനറോബിക് ആയ അവസ്ഥയില്‍ ഈ മാലിന്യം നില്‍ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. ആ അവസ്ഥയിലേക്കെത്താതെ മാലിന്യത്തെ കൈകാര്യം ചെയ്താല്‍ ഈ മണം ഇല്ലാതാക്കാം. അതിനെ പറ്റി കൂടുതല്‍ ചിന്തിച്ചപ്പോഴാണ് ചകിരിച്ചോറിന്റെ സാധ്യത മനസിലാക്കിയത്. ചകിരിച്ചോറ് നല്ല നിലയില്‍ ജലാംശം ആഗീരണം ചെയ്യാന്‍ കഴിവുള്ള മീഡിയമാണ്. അത്തരത്തില്‍ ചകിരിച്ചോറ് കൊണ്ട് അവിടെയുള്ള ഖരമാലിന്യത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമം ആരംഭിച്ചു. അങ്ങനെ മാലിന്യത്തിന്റെ മണമില്ലാതാക്കി. അടുത്ത ഘട്ടത്തില്‍ അത് വളമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന അന്വേഷണമായി. അതിലും വിജയിക്കാന്‍ സാധിച്ചു. ഖരമാലിന്യത്തെ വളമാക്കി മാറ്റുന്ന കാര്യത്തില്‍ വിജയിച്ചെങ്കിലും അവിടെ ദിനം പ്രതിയുണ്ടാവുന്ന മാലിന്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്ഥല സൗകര്യം അവിടെയില്ല എന്നാണ് തോന്നുന്നത്. 

അല്ല. ആ സമയത്ത് ചെന്നൈയില്‍ നിന്നുള്ള ഒരു ഗ്രൂപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന് എന്റെ പ്രൊഫസറോട് ചകിരിച്ചോറ് മൂല്യവര്‍ധിത നടത്താനുള്ള ടെക്‌നോളജി വികസിപ്പിച്ചിട്ടുണ്ടോ എന്നൊക്കെ ആരാഞ്ഞു. അതിന്റെ വിശദാംസങ്ങള്‍ ചോദിച്ചപ്പോള്‍ ആ ഗ്രൂപ്പിന് വാണിജ്യാടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്നറിയാന്‍ പറ്റി. അവര്‍ക്ക് അത് ആരെങ്കിലും ചെയ്ത് നല്‍കണം. ഞാനവര്‍ക്ക് സംസ്‌കരിച്ച ചകിരിച്ചോര്‍ എത്തിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ആസ്‌ത്രേലിയയിലേക്ക് അവിടെ നിന്ന് നിര്‍ദേശിച്ച മാനദണ്ഡത്തില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുമോ എന്ന് ഈ ടീം ആരാഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നു അവരുടെ ശരിക്കുള്ള ആവശ്യം. അത് ലഭ്യമാക്കാമെന്ന് പറഞ്ഞു. അവരാണ് ബ്രിക് രൂപത്തിലാണ് ഇത് വേണ്ടത് എന്ന് ആവശ്യപ്പെട്ടത്. അതിന്റെ മാതൃക അവര്‍ക്ക് മുന്നിലോ, എനിക്ക് മുന്നിലോ ഇല്ലായിരുന്നു. അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ അത് നടപ്പില്ല എന്ന് പറഞ്ഞ് കൈമലര്‍ത്തി. തുടര്‍ന്ന് ആറുമാസം ചകിരിച്ചോറിനെ ഇഷ്ടിക രൂപത്തില്‍ ആക്കിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.

സംസ്‌ക്കരിച്ച ചകിരിച്ചോറ് പ്രസ് ചെയ്താല്‍ മാത്രമേ ബ്രിക് ഷേപ്പിലാക്കാന്‍ സാധിക്കു. ഹൈഡ്രോളിക് പ്രസുള്ള പരിചയക്കാരുടെ അടുക്കല്‍ രാത്രി ഏറെ വൈകി ചെല്ലും. അവരുടെ ജോലിയൊക്കെ കഴിഞ്ഞ് മെഷിന്‍ ഫ്രീയാവുമ്പോള്‍ പ്രസ് ചെയ്ത് നോക്കും. പക്ഷെ, പെട്ടെന്നൊന്നും ഒന്നും നടന്നില്ല. മോയിസ്റ്റര്‍ ഉള്ള ചകിരിച്ചോറ് നമ്മളെ തീരെ അനുസരിക്കില്ല. അതില്‍ ഊന്നിയായി പിന്നെയുള്ള ശ്രമങ്ങള്‍ മോയിസ്റ്റര്‍ കുറച്ചും കൂട്ടിയും നോക്കി. കുറക്കുമ്പോള്‍ അത് ഇഷ്ടിക രൂപത്തില്‍ കുറച്ച് നില്‍ക്കുന്നുണ്ട്. ഒരു പ്രത്യേക മോയിസ്റ്റര്‍ അളവില്‍ പരീക്ഷിച്ചപ്പോള്‍ ശരിയായി. പിന്നെ ഇതിനുവേണ്ട ഡൈ ഉണ്ടാക്കലായിരുന്നു. ആദ്യം ഉണ്ടാക്കിയതില്‍ പ്രസ് ചെയ്താല്‍ ബ്രിക്ക് പുറത്തേക്ക് വരില്ലായിരുന്നു. അതില്‍ മാറ്റങ്ങള്‍ വരുത്തി. അത്തരത്തില്‍ ഓരോരോ അപാകതകളും പരിഹരിച്ച് അവസാനം വിജയം ഞങ്ങളോടൊപ്പം നിന്നു. അപ്പോഴേക്കും നേരത്തെ സുബ്രഹ്മണ്യന്‍ സര്‍ പറഞ്ഞ രീതിയില്‍ മുന്നോട്ടുവെക്കാനുള്ള പ്രോജക്ട് എന്തായിരിക്കണം എന്ന രൂപരേഖയും എനിക്ക് വ്യക്തമായി കഴിഞ്ഞിരുന്നു.

· അങ്ങനെ പ്രോഡക്ട് ഉണ്ടായി. അപ്പോള്‍ അതിന്റെ മിഷിനറിയും ഉത്പാദനവുമൊക്കെ തുടര്‍ന്ന് ഉണ്ടാവണമല്ലൊ. അതൊക്കെ തുടര്‍ന്ന് നടക്കുന്നുണ്ടോ?
ഈയൊരു പ്രോഡക്ട് ആദ്യമായി ഉത്പാദിപ്പിക്കുകയാണല്ലൊ. അത് നിര്‍മിക്കാനാവശ്യമായ മെഷീന്‍ നിലവില്‍ എവിടെയുമില്ല. അത് ഡിസൈന്‍ ചെയ്യണം. നിര്‍മിക്കണം. ചില തദ്ദേശീയരായ വര്‍ക്ക്‌ഷോപ്പുകാരുടെ സഹായത്തോടെ ഞാന്‍ ഒരെണ്ണം ഡിസൈന്‍ ചെയ്തു.

· അപ്പോള്‍ നബാര്‍ഡിന് താങ്കളുടെ പ്രോജക്ടിനെ സാമ്പത്തികമായി സഹായിക്കാന്‍ പരുവത്തില്‍ അതാവുകയും ചെയ്തുകാണും അല്ലെ?
തീര്‍ച്ചയായും. അപ്പോഴേക്കും നബാര്‍ഡ്, ലാന്‍ഡ് ഡവലപ് ബാങ്ക് മുഖേന സാമ്പത്തിക സഹായം അനുവദിച്ചു. 1996ല്‍ ലോണ്‍ സാങ്ഷന്‍ ചെയ്തു. തുടര്‍ന്ന് ഇതിന്റെ നിര്‍മാണത്തിനായി ഒരു ഫാക്ടറി നിര്‍മിച്ചു. 97ല്‍ ആദ്യത്തെ കണ്ടെയ്‌നര്‍ ആസ്‌ത്രേലിയയിലേക്ക് അയച്ചു. രാജ്യത്തെ ആദ്യത്തെ സംരംഭമായിരുന്നു അത്.

· താങ്കള്‍ വികസിപ്പിച്ചെടുത്ത സംസ്‌കരിച്ച ചകിരിച്ചോറ് അന്തിയൂരില്‍ പരീക്ഷിക്കുന്നത് എപ്പോഴായിരുന്നു?
ഇഷ്ടികയുടെ രൂപത്തിലാക്കിയ ചകിരിച്ചോറ് ഉത്പാദിപ്പിച്ചപ്പോള്‍ ആദ്യം തന്നെ അത് പരിചയപ്പെടുത്തിയത് സുബ്രഹ്മണ്യന്‍ സാറിനെയാണ്. അദ്ദേഹം ഇത് നിര്‍മിക്കുന്ന ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എനിക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു അത്. അദ്ദേഹം നല്‍കിയ പിന്തുണ അത്ര വലുതായിരുന്നു. ഫാക്ടറിയുടെ ഉദ്ഘാടനത്തിനുവേണ്ടി അന്തിയൂരിലേക്ക് എത്തിയ സുബ്രഹ്മണ്യന്‍ സര്‍ ആ വില്ലേജ് ചുറ്റിനടന്ന് കണ്ടു. കള്ളിമുള്ളുകള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഭൂമി. കൃഷിയും പച്ചപ്പുമില്ല. അത് കണ്ടപ്പോള്‍ അദ്ദേഹം ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ഈ ഭൂമിയുടെ ഘടന മാറ്റിക്കൂടെ? അന്തിയൂര്‍ ഗ്രാമം മുഴുവന്‍ ആ തരത്തില്‍ വികസിപ്പിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കാം. അവിടെയുള്ള ഒരുപാട് നാട്ടുകാര്‍ ആ സമയമാവുമ്പോഴേക്കും എന്റെകൂടെ, മണ്ണിനെ മണ്ണാക്കി മാറ്റുന്ന പ്രക്രിയയില്‍ കൂടെ നിന്നിരുന്നു. സുബ്രഹ്മണ്യന്‍ സാറിന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങളുണ്ട് എന്ന് അവര്‍ ഒറ്റശബ്ദത്തില്‍ പറഞ്ഞു.

· അന്തിയൂരില്‍ നേരത്തെ കൃഷി ചെയ്തിരുന്നവരൊക്കെ അപ്പോള്‍ എന്താണ് ചെയ്തിരുന്നത്?
ഏക്കറോളം കൃഷിഭൂമി ഉണ്ടായിരുന്നവര്‍ കൃഷിഭൂമി ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഏതെങ്കിലും കമ്പനിയിലോ, സ്ഥാപനങ്ങളിലോ ശിപായി പണിക്കോ മറ്റ് ജോലികള്‍ക്കോ പോകും. ദൂരെ എവിടെങ്കിലും കൃഷിപ്പണിക്ക് പോകും. അവിടെ അത് സാധ്യമല്ലായിരുന്നു. അവര്‍ക്ക് അവരുടെ മണ്ണ് തിരികെ ലഭിക്കുന്നു എന്നത് വലിയ കാര്യമായിരുന്നു.

· ആ പാവങ്ങളുടെ കൈയ്യില്‍ തങ്ങളുടെ മണ്ണിനെ മണ്ണാക്കി മാറ്റാനുള്ള പരിപാടി നടപ്പിലാക്കാനുള്ള സാമ്പത്തിക സാധ്യത ഉണ്ടായിരുന്നോ?
ഇല്ല. അതുമനസിലാക്കിയ ഞാന്‍ നബാര്‍ഡിന്റെ സി ജി എം ആയ സുബ്രഹബ്മണ്യന്‍ സാറിന് മുന്നില്‍ അവരുടെ അവസ്ഥ വരച്ചുകാട്ടി. അദ്ദേഹം അന്തിയൂര്‍ വില്ലേജിനെ ഡവലപ് ചെയ്യാന്‍ വേണ്ടി നബാര്‍ഡ് ഫിനാന്‍സ് ചെയ്യാമെന്ന് ഉറപ്പുനല്‍കി. നബാര്‍ഡിന് ഒരു സ്‌കെയില്‍ ഓഫ് ഫിനാന്‍സ് ഉണ്ട്. ഓരോ വിളയ്ക്കും ഇത്രരൂപ എന്ന നിരക്കില്‍. അതില്‍ നിന്നുകൊണ്ട് അന്തിയൂരില്‍ ഒരു വികസനവും നടപ്പിലാക്കാന്‍ സാധിക്കില്ല. കാരണം ഒരു കൃഷിഭൂമിയില്‍ വിളവിറക്കുന്നത് പോലെയല്ല ഇവിടെ സമീപിക്കേണ്ടത്. അധികമായി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവിടെ പടര്‍ന്നുപിടിച്ചിരിക്കുന്ന മുള്ളെല്ലാം പറിച്ച് കളയണം. മണ്ണിന്റെ ഘടന മാറ്റിയെടുക്കണം. തുടങ്ങി ഏറെ മുന്നൊരുക്കങ്ങള്‍ വേണം. ഇത് വിശദീകരിച്ചപ്പോള്‍ സുബ്രഹ്മണ്യന്‍ സര്‍ എന്നോട് തന്നെ പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞു. ഞാന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കണം എന്നൊരഭ്യര്‍ത്ഥന മുന്നില്‍ വെച്ചുകൊണ്ട് ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. കാരണം ഡവലപ് ചെയ്യാനുള്ള ഫണ്ട് ലഭിച്ചില്ലെങ്കില്‍ പാതിവഴിയില്‍ വെച്ച് ആ വിപ്ലവം ഉപേക്ഷിക്കേണ്ടി വന്നേക്കും അത് അവിടുത്തെ ജനങ്ങളെ കൂടുതല്‍ നിരാശാഭരിതരാക്കും. അദ്ദേഹം ഞങ്ങളെ നിരാശാ ഭരിതരാക്കിയില്ല. മുന്നോട്ടുപോകാന്‍ പറഞ്ഞു.

· അന്തിയൂരിലെ ജനങ്ങള്‍ താങ്കളുടെ കൂടെ ഉണ്ടായിരുന്നോ?
തീര്‍ച്ചയായും. അവരെ കൂടി വിളിച്ചുചേര്‍ത്താണ് പ്രോജക്ട് ഡവലപ് ചെയ്തത്. ഞങ്ങളുടെ മെത്തേഡില്‍ ഭൂമി പരിഷ്‌കരിച്ചെടുക്കുന്നതിന് ഏക്കറിന് 25000 രൂപയോളം ചിലവ് വരുമായിരുന്നു. ഞങ്ങള്‍ അയച്ചുകൊടുത്ത പ്രോജക്ട് നബാര്‍ഡ് പഠിച്ചു. അപ്പോള്‍ മറ്റൊരു വിഷയം മുന്നില്‍ വന്നു. കര്‍ഷകര്‍ക്ക് സീഡ്മണി ആരും നല്‍കില്ല. അതിനുള്ള വഴി കണ്ടുപിടിക്കണമായിരുന്നു. സുബ്രഹ്മണ്യന്‍ സാറിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു മാര്‍ഗം നിര്‍ദേശിച്ചു. ഈ ഭൂമി തരിശായി പ്രഖ്യാപിക്കുകയാണെങ്കില്‍ നബാര്‍ഡിന് 90 ശതമാനം തുകയും അനുവദിക്കാന്‍ സാധിക്കും. കലക്ടറാണ് തരിശ് ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതിനുള്ള ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. സുബ്രഹ്മണ്യന്‍ സര്‍ അന്തിയൂരിലേക്ക് അടുത്ത പ്രവശ്യം വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒരു ജി ഒ ഉണ്ടായിരുന്നു. തഹസില്‍ദാര്‍ക്ക് തരിശ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത തീരുമാനമായിരുന്നു അത്. വൈകാതെ തരിശ് സര്‍ട്ടിഫിക്കറ്റ് ഞങ്ങളുടെ ഭൂമിക്ക് ലഭിച്ചു. നബാര്‍ഡ് 90 ശതമാനം ലോണും അനുവദിച്ചു. പത്ത് ശതമാനം സബ്‌സിഡിയും ഉണ്ട്.

· ബാങ്കുകള്‍ പൊതുവില്‍ ഇത്തരം പരിപാടികളുമായി പോകുമ്പോള്‍ എടുക്കുന്ന ഒരു സമീപനമുണ്ട്. അത് അന്തിയൂരില്‍ ഉണ്ടായില്ലേ? കൃഷിക്ക് അനുയോജ്യമായ ഭൂമിയല്ല, വെള്ളം ജലസേചനത്തിന് പറ്റിയതല്ല, ശക്തമായ കാറ്റുണ്ട് വിള നശിക്കും, വരള്‍ച്ചയില്‍ കൃഷി ഗുണം ചെയ്യില്ല... ഇത്തരം കാരണങ്ങളാല്‍ വായ്പ നിഷേധിക്കുന്ന സമീപനം ഉണ്ടായതേയില്ലേ?
അതുണ്ടായിരുന്നു. നബാര്‍ഡിലെ ടെക്‌നിക്കല്‍ ടീം ഉടക്കിയിരുന്നു. താങ്കള്‍ പറഞ്ഞ ഈ കാരണങ്ങള്‍ അവരും പറഞ്ഞു. ടെക്‌നിക്കലി വിലയിരുത്തുമ്പോള്‍ വെള്ളത്തിന്റെ ഉപ്പ്, മണ്ണിന്റെ ഘടന, കാറ്റ് എന്നിവയൊക്കെ പ്രോജക്ട് അനുവദിക്കാന്‍ പറ്റാത്ത നിലയിലാണെന്ന് അവര്‍ വിലയിരുത്തി. അപ്പോള്‍, സി ജി എം സുബ്രഹ്മണ്യന്‍ സര്‍ എന്നോട് അവരുടെ ചെന്നൈ ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു. ടെക്‌നിക്കല്‍ ഓഫീസര്‍മാരുമായുള്ള ഒരു മീറ്റിംഗ്. സംശയനിവൃത്തിക്കായി. അന്തിയൂരില്‍ പ്രധാനമായും സപ്പോട്ട കൃഷിയാണ് ഉദ്ദേശിച്ചിരുന്നത്. കണ്ടല്‍ച്ചെടിയില്‍ ബഡ്ഡ്‌ചെയ്‌തെടുത്ത സപ്പോട്ട. ആ ചെടി ഉപ്പ് വെള്ളത്തില്‍ പോലും വളരും. അത്തരത്തില്‍ അവിടെയുള്ള പരിമിതികള്‍ മറികടക്കുന്നതായിരുന്നു അവിടുത്തെ കൃഷികള്‍. അത് നബാര്‍ഡിന്റെ ടെക്‌നിക്കല്‍ ടീമിന് ബോധ്യപ്പെട്ടു. തിരികെ വരുമ്പോള്‍ സുബ്രഹ്മണ്യന്‍ സര്‍ എന്റെ കൈയില്‍ സാങ്ഷന്‍ ലെറ്റര്‍ തന്നു.

· സ്വാഭാവികമായും ഇത്തരത്തിലുള്ള പരിപാടികളുമായി പോകുമ്പോള്‍ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉണ്ടാവും അന്തിയൂരില്‍ അങ്ങനെയൊന്നുമുണ്ടായില്ലേ?

സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ പ്രത്യേകം വേര്‍തിരിച്ചെടുത്ത ബാക്ടീരിയ കടത്തിവിട്ടാണ് ബയോക്ലീന്‍ കമ്പോസ്റ്റിംഗ് മീഡിയ തയ്യാറാക്കുന്നത്. ജൈവ മാലിന്യങ്ങളായ ഇറച്ചിവേസ്റ്റ്, മീന്‍ വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങി അഴുകി ചേരുന്ന എന്തിലും നിശ്ചിത അനുപാതത്തില്‍ ബയോക്ലീന്‍ പ്രയോഗിച്ചാല്‍ 20-30 ദിവസം കൊണ്ട് നല്ല ജൈവവളമായി മാറും. ചേര്‍ത്തലയില്‍ കുഞ്ഞുമോന്‍ എന്നൊരു വ്യക്തിയുണ്ട്. അവിടുത്തെ മുനിസിപ്പാലിറ്റിയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നത് അദ്ദേഹമാണ്. മണ്ണിര കമ്പോസ്റ്റിംഗും ഇഎം പ്രയോഗവുമൊക്കെ അദ്ദേഹം നടപ്പിലാക്കിയെങ്കിലും പരാജയമായിരുന്നു ഫലം. വല്ലാത്ത നാറ്റം. നാട്ടുകാര്‍ അദ്ദേഹത്തിന്റെ പരിപാടിക്കെതിരെ ഒറ്റക്കെട്ടായി നിന്നു. മാലിന്യ സംസ്‌കരണം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു. അപ്പോഴാണ് അദ്ദേഹം ബയോക്ലീനിനെ പറ്റി പ്രസിദ്ധ ജൈവകൃഷിക്കാരനായ കെ വി ദയാല്‍ വഴി അറിയുന്നത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ ബയോക്ലീന്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്താന്‍ തുടങ്ങി. സോളിഡ് സ്റ്റേറ്റ് എയറോബിക് ഫെര്‍മന്റേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് അവിടെ പരീക്ഷിച്ചത്. ഏകദേശം പത്ത് ടണ്‍ മാലിന്യം ദിനംപ്രതി അവിടെ കൈകാര്യം ചെയ്യുന്നുണ്ട്. നഗരമധ്യത്തില്‍ വെറും ഏഴ് സെന്റ് സ്ഥലത്താണ് ഒരു നാറ്റവുമില്ലാതെ ഈ സംസ്‌കരണം നടത്തുന്നത്. കുഞ്ഞുമോന്‍ കുറഞ്ഞ നിരക്കില്‍ ജൈവവളം വില്‍പ്പന നടത്തുന്നുമുണ്ട്.

ചെറിയൊരെതിര്‍പ്പ് ഉണ്ടായിരുന്നു. വില്ലേജിലെ ഒരു ഗ്രൂപ്പ് അവിടുത്തെ പ്രദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി ഇതിനെ ആദ്യഘട്ടത്തില്‍ എതിര്‍ത്തു. ഞങ്ങളോടൊപ്പം ചേര്‍ന്ന വ്യക്തികളോടുള്ള വിരേധത്തിന്റെ ഭാഗമായാണ് ആ എതിര്‍പ്പ് ഉയര്‍ന്നത്. പക്ഷെ, കൃഷി പുരോഗമിച്ചപ്പോള്‍ അവരുടെ ഭൂമിയിലും കൃഷി ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. അതോടെ എല്ലാവരും ആ വിപ്ലവത്തിന്റെ ഭാഗമായി മാറി.

· നബാര്‍ഡിന്റെ വായ്പ ലഭിച്ചതോടെ കൃഷി തുടങ്ങാന്‍ സാധിച്ചിരിക്കുമല്ലൊ. എന്തൊക്കെ കൃഷികളാണ് ഉണ്ടായിരുന്നത്? അവിടുത്തെ അനുഭവങ്ങള്‍?
വായ്പ ലഭിച്ചതോടെ അന്തിയൂരില്‍ കൃഷി തുടങ്ങി. നമ്മുടെ നാട്ടില്‍ ആദ്യമായി ജെ സി ബി കൃഷിക്ക് വേണ്ടി ഉപയോഗിച്ചത് അന്തിയൂരിലാവുമെന്ന് തോന്നുന്നു. വലിയ കുഴിയെടുത്ത് അതില്‍ ചകിരിച്ചോര്‍ സംസ്‌കരിച്ചത് നിറക്കും കൂടെ ജൈവമിശ്രിതവും ചേര്‍ക്കും. അന്തിയൂരിലെ പരുത്തിക്കരി മണ്ണെന്ന വെല്ലുവിളിയെ ഞങ്ങള്‍ മറികടന്നു. സപ്പോട്ടയും നെല്ലിയുമാണ് കൃഷി ചെയ്തത്. വെള്ളത്തിന്റെ ഉപ്പ് കുറവുള്ളിടത്ത് നെല്ലിയും ഉപ്പ് കൂടുതലുള്ളിടങ്ങളില്‍ സപ്പോട്ടയും കൃഷി ചെയ്തു.

· കൃഷികൊണ്ട് തന്നെ നബാര്‍ഡിന്റെ വായ്പ തിരിച്ചടക്കാന്‍ പറ്റിയോ?
വായ്പ അഞ്ചാം വര്‍ഷം മുതല്‍ തിരിച്ചടക്കണമായിരുന്നു. അതിനിടയില്‍ രണ്ട് കൊല്ലം കടുത്ത വരള്‍ച്ച വന്നു. ഞങ്ങളുടെ പതിനഞ്ചോളം ബോര്‍വെല്ലുകള്‍ വറ്റി വരണ്ടു. വെള്ളം തീരെയില്ലാതായി. ചെടികളുടെ വളര്‍ച്ചയെ അത് നന്നായി ബാധിച്ചു. ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വില്‍പ്പനയും അടിസ്ഥാനപ്പെടുത്തി ബാങ്ക് വായ്പ തിരിച്ചടക്കാമെന്ന ഞങ്ങളുടെ പ്രതീക്ഷ തകിടം മറിഞ്ഞു. വല്ലാത്ത പ്രതിസന്ധി. അപ്പോഴാണ് പൊള്ളാച്ചി ഭാഗത്ത് കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ വേണ്ടി ചില കമ്പനികള്‍ സ്ഥലം വാങ്ങാന്‍ എത്തിയത്. അതോടെ ഭൂമിയുടെ വില കുതിച്ചുകയറാന്‍ തുടങ്ങി. ബാങ്കിലെ കടം തിരിച്ചടക്കാന്‍ നാലിലൊന്ന് ഭൂമി വില്‍ക്കാമെന്ന് പൊതുവായി ധാരണയിലെത്തി. സ്ഥലം വില്‍ക്കാനുള്ള ശ്രമം തുടങ്ങി. പക്ഷെ, നിയമകുരുക്കുകള്‍ അവിടെ വിലങ്ങുതടിയായി. ഒരു ഗ്രാമത്തെ പച്ചപ്പിലാക്കാനുള്ള ഭൂമിയെ പുഷ്പിണിയാക്കാനുള്ള ശ്രമം പുലിവാലായോ എന്ന ചിന്ത മനസില്‍ വന്നു. ഗ്രാമത്തിലെ മുഖങ്ങളിലെ ചിരി വീണ്ടും കറുപ്പിലേക്ക് തന്നെ തിരിച്ചുപോകുമോ? അപ്പോഴാണ് തമിഴ്‌നാട്ടില്‍ ഭരണമാറ്റമുണ്ടായത്. കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി എം കെ മന്ത്രിസഭ അധികാരത്തില്‍ വന്നു. എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളാന്‍ തീരുമാനിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആശ്വസിച്ച നിമിഷങ്ങളായിരുന്നു അത്. ഒരു നാടിന്റെ സന്തോഷം അനുഭവിച്ചറിയാന്‍ സാധിച്ച നിമിഷങ്ങള്‍. അന്തിയൂരിലെ പാവങ്ങളുടെ സന്തോഷത്തിന്റെ കൂടെ ഈയുള്ളവന്റെ സന്തോഷവും അലിഞ്ഞുചേര്‍ന്നു.

· അന്തിയൂരിലെ കര്‍ഷകരുടെ കൃഷി പിന്നീട് അഭിവൃദ്ധിപ്പെട്ടോ? അവിടേക്ക് തുമ്പികളും പൂമ്പാറ്റകളും വിരുന്നെത്തിയോ? തേനീച്ചകള്‍ പൂന്തേനുണ്ണാനെത്തിയോ?
അതെ. അന്തിയൂരിലേക്ക് പുതിയ അതിഥികളെത്തി. മണ്ണിന്റെ ഘടനയാകെ മാറി. ഫലഭൂയിഷ്ടമായ മണ്ണ്. കളകള്‍ വളരുന്ന മണ്ണ്. മുള്‍ പടര്‍പ്പുകള്‍ അപ്രത്യക്ഷമായി. പച്ചപ്പ്. പൂമ്പാറ്റകളും തേനീച്ചകളും അവിടേക്ക് വന്നു. പക്ഷികള്‍ പറന്നിറങ്ങി. തണലുകള്‍ ഉണ്ടായി. അന്തിയൂര്‍ അനുഭവം കാണാനായി മറ്റ് ദേശങ്ങളില്‍ നിന്ന് ആള്‍ക്കാരെത്തി. തമിഴ് മാധ്യമങ്ങളില്‍ നിരവധി ഫീച്ചറുകള്‍ വന്നു. ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിയൂരിലെ ജനങ്ങളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നു. അവരിലെ നിര്‍വികാരത ഇല്ലാതായി മാറി. അവരുടെ മുഖത്ത് ചിരിയും എല്ലാം ശരിയാവും എന്ന ആത്മ വിശ്വാസവും അലയടിച്ചു. കൃഷി അഭിവൃദ്ധിപ്പെട്ടു. സപ്പോട്ടയ്ക്ക് പ്രതീക്ഷിച്ച വില കിട്ടിയില്ല. ആ പ്രതിസന്ധി ഇപ്പോഴും തുടരുന്നുണ്ട്. കിലോയ്ക്ക് രണ്ടുരൂപയില്‍ താഴെയാണ് ഇപ്പോഴും ലഭിക്കുന്നത്. നെല്ലി ലാഭമാണ്. ഏക്കറിന് ഒന്നരലക്ഷം രൂപയിലേറെ ലാഭം ലഭിക്കുന്നുണ്ട്. അന്തിയൂരില്‍ ഇനിയുമേറെ ചെയ്യാനുണ്ട്.

· നീറ്റാ ജലാറ്റിന്റെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ സഹകരിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ ഏത് തരത്തിലാണ് ഇടപെടല്‍ നടത്തിയത്?
പത്ത് കൊല്ലം മുമ്പാണ് എന്നെ നീറ്റാജലാറ്റിന്റെ മാനേജ്‌മെന്റ് സമീപിക്കുന്നത്. അവിടെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളുണ്ട്. ഖരവും ജലവും. ഖരമാലിന്യം വേണ്ട വിധത്തില്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വല്ലാത്ത നാറ്റമുണ്ടാവും. അത് പരിഹാരിക്കാന്‍ എങ്ങിനെ സാധിക്കുമെന്ന അന്വേഷണമാണ് ഞാനവിടെ നടത്തിയത്. എനറോബിക് ആയ അവസ്ഥയില്‍ ഈ മാലിന്യം നില്‍ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. ആ അവസ്ഥയിലേക്കെത്താതെ മാലിന്യത്തെ കൈകാര്യം ചെയ്താല്‍ ഈ മണം ഇല്ലാതാക്കാം. അതിനെ പറ്റി കൂടുതല്‍ ചിന്തിച്ചപ്പോഴാണ് ചകിരിച്ചോറിന്റെ സാധ്യത മനസിലാക്കിയത്. ചകിരിച്ചോറ് നല്ല നിലയില്‍ ജലാംശം ആഗീരണം ചെയ്യാന്‍ കഴിവുള്ള മീഡിയമാണ്. അത്തരത്തില്‍ ചകിരിച്ചോറ് കൊണ്ട് അവിടെയുള്ള ഖരമാലിന്യത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമം ആരംഭിച്ചു. അങ്ങനെ മാലിന്യത്തിന്റെ മണമില്ലാതാക്കി. അടുത്ത ഘട്ടത്തില്‍ അത് വളമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന അന്വേഷണമായി. അതിലും വിജയിക്കാന്‍ സാധിച്ചു. ഖരമാലിന്യത്തെ വളമാക്കി മാറ്റുന്ന കാര്യത്തില്‍ വിജയിച്ചെങ്കിലും അവിടെ ദിനം പ്രതിയുണ്ടാവുന്ന മാലിന്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്ഥല സൗകര്യം അവിടെയില്ല എന്നാണ് തോന്നുന്നത്.

· മാത്രമല്ല, ക്ലോറിന്‍ ഘടകമുള്ള ജലമാലിന്യത്തിന്റെ പ്രശ്‌നം അവിടെ ബാക്കി നില്‍ക്കുന്നുമുണ്ടല്ലൊ.
അതെ. ജലമാലിന്യത്തെ വേണ്ടത്ര ഗുണപരമായി കൈകാര്യം ചെയ്യാന്‍ അവിടെ സാധിച്ചിട്ടില്ല. എന്നാണ് തോന്നുന്നത്.

· അന്തിയൂരില്‍ നിന്നും ചേര്‍ത്തല വഴിയാണ് താങ്കള്‍ തിരുവനന്തപുരം വഞ്ചിയൂരിലേക്ക് എത്തുന്നത്. താങ്കള്‍ വികസിപ്പിച്ചെടുത്ത സംസ്‌കരിച്ച ചകിരിച്ചോറ്, അഥവാ ബയോക്ലീന്‍ കമ്പോസ്റ്റിംഗ് മാലിന്യത്തെ ജൈവവളമാക്കി മാറ്റാന്‍ ഉപയോഗിക്കുന്നത്. എങ്ങിനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ പ്രത്യേകം വേര്‍തിരിച്ചെടുത്ത ബാക്ടീരിയ കടത്തിവിട്ടാണ് ബയോക്ലീന്‍ കമ്പോസ്റ്റിംഗ് മീഡിയ തയ്യാറാക്കുന്നത്. ജൈവ മാലിന്യങ്ങളായ ഇറച്ചിവേസ്റ്റ്, മീന്‍ വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങി അഴുകി ചേരുന്ന എന്തിലും നിശ്ചിത അനുപാതത്തില്‍ ബയോക്ലീന്‍ പ്രയോഗിച്ചാല്‍ 20-30 ദിവസം കൊണ്ട് നല്ല ജൈവവളമായി മാറും.

ചേര്‍ത്തലയില്‍ കുഞ്ഞുമോന്‍ എന്നൊരു വ്യക്തിയുണ്ട്. അവിടുത്തെ മുനിസിപ്പാലിറ്റിയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നത് അദ്ദേഹമാണ്. മണ്ണിര കമ്പോസ്റ്റിംഗും ഇഎം പ്രയോഗവുമൊക്കെ അദ്ദേഹം നടപ്പിലാക്കിയെങ്കിലും പരാജയമായിരുന്നു ഫലം. വല്ലാത്ത നാറ്റം. നാട്ടുകാര്‍ അദ്ദേഹത്തിന്റെ പരിപാടിക്കെതിരെ ഒറ്റക്കെട്ടായി നിന്നു. മാലിന്യ സംസ്‌കരണം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു. അപ്പോഴാണ് അദ്ദേഹം ബയോക്ലീനിനെ പറ്റി പ്രസിദ്ധ ജൈവകൃഷിക്കാരനായ കെ വി ദയാല്‍ വഴി അറിയുന്നത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ ബയോക്ലീന്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്താന്‍ തുടങ്ങി. സോളിഡ് സ്റ്റേറ്റ് എയറോബിക് ഫെര്‍മന്റേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് അവിടെ പരീക്ഷിച്ചത്. ഏകദേശം പത്ത് ടണ്‍ മാലിന്യം ദിനംപ്രതി അവിടെ കൈകാര്യം ചെയ്യുന്നുണ്ട്. നഗരമധ്യത്തില്‍ വെറും ഏഴ് സെന്റ് സ്ഥലത്താണ് ഒരു നാറ്റവുമില്ലാതെ ഈ സംസ്‌കരണം നടത്തുന്നത്. കുഞ്ഞുമോന്‍ കുറഞ്ഞ നിരക്കില്‍ ജൈവവളം വില്‍പ്പന നടത്തുന്നുമുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായപ്പോഴാണ് ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുക എന്ന ക്യാമ്പയിനുമായി കോര്‍പ്പറേഷനും സിപിഐ എമ്മും മുന്നോട്ട് വന്നത്. ചേര്‍ത്തലയില്‍ വെച്ച് ബയോക്ലീന്‍ പ്രയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നത് മനസിലാക്കിയ ഡോ. തോമസ് ഐസക്കാണ് എന്നെ വഞ്ചിയൂരിലേക്ക് ക്ഷണിച്ചത്.

· തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെ എല്ലാ വീടുകളിലും കിച്ചന്‍ബിന്‍. അതാത് വീടുകളില്‍ തന്നെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-വേസ്റ്റും വീടുകളില്‍ നിന്ന് ശേഖരിച്ച് റീസൈക്ലിംഗ് ചെയ്യുന്നു. ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്ന ജൈവവളം കൊണ്ട് വിഷമില്ലാത്ത ജൈവ പച്ചക്കറി കൃഷി നടത്തുന്നു. ഈ മുന്നേറ്റത്തില്‍ പങ്കാളിയായതില്‍ അഭിമാനം തോന്നുന്നില്ലേ?
തീര്‍ച്ചയായും. വഞ്ചിയൂരിലേത് ലോകത്തെ ആദ്യത്തെ ഉദ്യമമാണ് എന്ന് പറയാം. ഉറവിടത്തില്‍ മാലിന്യം പ്രകൃതിവിരുദ്ധമല്ലാതെ സംസ്‌കരിക്കുക. അതില്‍ നിന്നുണ്ടാവന്ന ജൈവവളമുപയോഗിച്ച് ജൈവകൃഷി ചെയ്യുക. അതില്‍ ഭാഗബാക്കാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വിദേശങ്ങളില്‍ നിന്നൊക്കെ വഞ്ചിയൂര്‍ മാതൃക കാണുവാനും പഠിക്കുവാനും വേണ്ടി ടീമുകള്‍ വരുന്നുണ്ട്.

· എങ്ങിനെയാണ് കിച്ചണ്‍ബിന്‍ ഉപയോഗിക്കുന്നത്? ഉറവിടത്തില്‍ മാലിന്യ സംസ്‌കരണ പരിപാടി എങ്ങിനെയാണ് വഞ്ചിയൂരില്‍ നടപ്പിലാക്കുന്നത്?
കിച്ചണ്‍ബിന്‍ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റാണ്. വായുകടക്കുന്ന ഇനം ഒന്ന്. അതിന്റെ ഉള്ളില്‍ ചകരിച്ചോറ് പുറത്തേക്ക് പോകാതിരിക്കാന്‍ നെറ്റ് ഉറപ്പിച്ചുണ്ട്. ഈ ബക്കറ്റിന്റെ അടിയില്‍ ബയോക്ലീന്‍ രണ്ടിഞ്ചോളം കനത്തില്‍ ആദ്യം ഇടും. അതിനുമുകളിലായി വെള്ളം ഊറ്റിക്കളഞ്ഞ വേസ്റ്റ് നിക്ഷേപിക്കാം. വീണ്ടും മുകളിലും സൈഡിലുമായി ബയോക്ലീന്‍ വിതറണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ബിന്‍ നിറയും. അത് 20-30 ദിവസം കൊണ്ട് ജൈവവളമായി മാറും. അതുപയോഗിച്ച് വീടുകളില്‍ ടെറസിലും മറ്റും കൃഷിചെയ്യുകയും ചെയ്യാം. വഞ്ചിയൂര്‍ വാര്‍ഡില്‍ ഉറവിടത്തില്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പരിപാടി നടപ്പിലാക്കുന്നത് ഹരിതഗ്രാമം എന്ന ഒരു കൂട്ടായ്മയാണ്. അവരുടെ വളണ്ടിയര്‍മാര്‍ എല്ലാ ആഴ്ചയും എല്ലാ വീടുകളിലും കയറിയിറങ്ങും. ബയോക്ലീന്‍ വേണ്ടവര്‍ക്ക് അത് സൗജന്യമായി വിതരണം ചെയ്യും. നിറഞ്ഞ കിച്ചണ്‍ബിന്നുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. മാസത്തില്‍ പ്ലാസ്റ്റിക് വേസ്റ്റും ഇ-വേസ്റ്റും ശേഖരിക്കും. 200 രൂപയാണ് ഇവരുടെ മെയിന്റനന്‍സ് ചാര്‍ജ്ജ്. കിച്ചണ്‍ബിന്‍ സൗജന്യമായാണ് നല്‍കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന വീട്ടുകാരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മറ്റ് വാര്‍ഡുകളിലും ബയോക്ലീന്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണം വ്യാപിച്ചു കഴിഞ്ഞു.

· മാലിന്യ സംസ്‌കരണം പോലെ ജനകീയ ശ്രദ്ധ പതിയേണ്ട ഒന്നല്ലേ മണ്ണ്? കേരളത്തില്‍ മണ്ണിനെ പറ്റിയുള്ള ആകുലത വേണ്ടത്ര ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായപ്പോഴാണ് ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുക എന്ന ക്യാമ്പയിനുമായി കോര്‍പ്പറേഷനും സിപിഐ എമ്മും മുന്നോട്ട് വന്നത്. ചേര്‍ത്തലയില്‍ വെച്ച് ബയോക്ലീന്‍ പ്രയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നത് മനസിലാക്കിയ ഡോ. തോമസ് ഐസക്കാണ് എന്നെ വഞ്ചിയൂരിലേക്ക് ക്ഷണിച്ചത്. വഞ്ചിയൂരിലേത് ലോകത്തെ ആദ്യത്തെ ഉദ്യമമാണ് എന്ന് പറയാം. ഉറവിടത്തില്‍ മാലിന്യം പ്രകൃതിവിരുദ്ധമല്ലാതെ സംസ്‌കരിക്കുക. അതില്‍ നിന്നുണ്ടാവന്ന ജൈവവളമുപയോഗിച്ച് ജൈവകൃഷി ചെയ്യുക. അതില്‍ ഭാഗബാക്കാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വിദേശങ്ങളില്‍ നിന്നൊക്കെ വഞ്ചിയൂര്‍ മാതൃക കാണുവാനും പഠിക്കുവാനും വേണ്ടി ടീമുകള്‍ വരുന്നുണ്ട്. കിച്ചണ്‍ബിന്‍ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റാണ്. വായുകടക്കുന്ന ഇനം ഒന്ന്. അതിന്റെ ഉള്ളില്‍ ചകരിച്ചോറ് പുറത്തേക്ക് പോകാതിരിക്കാന്‍ നെറ്റ് ഉറപ്പിച്ചുണ്ട്. ഈ ബക്കറ്റിന്റെ അടിയില്‍ ബയോക്ലീന്‍ രണ്ടിഞ്ചോളം കനത്തില്‍ ആദ്യം ഇടും. അതിനുമുകളിലായി വെള്ളം ഊറ്റിക്കളഞ്ഞ വേസ്റ്റ് നിക്ഷേപിക്കാം. വീണ്ടും മുകളിലും സൈഡിലുമായി ബയോക്ലീന്‍ വിതറണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ബിന്‍ നിറയും. അത് 20-30 ദിവസം കൊണ്ട് ജൈവവളമായി മാറും. അതുപയോഗിച്ച് വീടുകളില്‍ ടെറസിലും മറ്റും കൃഷിചെയ്യുകയും ചെയ്യാം. വഞ്ചിയൂര്‍ വാര്‍ഡില്‍ ഉറവിടത്തില്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പരിപാടി നടപ്പിലാക്കുന്നത് ഹരിതഗ്രാമം എന്ന ഒരു കൂട്ടായ്മയാണ്. അവരുടെ വളണ്ടിയര്‍മാര്‍ എല്ലാ ആഴ്ചയും എല്ലാ വീടുകളിലും കയറിയിറങ്ങും. ബയോക്ലീന്‍ വേണ്ടവര്‍ക്ക് അത് സൗജന്യമായി വിതരണം ചെയ്യും. നിറഞ്ഞ കിച്ചണ്‍ബിന്നുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. മാസത്തില്‍ പ്ലാസ്റ്റിക് വേസ്റ്റും ഇ-വേസ്റ്റും ശേഖരിക്കും. 200 രൂപയാണ് ഇവരുടെ മെയിന്റനന്‍സ് ചാര്‍ജ്ജ്. കിച്ചണ്‍ബിന്‍ സൗജന്യമായാണ് നല്‍കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന വീട്ടുകാരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മറ്റ് വാര്‍ഡുകളിലും ബയോക്ലീന്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണം വ്യാപിച്ചു കഴിഞ്ഞു.

ശരിയാണ്. മണ്ണ് നമുക്ക് നഷ്ടമാവുകയാണ്. മാലിന്യം പോലെ ജനശ്രദ്ധ പതിയേണ്ട വിഷയങ്ങളാണ് മണ്ണൊലിപ്പും മണ്ണിലെ ജൈവശോഷണവും. ഫലഭൂയിഷ്ടമായ മേല്‍മണ്ണ് ഒലിച്ചുപോവുന്നതിനെ സംബന്ധിച്ച് ഇനിയും പ്രായോഗിക പാഠങ്ങള്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ലീച്ചിംഗ് അഥവാ മൂലകങ്ങളുടെ ഒലിച്ചുപോക്കാണ് മണ്ണൊലിപ്പ് പോലെയുള്ള മറ്റൊരു പ്രശ്‌നം. ഇതുമൂലം മണ്ണിന്റെ അമ്ലത വര്‍ധിക്കും. ഇതിനുള്ള പ്രതിവിധി എല്ലാത്തരം ജൈവവസ്തുക്കളും മണ്ണിലേക്കെത്തിക്കുക എന്നതാണ്. ചപ്പ് ചവറുകളും ചകിരി വേസ്റ്റും മറ്റ് ജൈവ വസ്തുക്കളും കൊണ്ട് മണ്ണിനെ മൂടണം. സൂര്യപ്രകാശം നേരിട്ട് മണ്ണില്‍പതിക്കുന്നത് തടയുന്നത് ഏറെ ഫലപ്രദമായ കാര്യമാണ്. കാട്ടിലേതുപോലെ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയാല്‍ മണ്ണ് ഫലഭൂയിഷ്ടമാവും. മണ്ണിലെ ജൈവാംശം വര്‍ധിക്കുമ്പോള്‍ ജലാ ഗിരണ ശേഷി വര്‍ധിക്കും. വെള്ളം പിടിച്ചുവെക്കാനുള്ള കഴിവ് വര്‍ധിക്കുമ്പോള്‍ വിളവില്‍ അതിന്റെ വ്യത്യാസം അറിയാനും സാധിക്കും.

· ഭൂ സാക്ഷരത. ഈ ഒരാശയത്തിന്റെ ഭാഗമായാണ് മണ്ണ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ മഴക്കുഴി എന്ന ആശയം നടപ്പിലാക്കാന്‍ ശ്രമിച്ചത്. കൊല്ലം ജില്ലയില്‍ സിപിഐ എം നേതാവ് കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മാണം വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. ഇത്തരം ആശയങ്ങള്‍ ഇനിയും കൂടുതല്‍ വളര്‍ന്നുവരേണ്ടതല്ലേ?
തീര്‍ച്ചയായും. ഭൂ സാക്ഷരത ആവശ്യമാണ്. ഭൂമിയെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ കാട്ടിലെ ഒരേക്കര്‍ മണ്ണിന് നാല്‍പ്പത് മുതല്‍ അമ്പത് വരെ ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. 6000 മില്ലിലിറ്റര്‍ മഴപെയ്താലും മഴക്കാടുകള്‍ വെള്ളം സംഭരിച്ചുവെച്ച് അരുവികളില്‍ കൂടി സാവധാനം പുറത്തുവിടും. 3000 മില്ലിലിറ്റര്‍ മഴ എന്നാല്‍, ഭൂമിയുടെ ഉപരിതലത്തില്‍ പത്തടി ഉയരത്തില്‍ വെള്ളം എന്നാണ് അര്‍ത്ഥം. കേരളത്തില്‍ ഒരാണ്ടില്‍ ഇത്രയും വെള്ളം പെയ്തുവീഴുന്നുണ്ട്. സമൃദ്ധമായി പെയ്തിറങ്ങുന്ന ഈ മഴവെള്ളത്തെ സംഭരിക്കാന്‍ നമ്മുടെ മണ്ണിനെ പ്രാപ്തമാക്കേണ്ടതുമുണ്ട്. അതുപോലെ മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തണം. മണ്ണില്‍ മൂന്ന് ശതമാനം ജൈവാംശം വേണ്ടിടത്ത് കേരളത്തില്‍ ഒരു ശതമാനവും തമിഴ്‌നാട്ടില്‍ അര ശതമാനവും ജൈവാംശം മാത്രമേ നിലവിലുള്ളു.

· ആധുനിക കൃഷി രാസവളങ്ങളും കീടനാശിനികളും തളിക്കുമ്പോള്‍ ജൈവാംശത്തെ കുറിച്ച് ഓര്‍ക്കാറുണ്ടാവില്ല. അല്ലേ?
അവര്‍ അത് മറന്നുപോകുന്നു. മണ്ണിലെ വായു-ജല സന്തുലനം സാധ്യമാകണമെങ്കില്‍ ജൈവാംശവും സൂക്ഷ്മജീവികളും വേണം. ആധുനിക കൃഷി മറന്നു പോയ കാര്യമാണിത്. ജൈവ വൈവിധ്യവുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യം. ഇതെല്ലാം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വിഷമയമാവുമ്പോള്‍ നമ്മുടെ ആരോഗ്യം നന്നായിരിക്കില്ല എന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം.

· ജൈവകൃഷി അതിനുള്ള പ്രതിവിധിയാണോ?
മണ്ണിനെ വിഷവിമുക്തമാക്കാനും മനുഷ്യനുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ആരോഗ്യം നിലനിര്‍ത്താനും ജൈവകൃഷിക്ക് മാത്രമേ സാധിക്കുകയുള്ളു. മാലിന്യം എന്ന് പറഞ്ഞ് നമ്മള്‍ കത്തിച്ചുകളയുകയും ജലാശയങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രകൃതി വിഭവങ്ങളെ മണ്ണിന് നല്‍കണം. അതുവഴി മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പറ്റും. മണ്ണിന്റെ ജൈവാംശമാണ് മണ്ണിന്റെ ആരോഗ്യം. അങ്ങനെയാവുമ്പോള്‍ മനുഷ്യന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയുമെന്നതില്‍ സംശയം വേണ്ട.

· ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി ജൈവകൃഷി തരംഗമാണ്. ടെറസ് കൃഷി, തരിശ് നിലങ്ങളിലെല്ലാം കൃഷി. പക്ഷെ, ഇവിടങ്ങളിലെല്ലാം വിളവുണ്ടാവുമ്പോള്‍ അത് കൃത്യമായി മാര്‍ക്കറ്റിംഗ് ചെയ്യാന്‍ സാധിച്ചില്ലായെങ്കില്‍ ബുദ്ധിമുട്ടാവും. നമുക്ക് കൃഷി മുതലാവുകയുമില്ല. അതൊരു പ്രശ്‌നമല്ലെ?
തീര്‍ച്ചയായും നാം ഗൗരവത്തോടെ കാണേണ്ട വിഷയമാണത്. 2000ത്തില്‍ ഞങ്ങള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചിരുന്നു. അന്തിയൂരില്‍ വിളഞ്ഞ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്ലാത്ത അവസ്ഥ. അവിടെ മാത്രമല്ല, പലയിടത്തും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കാത്ത പ്രതിസന്ധി ഉണ്ടായിരുന്നു. ആ സമയത്താണ് കമ്പനീസ് ആക്ട് അമന്റ് ചെയ്ത് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. 2002ല്‍. ഈ ആക്ടിന് കീഴില്‍ ഞങ്ങള്‍ ഒരു കമ്പനി ഉണ്ടാക്കി. ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായിരുന്നു അത്. ഇന്ത്യന്‍ ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി. അതിന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു ഞാന്‍.

6000 ജൈവകര്‍ഷകരാണ് ആ കമ്പനിയിലുണ്ടായിരുന്നത്. ഈ കമ്പനി ലക്ഷ്യം വെച്ചത് മാര്‍ക്കറ്റിംഗ് ആയിരുന്നു. പക്ഷെ, ഉത്പന്നങ്ങളുടെ കാര്യത്തില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നു. കുരുമുളക്, കൊക്കോ, വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങളുടെ കാര്യത്തില്‍ ജൈവകൃഷിയുടെ ഭാഗമായുള്ള ഉത്പന്നങ്ങള്‍ എന്ന ഉറപ്പ് നൂറ് ശതമാനം പാലിക്കാന്‍ കഴിഞ്ഞില്ല എന്നതുപോലുള്ള കാര്യങ്ങള്‍ അതില്‍പ്പെടും. ആ സമയത്ത് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും കൊക്കോ സപ്ലൈ ചെയ്യാനുള്ള ഒരു കരാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ടത് ഏറ്റവും ബെസ്റ്റ് ക്വാളിറ്റിയാണ്. ഞങ്ങള്‍ രണ്ട് പ്രാവശ്യം സാമ്പിള്‍ അയച്ചത് അവര്‍ റിജക്ട് ചെയ്തു. ക്വാളിറ്റി പോര. ആ അവസരത്തില്‍ അവരുടെ ടെക്‌നിക്കല്‍ ടീമിനെ ഇങ്ങോട്ട്് അയച്ച് അവര്‍ പ്രതീക്ഷിക്കുന്നതിനെ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ആ ടീം വന്നു. അവരുടെ ക്വാളിറ്റി ഞങ്ങളെ ബോധ്യപ്പെടുത്തി തന്നു. തുടര്‍ന്ന് ഞങ്ങളയച്ചതും പരാജയപ്പെട്ടപ്പോള്‍ അവര്‍ ഞങ്ങള്‍ നാലുപേരെ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് വിളിച്ചു.

പത്ത് ദിവസം അവരുടെ ഫാക്ടറിയില്‍ ഞങ്ങള്‍ ചിലവഴിച്ചു. അപ്പോഴാണ് ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലാവുന്നത്. ഇവരുണ്ടാക്കുന്നത് ഡാര്‍ക്ക്‌ചോക്ലേറ്റാണ്. അതില്‍ 70-80ശതമാനം കൊക്കോ വേണം. എന്നാല്‍ കാഡ്ബറീസ് ചോക്‌ളേറ്റിനകത്ത് അമ്പത് ശതമാനം പോലും കൊക്കോ ഇല്ല. ഡാര്‍ക്ക് ചോക്ലേറ്റുണ്ടാക്കാനാണ് അവര്‍ ഞങ്ങളില്‍ നിന്ന് കൊക്കോ ആവശ്യപ്പെടുന്നത്. ആ കോക്കോയുടെ നിലവാരത്തില്‍ ഒരു ചെറിയ കുറവ് പോലും ഉണ്ടാകാന്‍ പാടില്ല. ഞങ്ങള്‍ തിരികെ വന്നു. ഈ ഒരു പ്രോഡക്ട് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു. യൂനിവേഴ്‌സിറ്റികളിലൊന്നിലും അതിന്റെ ഉത്തരമില്ലായിരുന്നു. അവസാനം ആറ് മാസം ഞങ്ങള്‍ തന്നെ ഒരു ടീമുണ്ടാക്കി ഗവേഷണം നടത്തി. കൊക്കോ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ തൊടുപുഴയില്‍ സ്ഥാപിച്ചു. മണ്‍സൂണ്‍ കാലമായതുകൊണ്ട് ഉണക്കാനുള്ള സൗകര്യം ഒരുക്കിയത് തിരുനെല്‍വേലിയിലായിരുന്നു. എന്തായാലും അങ്ങിനെയുണ്ടാക്കി അയച്ചുകൊടുത്ത സാമ്പിള്‍ അവര്‍ അംഗീകരിച്ചു. അവര്‍ക്കതിഷ്ടമായി. ഞങ്ങള്‍ക്ക് ഓര്‍ഡര്‍ തന്നു. അപ്പോഴാണ് അവര്‍ ഇന്ത്യാ ബ്രാന്‍ഡ് ചോക്ലേറ്റ് ലോഞ്ച് ചെയ്തത്.

കൃഷി തുടങ്ങുന്നത് മണ്ണില്‍ നിന്നു തന്നെയാവണം. കൃഷിയുടെ ഓരോ ഘട്ടത്തിലും എന്തൊക്കെ പരിപാലന രീതികളാണ് മുന്നോട്ടുവെക്കേണ്ടത് എന്നതും നമുക്കറിയാം. വിളവ് ലഭിച്ചാല്‍ അത് മൂല്യവര്‍ധിത ഉത്പന്നമാക്കേണ്ട ഒരു ഘട്ടമുണ്ടാവണം. അവിടെ നമ്മള്‍ വേണ്ടത്ര മുന്നേറിയിട്ടില്ല. അവബോധമില്ലായ്മ ഉണ്ട്. ഏത് വിളയും ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് വരെയുള്ള ഒരു ശൃംഘലയുണ്ട്. അതില്‍ എവിടെയെങ്കിലും ഒരു കണ്ണി ദുര്‍ബലമായാല്‍ മൊത്തത്തില്‍ ബാധിക്കും. അവിടെയാണ് നമ്മള്‍ ഇടപെടേണ്ടത്. ഇപ്പോള്‍ ജൈവപച്ചക്കറി കൃഷി പോലുള്ള കാര്യങ്ങളിലേക്ക് സജീവമായി ഇറങ്ങുമ്പോള്‍ തുടക്കം മുതല്‍ ഉപഭോക്താവിന്റെ കൈകളിലെത്തുന്നതുവരെയുള്ള ശൃംഖല നമ്മള്‍ കാണണം. അതില്‍ എവിടെയൊക്കം ദൗര്‍ബല്യമുണ്ടാകാം എന്ന് മനസിലാക്കി നമ്മള്‍ ഇടപെടല്‍ നടത്തണം. അധിക ഉത്പന്നങ്ങള്‍ ഉണ്ടാകുമെങ്കില്‍ കൃഷിക്കാരന് നഷ്ടം വരാത്ത രീതിയില്‍ അതിനെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കണം. അപ്പോഴാണ് കൃഷി ലാഭകരമാകുന്നത്.

പ്രകൃതി വിഭവങ്ങളുടെ ലഭ്യത തീരെയില്ലാത്ത അന്തിയൂരിലെ അസംതൃപ്തരായ ജനങ്ങളെ ജൈവകൃഷിയിലൂടെ കൈപിടിച്ചുയര്‍ത്തിയ ജോഷി ചെറിയാന്‍ പ്രകൃതിയില്‍ നവോത്ഥാനം നടത്തണമെന്നാണ് പറയുന്നത്. നമ്മള്‍ മാറുകയാണ് വേണ്ടത്. നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍ പല മാറ്റങ്ങളും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ജോഷി ചെറിയാന്‍ ഉറപ്പിച്ച് പറയുന്നു. തെളിവായി അന്തിയൂരിലെ ചിത്രശലഭങ്ങളെ കാണിച്ചുതരുന്നു. തിരുവനന്തപുരത്തെ നഗരഹൃദയമായ വഞ്ചിയൂരിലെ മാലിന്യമില്ലാത്ത വീടുകളും ഊടുവഴികളും നമ്മളെ മാറ്റം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

28-Jul-2016

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More