ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടും പാർലമെന്റ് അംഗങ്ങൾക്ക് ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും എട്ട് ഇടതുപക്ഷ എംപിമാർ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിൽ ഇന്ന് ധർണ നടത്തും.

രാവിലെ 10ന് വെല്ലിങ്ടൺ ഐലന്റിലെ ലക്ഷദ്വീപ് ഓഫീസിൽ എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ, പി പി മുഹമ്മദ് ഫൈസൽ എന്നിവരാണ് ധർണ നടത്തുക. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രതിഷേധം.

ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾ നിഷേധിക്കാനും സംസ്കാരത്തെയും വിശ്വാസത്തെയും അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സംഘപരിവാർ അജണ്ടക്കെതിരെ അണിനിരക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.