തൃശൂര്‍ ജില്ലയിലെ കൊടകര കള്ളപ്പണ കവർച്ച കേസിൽ ബി.ജെ.പിക്കെതിരെ വീണ്ടും മൊഴി. കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബി.ജെ.പി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനൻ ആണാണ് മൊഴി. ബി.ജെ.പി കള്ളപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

കൊടകരയിൽ കവർച്ച നടന്നതിന് ശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഷംജീർ നൽകിയ മൊഴിയിലുള്ളത്. കൊടകരയിൽ നിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായികാണെന്നും എറണാകുളത്ത് ധർമ്മരാജന് നൽകാൻ വേണ്ടിയാണ് പണം കൊടുത്തയച്ചതെന്നും ഷംജീറിന്‍റെ മൊഴിയില്‍ പറയുന്നു.

അതേസമയം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനോട് ഇന്ന് ചോദ്യംചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.