പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, വിലയില്ലാത്ത വകുപ്പ് മന്ത്രി എന്ന് പറഞ്ഞ് കളിയാക്കല്‍ നേരിട്ടിരുന്നുവെന്ന് ദേവസ്വം, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. അസംബ്ലിയിലും പുറത്തും കളിയാക്കല്‍ നേരിട്ടിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ''ചില ആളുകള്‍ എന്നെ കളിയാക്കിയിരുന്നു, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, അല്ലെങ്കില്‍ പട്ടിക ജാതി വകുപ്പ് മന്ത്രി, വിലയില്ലാത്ത വകുപ്പ് മന്ത്രിയാണ് എന്നെല്ലാം പറഞ്ഞ്. അസംബ്ലിയിലും പുറത്തുമുണ്ടായിരുന്നു കളിയാക്കല്‍,'' മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.