വയനാട്ടിലെ മുട്ടില്‍ മരം മുറിക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്

വിഷയത്തില്‍ 701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ആന്റോ ആഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇതേ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്തായിരുന്നു കോടതി നടപടി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെ 43 കേസുകളാണുള്ളത്. ഇതില്‍ 37 ലും ഹര്‍ജിക്കാര്‍ പ്രതികളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.