എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് റിപ്പോർട്ട്.ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് നിർണായക വിവരമുള്ളത്. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്.
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു. ഈ സമയത്താണ് ഖജനാവിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്.
