യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഎ റഹീം എംപി. അടിയന്തര നടപടിയാവശ്യപ്പെട്ടാണ് എഎ റഹീം പരാതി നല്‍തിയത്. പരാതിക്കൊപ്പം വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുന്ന വിഡിയോയും എഎ റഹീം കൈമാറി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു.

25 കോടി രൂപ ഉപയോഗിച്ച് 1.5 ലക്ഷം ഐഡി കാര്‍ഡുകളാണ് നിര്‍മ്മിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.