സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച കെ.സുന്ദര ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി.തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര പറഞ്ഞു.

2.5 ലക്ഷം രൂപ തനിക്ക് നല്‍കി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര പറഞ്ഞു. തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്‍റെ വാദത്തിനെതിരെയും സുന്ദര രംഗത്തെത്തി. സുരേന്ദ്രന്‍ നേരിട്ട് തന്നോട് ഫോണില്‍ സംസാരിച്ചു.മദ്യശാലയും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന്‍ നേരിട്ടാണ്.

മാര്‍ച്ച്‌ 20ന് രാത്രി തന്നെ പാര്‍പ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്.തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറഞ്ഞു.