സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയില്‍ ഈ വര്‍ഷം 88,000 വീടുകൂടി നിര്‍മ്മിക്കുമെന്ന് മന്ത്രി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ.നൂറുദിന പരിപാടിയില്‍ 10,000 വീട് ലക്ഷ്യമിട്ടിടത്ത് ഇതിനോടകം 12,067 വീട് കൈമാറി.അഞ്ചുവര്‍ഷത്തില്‍ അഞ്ചുലക്ഷം വീടാണ് ലക്ഷ്യമെന്നും നിയമസഭയില്‍ ബില്ലുകളുടെ ചര്‍ച്ചയ്ക്ക് മന്ത്രി മറുപടി നല്‍കി.

സംസ്ഥാനത്തിന്റെ തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നു.കഴിഞ്ഞ തവണ കൂലി പുതുക്കിയപ്പോള്‍ കേരളത്തെ പരിഗണിച്ചില്ല.കേന്ദ്ര ഫണ്ട് സമയത്ത് ലഭിക്കാത്തതുമൂലമുണ്ടായ കൂലി കുടിശ്ശിക പരിഹരിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ട് ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം വേണ്ടിവരുമ്പോള്‍ പിന്‍വലിക്കാനാകും.ട്രഷറി നിയന്ത്രണങ്ങളില്‍നിന്ന് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.