തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഡിസിസി ജനറൽ സെക്രട്ടറിസിപിഐഎംൽ ചേർന്നു.എം ബി മുരളീധരൻ ആണ് സിപിഎമ്മിൽ ചേർന്നത്. ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ എംബി മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു മുരളീധരൻ ഉന്നയിച്ചിരുന്നത്.

കോൺഗ്രസ് നേതാവും എംപിയും, മുൻ തൃക്കാക്കര എംഎൽഎയുമായിരുന്ന ബെന്നിബഹന്നാൻറെ അടുത്ത ആളുകൂടിയാണ് മുരളീധരൻ ഇനിമുതൽ എൽ ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എം ബി മുരളീധരൻ പറഞ്ഞു.സ്ഥാനാർഥി നിർണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാർട്ടിയെ അറിയിച്ചിരുന്നു.
എന്നാൽ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായത്.

സ്ഥാനാർഥിത്വം നൽകിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. സ്ഥാനാർഥിയായി കോൺഗ്രസ് സജീവ പ്രവർത്തകരെ പരിഗണിക്കേണ്ടിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. നിരവധി അതൃപ്തർ കോൺഗ്രസ് പാർട്ടിയിലുണ്ട്. താൻ പർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇനി എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.