സി.പി.ഐ.എം സംസ്ഥാ‌ന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോ​ഗത്തില്‍ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട.സി.പി.ഐ.എമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളില്‍ ആരൊക്കെ വേണമെന്നതില്‍ ചര്‍ച്ച നടത്തും.

എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എത്ര മന്ത്രി സ്ഥാനങ്ങള്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എന്ന കാര്യത്തിലും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇന്ന് കൂടിയാലോചനകള്‍ നടക്കും.സി.പി.ഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടന്നേക്കും. സംസ്ഥാന സമിതി കൂടി ചേര്‍ന്നതിന് ശേഷമാവും മന്ത്രിസഭ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം വരിക