വയനാട് കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചസംഭവത്തില്‍ പൊലീസ് കേസെടുത്തു. കെസ്‌യു സംസ്ഥാന പ്രസിഡന്റ്് കെ എം അഭിജിത്ത് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസ് റാലിക്ക് പിന്നാലെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ ഓഫീസിന് കല്ലെറിയുകയും അസഭ്യം പറയുകയയും ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.