Skip to main content
വാർത്തകൾ

ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ; സൈബർ ആക്രമണം ആസൂത്രിതമെന്ന് ആരോപണം

rajmohan

ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് അംഗീകരിക്കാനാകില്ലെന്നും അങ്ങനെയാണെങ്കിൽ അതെട്ടാമത്തെ അത്ഭുതമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കും മകനുമെതിരെ നടക്കുന്ന സൈബർ ആക്രമണം സ്വാഭാവികമല്ലെന്നും ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും ആശാന് വേണ്ടി ശിഷ്യൻ രംഗത്തിറങ്ങിയതാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

തന്നെ പ്രകോപിപ്പിച്ചാൽ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ചില രഹസ്യങ്ങൾ ഡയറിയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോളാർ കേസിൽ ഉമ്മൻചാണ്ടി പ്രതിസന്ധിയിലായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിലകൊണ്ടത് ടി. സിദ്ദിഖ് മാത്രമായിരുന്നുവെന്നും ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന ചിലർ അന്ന് മാറിനിന്നുവെന്നും ഉണ്ണിത്താൻ ആരോപിച്ചു. 

കോൺഗ്രസിൽനിന്ന് നേട്ടങ്ങൾ കൈവരിച്ച ചിലരുടെ മക്കൾ ഇപ്പോൾ ബിജെപിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.