വയനാട്ടിൽ ആവേശകരമായ കലാശക്കൊട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. കർണാടക സർക്കാരിൻ്റെ ഒത്താശയോടെ വയനാട്ടിലേക്ക് കോൺഗ്രസ് പണം ഒഴുക്കുകയാണെന്ന് സത്യൻ മൊകേരി ആരോപിച്ചു. രാഹുലും പ്രിയങ്കയും വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ്.

ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണെന്നും അതിനാലാണ് കിറ്റില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ പതിപ്പിച്ചതെന്നും സത്യന്‍ മൊകേരി വിമര്‍ശിച്ചു.