ഭരണകൂടവും ഭരണവും യു എ പി എയും

നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്ന് മാത്രമല്ല, ജനാധിപത്യത്തെ കുറിച്ചുള്ള ജാഗ്രത ഉണ്ടാവുന്നത്. ഇടതുപക്ഷവും ജാഗ്രതയോടെ നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷത്തില്‍ നിന്നും ആര്‍ എസ് എസ് ബി ജെ പി സംഘപരിവാരം നേതൃത്വം നല്‍കുന്ന വര്‍ഗീയ ശക്തികളില്‍ നിന്നും മൗദൂദിസ്റ്റ് അരാഷ്ട്രീയ ചേരിയില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം വിശിഷ്യാ സിപിഐ എം ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നുണ്ട്. അതിന് ഉദാഹരണായി ചൂണ്ടിക്കാട്ടാനുള്ളത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയ 26 യു എ പി എ കേസില്‍ ഐ എസ് ബന്ധമുള്ളവര്‍ക്കെതിരായ കേസൊഴികെ 25 എണ്ണവും ഒഴിവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ഭരണകൂട വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഭരണത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള ഇച്ഛാശക്തി ഉള്ളതുകൊണ്ടാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ കൊണ്ട് പുനഃപരിശോധിപ്പിച്ചാണ് ഈ കേസുകള്‍ ഒഴിവാക്കിയത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2012 മുതലുള്ള 162 കേസുകളാണ് ഇടതുസര്‍ക്കാര്‍ പുനഃപരിശോധിച്ചത്. ഇതില്‍ 120 കേസുകളില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞിരുന്നു. ശേഷിക്കുന്ന 42 യു എ പി എ കേസും ഒഴിവാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി ജില്ലാ പോലീസ് ഓഫീസര്‍മാര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് ആകെയുള്ള 162 യു എ പി എ കേസുകളില്‍ 136 എണ്ണവും യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ളവയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്ത 26 കേസില്‍ ഒരെണ്ണത്തില്‍ മാത്രമേ കുറ്റപത്രം നല്‍കിയിട്ടുള്ളു. അത് ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയവര്‍ക്കെതിരായ കേസാണ്. ഇപ്പോള്‍ യു എ പി എയുടെ പേരില്‍ പിണറായി വിജയനെ വിമര്‍ശിക്കുന്ന രമേശ് ചെന്നിത്തല കതിരൂര്‍ മനോജ് വധക്കേസിന്റെ ഭാഗമായി സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചാണ് കരിനിയമം ചാര്‍ത്തി നല്‍കിയത്. യു ഡി എഫ് കാലത്ത് ഈ കരിനിയമം അടിച്ചേല്‍പ്പിക്കുമ്പോള്‍ നിഷ്പക്ഷകുക്ഷികള്‍ ഇന്നുള്ള പ്രതികരണമൊന്നും ഉയര്‍ത്തിയിരുന്നില്ല എന്നതും കാണാതെ പോകരുത്.

ഭരണകൂടത്തിന് മൂന്ന് പ്രധാനഭാഗങ്ങളാണുള്ളത്. ഒന്ന്, എക്‌സിക്യുട്ടീവ്, രണ്ട്, ജുഡീഷ്യറി, മൂന്ന്, ലജിസ്ലേറ്റര്‍. ഇതില്‍ ലജിസ്ലേറ്റര്‍ മാത്രമേ അഞ്ചുകൊല്ലം കൂടുമ്പോള്‍ പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുള്ളു. അതുതന്നെ പണാധിപത്യത്തിന്റെ മുന്‍കൈയില്‍ പ്രാവര്‍ത്തികമാക്കാനാണ് ഭരണവര്‍ഗം ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും പ്രതിനിധാനം ചെയ്യുന്ന പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കൈവഴിയാണിത്.

ലജിസ്ലേറ്റീവ് വഴി ഭരണമാറ്റം സംഭവിക്കുമ്പോള്‍ എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഇടതടവില്ലാതെ തുടരുക തന്നെയാണ്. കേവലം തുടരുന്നു എന്നുമാത്രമല്ല, ഭരണവര്‍ഗ നിലപാടിനെ അരക്കിട്ടുറപ്പിക്കുവാന്‍ ഭരണവര്‍ഗ കാഴ്ചപ്പാടോടെ അത് നിലകൊള്ളുകയാണ്. സിപിഐ എം പരിപാടിയില്‍ പറയുന്നു : “അമ്പത് വര്‍ഷത്തെ ബൂര്‍ഷ്വാ-ഭൂപ്രഭുവാഴ്ച ഭരണകൂടാധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും കാര്‍ന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ വളര്‍ച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥവൃന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭരണനിര്‍വഹണ രീതി. ജനസാമാന്യത്തില്‍ നിന്ന് തീര്‍ത്തും അകന്ന് ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്ഥ മേധാവികള്‍ മുഖേനയാണ് പരമോന്നത തലത്തില്‍ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വന്‍തോതിലുള്ള വളര്‍ച്ചയും ഭരണവര്‍ഗങ്ങളുമായി അവര്‍ക്കുള്ള ശക്തമായ ബന്ധങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും” ഇത്തരത്തിലുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളെ പേറുന്ന ഭരണകൂട എക്‌സിക്യുട്ടീവ്, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകളുടെ താല്‍പ്പര്യത്തെയും നയങ്ങളെയുമല്ല പ്രതിനിധീകരിക്കുന്നത്. ജുഡീഷ്യറിയുടെ സ്വഭാവവും മറിച്ചല്ല. ഭരണവര്‍ഗ നയത്തെയും താല്‍പ്പര്യങ്ങളെയുമാണ് ഈ രണ്ടുവിഭാഗങ്ങളും പ്രകാശിപ്പിക്കുന്നത്. കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് എല്ലാ മേഖലയിലും ബദല്‍ നയങ്ങളും നിലപാടുകളും നടപ്പിലാക്കാനുദ്ദേശിച്ച് മുന്നോട്ടുപോവുമ്പോഴും ഭരണകൂട വ്യവസ്ഥയ്ക്ക് വിധേയപ്പെട്ടാണ് അവയൊക്കെ യാഥാര്‍ത്ഥ്യമാകുന്നത്. നിലനില്‍ക്കുന്ന എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഇതിനോടെല്ലാം ക്രിയാത്മകമായി പ്രതികരിച്ചോളണമെന്ന പ്രതീക്ഷ, ഭരണവര്‍ഗ സമീപനത്തിന്റെ ഉള്ളടക്കത്തെപറ്റി ബോധ്യമില്ലാത്തതുകൊണ്ടാണ് ഉണ്ടാവുന്നത്.

കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടി മുകളില്‍ പറഞ്ഞ ഭരണകൂട വ്യവസ്ഥയുടെ ഭാഗമായി ഉണ്ടായതാണ്. നേരത്തെ നദീര്‍ എന്ന ചെറുപ്പക്കാരനെതിരെ ഇത്തരത്തില്‍ യു എ പി എ ചുമത്തി കേസെടുത്തിരുന്നു. അന്നും ആ കരിനിയമം ഒഴിവാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഭരണകൂട വ്യവസ്ഥയുടെ ചട്ടപ്പടി നീക്കങ്ങളെ മറികടക്കുന്നതിന് വേണ്ടി, സര്‍ക്കാര്‍ അറിയാതെ ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജ് അധ്യക്ഷനായ ഒരു സമിതി പിണറായി സര്‍ക്കാര്‍ രൂപീകരിച്ചു. യു എ പി എ കേസുകള്‍ ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടുകൂടി മാത്രമേ എടുക്കാവൂ എന്നും ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി പ്രോസിക്യൂഷന്‍ അനുമതിയും നിയമോപദേശവും എടുത്തതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളു എന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടു. രാജ്യത്ത് മറ്റേതൊരു സംസ്ഥാനവും ജനാധിപത്യത്തിന് മുകളില്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കാന്‍ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

THE UNLAWFUL ACTIVITIES (PREVENTION) ACT, 1967 എന്ന നിയമമാണ് UAPA എന്ന് ചുരുക്കപേരില്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963ല്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് ഈ നിയമം അതേവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നുണ്ട്. ഭരണകൂടത്തിന് രാജ്യസുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായി രാജ്യസുരക്ഷയ്‌ക്കെന്ന പേരില്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നതും ഈ നിയമമാണ്. 1967 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി.

2008ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ യു എ പി എ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. രാജ്യത്ത് വ്യാപകമായി ഈ നിയമം പ്രയോഗിക്കപ്പെട്ടു. രാഷ്ട്രീയ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ നിയമം ഉപയോഗിച്ചു. 1967ല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ സിപിഐ എം ഈ നിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. ആ എതിര്‍പ്പ് ഇന്നും സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നു.

അമ്പേ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഭീകരവാദത്തിനെതിരായ പോരാട്ടം നടത്തി കപട ദേശീയതയിലൂന്നി മുന്നോട്ടുപോകുമ്പോള്‍ ഭരണകൂടം പൗരനെ ഭീകരവാദിയാക്കാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കും. താനൊരു ഭീകരവാദിയല്ലെന്നു തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതന്റെ ഉത്തരവാദിത്തമാകുന്നതാണ് ഈ നിയമം. പുരോഗമന ജനാധിപത്യ സമൂഹത്തിന് ഈ നിയമം ആവശ്യമില്ലെന്നാണ് പുരോഗമനപക്ഷത്തിന്റെ നിലപാട്.

യു എ പി എ ഭേദഗതി ബില്‍ ലോകസഭയില്‍ കൊണ്ടുവന്നപ്പോള്‍ പാസാക്കാനായി ശ്രമിച്ചവരൊക്കെ ഇപ്പോള്‍ കേരളത്തില്‍ യു എ പി എ ചുമത്താന്‍ പോലീസ് ശ്രമിച്ച സംഭവത്തെ എതിര്‍ക്കുന്നത് വിരോധാഭാസമാണ്. യു എ പി എയ്ക്ക് എതിരായുള്ള ഇവരുടെ നിലപാട് ആത്മാര്‍ത്ഥമെങ്കില്‍ പാര്‍ലമെന്റിലായിരുന്നു എതിര്‍പ്പ് കാണിക്കേണ്ടിയിരുന്നത്. ആ കരിനിയമവും ഭേദഗതികളും ഇല്ലാതായിരുന്നുവെങ്കില്‍ പോലീസിന് യു എ പി എ ചുമത്തി കേസെടുക്കാനും സാധിക്കില്ലായിരുന്നല്ലൊ. യു എ പി എ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ മലയാള മനോരാമാദി മാധ്യമങ്ങള്‍ പാലിച്ച നിശബ്ദത ശ്രദ്ധേയമാണ്. ഇപ്പോള്‍ അവര്‍ ആ നിയമത്തിനെതിരെ പറയുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് യു എ പി എ ചുമത്തിയതുകൊണ്ട് മാത്രമാണ്.

'Though this bill would not be misused against any individual, yet, those individuals who engage in terrorist activities against the securtiy and sovereigtny of India, including the urban maoists, would not be spared by the investigating agencies either.' യു എ പി എ ഭേദഗതിബില്‍ അവതരണ വേളയില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും ബി ജെ പി പ്രസിഡന്റുമായ അമിത് ഷാ പാര്‍ലമെന്റില്‍ സുവ്യക്തമായി പറഞ്ഞ വാക്കുകളാണിവ. അര്‍ബ്ബന്‍ മാവോയിസ്റ്റ് എന്ന പ്രയോഗത്തിലൂടെ എല്ലാ പൗരന്‍മാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സംഘപരിവാരത്തിന് സാധിച്ചു. ആര്‍ എസ് എസിന്റെ കാഴ്ചപ്പാട് തുടര്‍ന്നും അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 'An individual's psychology is the birth place of Terrorism, rather than an institution. If, in the first place, an individual is stopped from attracting other individuals into terrorism by providing ideological and financial support, this menace can be finished'. തീവ്രവാദം ഒരു മാനസികാവസ്ഥയാണെന്ന് പറഞ്ഞുവെക്കുമ്പോള്‍ ആര്‍ഷഭാരത സംസ്‌കൃതിയുടെ പ്രായോജകര്‍ ഏതറ്റംവരെയും പോകുമെന്ന് മനസിലാക്കാനാവും. തീവ്രവാദ ആശയങ്ങള്‍ രാജ്യത്ത് ഉയിര്‍ത്തുവരുന്നത് സാമൂഹ്യ സാമ്പത്തിക അസമത്വങ്ങള്‍ രാജ്യത്ത് രൂക്ഷമാവുന്നത് കൊണ്ടാണ്. അതിന് പരിഹാരം കാണാനുള്ള നടപടികളൊന്നും കേന്ദ്രത്തിലുള്ള ഭരണകൂട വ്യവസ്ഥയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. അത്തരം ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന ജനങ്ങളുടെ അസംതൃപ്തിയേയും പ്രതിഷേധങ്ങളെയും നേരിടാനാണ് യു എ പി എ പോലുള്ള കരിനിയമങ്ങള്‍ ഭരണകൂടം മുന്നോട്ടുവെക്കുന്നത്.

ഒരു സംഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടെന്ന് ഭരണകൂടം വിശ്വസിക്കുകയാണെങ്കില്‍ യു എ പി എ നിയമത്തിന്റെ സെക്ഷന്‍ 35 പ്രകാരം കേന്ദ്രസര്‍ക്കാരിന് ആ സംഘടനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും അവരെ നയിക്കുന്ന ആര്‍ എസ് എസ് സംഘപരിവാര്‍ സംഘടനകളുടെയും താല്‍പ്പര്യമാണ് ഏത് സംഘടന തീവ്രവാദ സംഘടന ആകണമെന്നുള്ളത്. അടുത്ത കാലത്ത് വന്ന ഭേദഗതി പ്രകാരം വ്യക്തികളെയും യു എ പി എ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തീവ്രവാദികളായി പ്രഖ്യാപിക്കാം. മുസ്ലീംങ്ങളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്‍മൂലനം ചെയ്യണമെന്ന് എഴുതി വെച്ചിട്ടുള്ള എം എസ് ഗോള്‍വാക്കറുടെ 'വിചാരധാര'യും ഒക്കത്തേന്തി നടക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാജ്യ സ്‌നേഹികളാവുന്നതും ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ഭീകരവാദികളാവുന്നതും ആര്‍ എസ് എസ് നിയന്ത്രിത ഭരണകൂടത്തിന്റെ താല്‍പ്പര്യം കൊണ്ടാണ്.

യു എ പി എ നിയമത്തിന്റെ 38 മുതല്‍ 40 വരെയും, 16 മുതല്‍ 23 വരെയുമുള്ള വകുപ്പുകളില്‍, തീവ്രവാദസംഘങ്ങളായി പ്രഖ്യാപിച്ച സംഘടനകളിലെ അംഗങ്ങളെയും അവരെ സഹായിക്കുന്നവരെയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെയാണ് വ്യക്തികളെ വേട്ടയാടാനുള്ള പുതിയ ഭേദഗതി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുവാനെന്നൊക്കെ പറഞ്ഞ് കൊണ്ടുവന്ന യു എ പി എ നിയമം സാധാരണ ക്രിമിനല്‍ കേസുകളില്‍ ബാധകമാക്കരുതെന്ന ഉറച്ച നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. എന്നാല്‍, ഇപ്പോള്‍ കോഴിക്കോട് സംഭവിച്ചതുപോലെ ചുരുക്കം ചില കേസുകളില്‍ ആ നിലപാടിനെതിരായ നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. ഭരണകൂടവ്യവസ്ഥയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ അത്തരം വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഇടതുപക്ഷ ഭരണം അവ തിരുത്താന്‍ തയ്യാറാകുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. അത്തരം തിരുത്തലുകള്‍ മറ്റൊരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതാണ് പ്രസക്തമായ കാര്യം. കോഴിക്കോട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്ത് യു എ പി എ ചാര്‍ജ്ജ് ചെയ്ത നടപടി പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയമായ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. ഈ പ്രചരണത്തിന് പിന്നിലുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയ ശക്തികളും മൗദൂദിസ്റ്റ് ആശയപ്രചാരകരുമാണ്. അവരുടെ കൂടെ കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനമധ്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മികവ് ഇത്തരം കുപ്രചരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് അവര്‍ നടത്തുന്നത്.

യു എ പി എ. ഭേദഗതി ബില്ലിന് മുമ്പായാണ് എന്‍ ഐ എ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികളുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലായിരുന്നു അത്. ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ഭരണകൂടത്തിന് തങ്ങളുടെ ഇച്ഛാനുസരണം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനാണ് ഇത് ഉപകാരപ്പെടുക. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം പോലുമില്ലാതെ യു എ പി എയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ പുതിയ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് അധികാരം കൈവന്നിരിക്കുകയാണ്. അത് കേരളത്തില്‍ പ്രയോഗിക്കാനാണ് ആര്‍ എസ് എസ് നേതൃത്വം തക്കംപാര്‍ത്തിരിക്കുന്നത് എന്ന കാര്യം നാം മറന്നുപോകാന്‍ പാടില്ല. ഇത്രയും നാള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ഡി വൈ എസ് പി., എ സി പി റാങ്കിനു മുകളിലുള്ളവര്‍ വേണമായിരുന്നു. എന്നാല്‍, ഈ നിയമം നിലവില്‍ വന്നതോടുകൂടി എന്‍ ഐ എയിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്ക് ഇത്തരം കേസുകള്‍ അന്വേഷിക്കാം. ഇതൊക്കെ സംസ്ഥാനത്തിന്റെ അധികാരത്തിന് മുകളിലേക്ക് കേന്ദ്രഭരണകൂടത്തിന് കൈകടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. ഫെഡറല്‍ മൂല്യങ്ങളെ വിലമതിക്കാത്ത ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അജണ്ടകളെ കോണ്‍ഗ്രസും ശരിവെക്കുന്നു എന്നുള്ളതാണ് ദുരന്തം.

ബിര്‍ജ് ഭൂഷണ്‍ കേസിലാണ് സുപ്രീംകോടതി “ആവിഷ്‌ക്കാരസ്വാതന്ത്യ്രം ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലപിടിപ്പുള്ള അവകാശമാണ്. അസൂയയുളവാക്കുന്ന തരത്തില്‍ കോടതികള്‍ ആ അവകാശത്തെ സംരക്ഷിക്കണം. സ്വതന്ത്രമായ രാഷ്ട്രീയചര്‍ച്ചകള്‍ ഒരു ജനാധിപത്യസര്‍ക്കാരിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.” എന്ന് നിരീക്ഷിച്ചത്. ജനാധിപത്യത്തിന്റെ സാധ്യതകളില്‍ കൂടി മാത്രമേ രാജ്യത്തിന് പുരോഗമനപരമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു എന്നത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ക്കും എതിര്‍സ്വരങ്ങള്‍ക്കും കൂടി പ്രസക്തിയുള്ള സംവാദതലങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും അത് ഇല്ലാതാകുന്ന, ഇല്ലാതാക്കുന്ന ഘട്ടങ്ങളില്‍ കോടതി തന്നെ അത് സംരക്ഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞുവെക്കുന്നത്. അതൊടൊപ്പം ചേര്‍ത്ത് വെക്കേണ്ട മറ്റൊരു പരാമര്‍ശവും സുപ്രീംകോടതിയില്‍ നിന്ന്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായി : “വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ്”. ഭീമ കൊറോഗാവില്‍ ആര്‍ എസ് എസുകാര്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അഞ്ചുപേരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടി ഭാഗികമായി സ്‌റ്റേ ചെയ്തു കൊണ്ടായിരുന്നു ആ നിരീക്ഷണം. ബിനായക് സെന്നിന് ജാമ്യമനുവദിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത് “ഒരു സംഘടനയുടെ അനുഭാവിയാകുന്നതോ, മാവോയിസ്റ്റ് സാഹിത്യം കൈയില്‍ വെക്കുന്നതോ ഒരാളെ കുറ്റവാളിയാക്കുന്നില്ല” എന്നാണ്. ഈ നിരീക്ഷണങ്ങളൊക്കെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുവ്യക്തമായിരുന്നു. അവ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശക്തവും യുക്തവുമായ ഇടപെടലുകളുമായിരുന്നു.

നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്ന് മാത്രമല്ല, ജനാധിപത്യത്തെ കുറിച്ചുള്ള ജാഗ്രത ഉണ്ടാവുന്നത്. ഇടതുപക്ഷവും ജാഗ്രതയോടെ നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷത്തില്‍ നിന്നും ആര്‍ എസ് എസ് ബി ജെ പി സംഘപരിവാരം നേതൃത്വം നല്‍കുന്ന വര്‍ഗീയ ശക്തികളില്‍ നിന്നും മൗദൂദിസ്റ്റ് അരാഷ്ട്രീയ ചേരിയില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം വിശിഷ്യാ സിപിഐ എം ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നുണ്ട്. അതിന് ഉദാഹരണായി ചൂണ്ടിക്കാട്ടാനുള്ളത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയ 26 യു എ പി എ കേസില്‍ ഐ എസ് ബന്ധമുള്ളവര്‍ക്കെതിരായ കേസൊഴികെ 25 എണ്ണവും ഒഴിവാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ഭരണകൂട വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഭരണത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള ഇച്ഛാശക്തി ഉള്ളതുകൊണ്ടാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ കൊണ്ട് പുനഃപരിശോധിപ്പിച്ചാണ് ഈ കേസുകള്‍ ഒഴിവാക്കിയത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2012 മുതലുള്ള 162 കേസുകളാണ് ഇടതുസര്‍ക്കാര്‍ പുനഃപരിശോധിച്ചത്. ഇതില്‍ 120 കേസുകളില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞിരുന്നു. ശേഷിക്കുന്ന 42 യു എ പി എ കേസും ഒഴിവാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി ജില്ലാ പോലീസ് ഓഫീസര്‍മാര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് ആകെയുള്ള 162 യു എ പി എ കേസുകളില്‍ 136 എണ്ണവും യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ളവയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്ത 26 കേസില്‍ ഒരെണ്ണത്തില്‍ മാത്രമേ കുറ്റപത്രം നല്‍കിയിട്ടുള്ളു. അത് ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയവര്‍ക്കെതിരായ കേസാണ്. ഇപ്പോള്‍ യു എ പി എയുടെ പേരില്‍ പിണറായി വിജയനെ വിമര്‍ശിക്കുന്ന രമേശ് ചെന്നിത്തല കതിരൂര്‍ മനോജ് വധക്കേസിന്റെ ഭാഗമായി സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചാണ് കരിനിയമം ചാര്‍ത്തി നല്‍കിയത്. യു ഡി എഫ് കാലത്ത് ഈ കരിനിയമം അടിച്ചേല്‍പ്പിക്കുമ്പോള്‍ നിഷ്പക്ഷകുക്ഷികള്‍ ഇന്നുള്ള പ്രതികരണമൊന്നും ഉയര്‍ത്തിയിരുന്നില്ല എന്നതും കാണാതെ പോകരുത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുവാനെന്നൊക്കെ പറഞ്ഞ് കൊണ്ടുവന്ന യു എ പി എ നിയമം സാധാരണ ക്രിമിനല്‍ കേസുകളില്‍ ബാധകമാക്കരുതെന്ന ഉറച്ച നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. എന്നാല്‍, ഇപ്പോള്‍ കോഴിക്കോട് സംഭവിച്ചതുപോലെ ചുരുക്കം ചില കേസുകളില്‍ ആ നിലപാടിനെതിരായ നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. ഭരണകൂടവ്യവസ്ഥയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ അത്തരം വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഇടതുപക്ഷ ഭരണം അവ തിരുത്താന്‍ തയ്യാറാകുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. അത്തരം തിരുത്തലുകള്‍ മറ്റൊരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതാണ് പ്രസക്തമായ കാര്യം.

കോഴിക്കോട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്ത് യു എ പി എ ചാര്‍ജ്ജ് ചെയ്ത നടപടി പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയമായ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. ഈ പ്രചരണത്തിന് പിന്നിലുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയ ശക്തികളും മൗദൂദിസ്റ്റ് ആശയപ്രചാരകരുമാണ്. അവരുടെ കൂടെ കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനമധ്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മികവ് ഇത്തരം കുപ്രചരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് അവര്‍ നടത്തുന്നത്.

കോഴിക്കോട് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്കെതിരെ യു എ പി എ ചുമത്തരുതെന്ന നിലപാടാണ് സിപിഐ എമ്മിനുള്ളതെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് സിപിഐ എമ്മിന്റെ പുതിയ നിലപാടല്ല. നേരത്തെയുള്ള നിലപാട് തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ കരിനിയമം പാസാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ടി സിപിഐ എം ആയിരുന്നു. ഇന്ന് കോഴിക്കോട് കേസിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റം പറയുന്ന മാധ്യമങ്ങളോ, രാഷ്ട്രീയ കക്ഷികളോ അന്ന് സിപിഐ എം നിലപാടാണ് ശരിയെന്ന് പറയാന്‍ തയ്യാറായിട്ടില്ല. കോഴിക്കോട് കേസില്‍ യു എ പി എ ചുമത്താനിടയായ സാഹചര്യം സംബന്ധിച്ച് പോലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടി കഴിഞ്ഞു.

തങ്ങള്‍ക്ക് ജനങ്ങള്‍ തന്ന ഭരണാധികാരത്തെ ജനപക്ഷമാക്കി ഉപയോഗിക്കുന്നതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, ഭരണകൂട വ്യവസ്ഥയുടെ ഉപകരണങ്ങളായ പോലീസ് യു എ പി എ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം അനുമതി നിഷേധിച്ചത്. എല്‍ ഡി എഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യു എ പി എ ചുമത്തുകയില്ല എന്ന നിലപാടിന്റെ ഭാഗമാണ് ആ നടപടി. കോഴിക്കോട് കേസിലും പിണറായി വിജയന്‍ സര്‍ക്കാര്‍ മറിച്ചൊരു തീരുമാനം കൈക്കൊള്ളുകയില്ല എന്ന് തന്നെ കേരളത്തിന് കരുതാം.

യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണകൂടസംവിധാനം തെരഞ്ഞെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെയല്ല പ്രതിനിധീകരിക്കുന്നത്. മറിച്ച് നിലവിലുള്ള ഭരണകൂട വ്യവസ്ഥയെയാണ്. നയപരമായുള്ള ഈ വ്യത്യാസത്തെ മനസിലാക്കിക്കൊണ്ട് ഭരണം കൈകാര്യം ചെയ്യുക എന്നത് അതീവ പ്രയാസകരമായ ഒന്നുതന്നെയാണ്. എങ്കില്‍പ്പോലും ഭരണകൂട വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട നയങ്ങളും നിലപാടുകളും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മതനിരപേക്ഷ ഉള്ളതക്കത്തോടെ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനും ഭരണകൂടത്തിനും സാധിക്കേണ്ടതുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍, കോര്‍പ്പറേറ്റുകളെയോ, വന്‍കിട സാമ്പത്തിക ശക്തികളെയോ, ഭൂപ്രഭുക്കളെയോ, സാമ്രാജ്യത്വ-ധനമൂലധന ശക്തികളെയോ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടമാവട്ടെ മേല്‍ചൂണ്ടിക്കാണിച്ചവയുടെയെല്ലാം താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. 

ഈ വൈരുദ്ധ്യത്തെ മനസിലാക്കി വിട്ടുവീഴ്ചയോടെ ഭരണസംവിധാനത്തെ മുന്നോട്ടുനയിക്കേണ്ടതുണ്ട്. വിട്ടുവീഴ്ചയെന്നാല്‍ കീഴടങ്ങലെന്നല്ല അര്‍ത്ഥം. പരസ്പരം ബോധ്യപ്പെടലാണ്. പ്രായോഗികത മെനഞ്ഞെടുക്കലാണ്.
മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ ബി ജെ പിയും പ്രതിനിധീകരിക്കുന്ന ഭരണകൂട വ്യവസ്ഥയ്ക്ക് കീഴിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത്. കേരളത്തിന്റെ പ്രത്യേക വികസന മാതൃക ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് പാര്‍ലമെന്ററി വ്യവസ്ഥയെ കമ്യൂണിസ്റ്റ് ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പരുവപ്പെടുത്തിയെടുത്തതുകൊണ്ടാണ്. അത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനായതുകൊണ്ടുകൂടിയാണ്.

ഭരണകൂടവും ഭരണവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി, പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതല്‍ വേഗതയില്‍ കേരളത്തെ മുന്നോട്ട് നയിക്കാന്‍ തീര്‍ച്ചയായും എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കും. അതിന് തിരിച്ചറിവോടുകൂടി ശക്തിപകരാനുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പുരോഗമനേച്ഛുക്കള്‍ക്കുമുണ്ട്.

05-Nov-2019

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More