“പി ജയരാജനെ വടിവാള്‍കൊണ്ട് ആഞ്ഞ് വെട്ടുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നില്ല. പക്ഷെ, ഉയര്‍ത്താനാത്ത കൈ ചേര്‍ത്ത് ജയരാജന്‍ എന്നെ ആശ്ലേഷിച്ചപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പിപ്പോയി. ആ ആശ്ലേഷമാണ് കമ്യൂണിസം.
ഇത് ബി ജെ പിയും നമോ വിചാര്‍മഞ്ചും ഉപേക്ഷിച്ച് മാര്‍ക്‌സിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളാണ്. ഈ മനുഷ്യന് കമ്യൂണിസം മുന്നോട്ടുവെക്കുന്ന മനുഷ്യസ്‌നേഹവും മാനവീകതയുമെന്താണെന്ന് തിരിച്ചറിയാന്‍ ഒരു പുസ്തകവും വേണ്ട. പി ജയരാജനെ പോലുള്ളവര്‍ തന്നോട് കാണിക്കുന്ന ഇടപെടല്‍ രീതിയാണ് മാനവീകത എന്ന് അയാള്‍ തിരിച്ചറിയുന്നു. അയാളെ പോലെ ആയിരങ്ങള്‍ ആ തിരിച്ചറിവിന്റെ പാതയിലാണ്. അവര്‍ കാവിക്കൊടിയുടെ കളങ്കിതഭാവത്തെ ഉപേക്ഷിക്കുന്നു. ചുവപ്പിന്റെ നന്‍മയും ലക്ഷ്യവും അവര്‍ തിരിച്ചറിയുന്നു. ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം എന്ന് പറഞ്ഞ് അവര്‍ ആവേശത്തോടെ മുന്നോട്ടുവരുമ്പോള്‍, ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അവരെ കൂടെക്കൂട്ടിയേ മതിയാവു. കാരണം അപരന്റെ സ്വരം മധുരസംഗീതമായി ശ്രവിക്കുന്ന ഒരു നാളെയിലേക്കാണ് പുരോഗമന പ്രസ്ഥാനം നടന്നുനീങ്ങുന്നത്. സിപിഐ എംന്റെ ചെമ്പതാകയാണ് നാളെയുടെ പ്രതീക്ഷ എന്ന തിരിച്ചറിവില്‍ ആ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഈ വ്യക്തി നെല്ലിനോട് സംസാരിക്കുന്നു.
ഞങ്ങള്‍ വെട്ടിമുറിച്ച, അനക്കമറ്റ കൈകൊണ്ട് പി ജയരാജന്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കമ്യൂണിസത്തിന്റെ മാനവീകത മനസിലായി. ജയരാജനിലെ കമ്യൂണിസ്റ്റ് വലിയ തലങ്ങളില്‍ ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഞങ്ങളെ അംഗീകരിക്കാന്‍ സാധിക്കുന്നത്. ആദിമനുഷ്യന്‍ സംസ്‌കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയില്‍ സംസ്‌കാരമുള്ളവനായി മാറിയത്. പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ വഴിതെറ്റിപ്പോയവരാരും ഞങ്ങളുടെ കൂടെ വരേണ്ട എന്ന് പറയുകയാണോ, അതോ അത്തരത്തിലുള്ളവരെ കൂടി ശരിയായ പാതയിലേക്ക് നയിക്കുകയാണോ ശരി? ഞാന്‍ ഇനിയുള്ള കാലം നേരത്തെ എന്റെ കൂടെ പ്രവര്‍ത്തിച്ചവരോട് ശരിയുടെ പാതയിലേക്ക് വരാന്‍ അഭ്യര്‍ത്ഥിക്കും
ഉത്തരം : അതെ. ഞാന്‍ ശാഖവഴിയാണ് വന്നത്. ശാഖാകാര്യവാഹക് ആയിരുന്നു. പിന്നീട് മണ്ഡലം കാര്യവാഹകിന് കീഴില്‍ ശാരീരിക് പ്രമുഖ് ആയി. പിന്നീട് ഗണ്ടയിലും ( മണ്ഡലങ്ങള്‍ ചേര്‍ന്ന ഘടകം) താലൂക്ക് കാര്യകാരീ മണ്ഡലിലും ജില്ലാ കാര്യകാരീ മണ്ടലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉത്തരം : സംഘത്തില്‍ പ്രചാരക് വിഭാഗവും സംഘടനാ വിഭാഗവുമുണ്ട്. ഞാന്‍ പ്രചാരക് വിഭാഗത്തിലായിരുന്നു. അക്രമമക്കമുള്ള കാര്യങ്ങള്‍ ദൈനംദിനാസൂത്രണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നത് ഈ വിഭാഗം ആണ്. ഞാന്‍ കണ്ണൂര്‍ ജില്ലയിലെ പല അക്രമ പ്രവര്‍ത്തനങ്ങളിലും പങ്കാളി ആയിട്ടുണ്ട്. പക്ഷെ, ഇന്ന് അതിലൊക്കെ ഖേദിക്കുന്നു. ബുദ്ധിയും തിരിച്ചറിവും വിവേകവും നഷ്ടപ്പെട്ടതിന്റെ ബാക്കിപത്രമായിരുന്നു ആ പാതകങ്ങള്‍. തികഞ്ഞ ഫാസിസം. അക്രമ പ്രവര്‍ത്തനങ്ങളിലൂടെ ഞാനടങ്ങുന്ന ആര്‍ എസ് എസ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഫാസിസത്തെ ചെറുക്കാന്‍ ശ്രമിച്ച പുരോഗമന പ്രസ്ഥാനത്തെയാണ് എന്ന തിരിച്ചറിവുണ്ടാകാന്‍ ഏറെ വൈകിപ്പോയി.
ചോദ്യം : ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള നിരവധി സംഘപരിവാര സംഘടനകള്‍ ഉണ്ടല്ലൊ. ഏതൊക്കെയാണ് അവ?
ഉത്തരം : രാഷ്ട്രീയമായി ഹിന്ദുത്വ വര്‍ഗീയതയ്ക്ക് വേരുകളുണ്ടാക്കാനായാണ് സംഘപരിവാര സംഘടനയായ ബിജെപിയും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഭാരതീയ വിദ്യാനികേതനും, കലാസാഹിത്യ മേഖലയില്‍ തപസ്യയും, ഗോത്രമേഖലയില്‍ വനവാസി വികാസകേന്ദ്രവും ആദിവാസി സംഘവും, ബുദ്ധിജീവികളെ ലക്ഷ്യമിട്ട് ഭാരതീയ വിചാരകേന്ദ്രവും, തൊഴിലാളി-സര്‍വീസ് മേഖലകളില്‍ ബിഎംഎസ്, എന്‍ജിഒ സെന്റര്‍, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്തും മതപരമായ ഉള്ളടക്കങ്ങളോടെ വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണസമിതി എന്നീ സംഘടനകള്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായുണ്ട്. മത-രാഷ്ട്രീയ ഉള്ളടക്കത്തോടെ ഹിന്ദുമുന്നണിയും വിശാല ഹിന്ദുസമ്മേളനവും, സാമൂഹ്യസേവന മേഖലയില്‍ സേവാഭാരതിയും, കുട്ടികള്‍ക്കിടയില്‍ ബാലഗോകുലവും, സ്ത്രീകള്‍ക്കിടയില്‍ സേവികാസമിതിയും, മാതൃമണ്ഡലവും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപിയും പ്രവര്‍ത്തിക്കുന്നു. അമൃതഭാരതി മതപരിശീലനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വൈദ്യമേഖലയില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രികള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇവ കൂടാതെ ഹിന്ദു ഐക്യവേദി, അയ്യപ്പസേവാസംഘം, ക്ഷേത്രസംരക്ഷണ വേദികള്‍ തുടങ്ങിയവയും സംഘപരിവാര സംഘടനകളാണ്. ഇവയുടെയൊക്കെ നിയന്ത്രണം ആര്‍ എസ് എസിലാണ്. ഇതൊരു വലിയ ശൃംഘല ആണ്.
ചോദ്യം : ആര്‍ എസ് എസ് ഇപ്പോള്‍ നവമാധ്യമ രംഗത്തും കാലുറപ്പിക്കുന്നുണ്ടല്ലൊ. ഇപ്പോള്‍ നരേന്ദ്രമോഡിക്ക് വേണ്ടി നവമാധ്യമങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുന്നത് ഇവരാണോ?
ഉത്തരം : ഉണ്ട്. ഐടി മിലന്‍ എന്നാണ് പറയുക. വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ശാഖ ആണ് ഇത്. നരേന്ദ്രമോഡിയുടെ പ്രചരണം ഇക്കൂട്ടരല്ല സംഘടിപ്പിക്കുന്നത്. സ്വയമേവ വല്ലവരും ചെയ്യുന്നുണ്ടാവും പക്ഷെ, മോഡിയുടെ പ്രചരണം വലിയ പി ആര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുത്തകകളാണ് അതൊക്കെ നിയന്ത്രിക്കുന്നത്.
ചോദ്യം : അത് ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണോ?
ഉത്തരം : എല്ലാം ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ്. സര്‍സംഘചാലക് അറിയാതെ ഒരില പോലും അനങ്ങില്ല.
ചോദ്യം : കുത്തകകള്‍ക്ക് ആര്‍ എസ് എസ് നേതൃത്വത്തെ സ്വാധീനിക്കാന്‍ സാധിക്കുമോ?
ഉത്തരം : വലിയ പ്രഗത്ഭനായ അദ്വാനിക്ക് പകരം നരേന്ദ്രമോഡി എന്ന പേര് കുത്തിവെച്ചത് കുത്തകകള്‍ ആണെന്നാണ് അദ്വാനിയുടെ വിഭാഗം പറയുന്നത്. സര്‍സംഘചാലകിന് താല്‍പ്പര്യമില്ലെങ്കില്‍ ഒരു മോഡിക്കും സംഘത്തില്‍ പ്രസക്തിയില്ല. സംഘത്തിന്റെ വിലയിരുത്തല്‍, ഹിന്ദുരാഷ്ട്രമെന്ന സ്വപ്നത്തില്‍ നിന്ന് അണികള്‍ ഞെട്ടി ഉണരാതിരിക്കാന്‍ മോഡിയുടെ ചീട്ടിറക്കല്‍ വേണമെന്നതാണ്. ഗുജറാത്ത് കലാപമൊക്കെ അത്തരത്തിലുള്ള ചീട്ടിറക്കലായാണ് വിലയിരുത്തുന്നപ്പെടുന്നത്.
ചോദ്യം : ഗുജറാത്ത് വംശഹത്യയെയൊക്കെ താങ്കള്‍ സംഘപരിവാരത്തില്‍ ഉണ്ടായിരുന്നപ്പോഴാണല്ലൊ. പൊതുവില്‍ പരിവാരത്തില്‍ എങ്ങനെയാണ് അതിനെ വിലയിരുത്തപ്പെട്ടത്?
ഉത്തരം : ഗുജറാത്ത് സംഭവത്തെ വിമര്‍ശിച്ചവര്‍ ഏറെയുണ്ടായിരുന്നു. അത്തരത്തിലുള്ള നടപടിയിലേക്ക് പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന കാഴ്ചപ്പാടാണ് ബിജെപി നേതൃത്വത്തിലുള്ള പലരും പ്രകടിപ്പിച്ചത്.
ചോദ്യം : ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനൊക്കെ ഈ വര്‍ത്തമാനത്തില്‍ പ്രസക്തിയുണ്ടോ?
ഉത്തരം : ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനൊന്നും ഒരു പ്രസക്തിയുമില്ല എന്ന തിരിച്ചറിവുള്ളവരാണ് സംഘപരിവാരത്തിലെ ബഹുഭൂരിപക്ഷവും. വാജ്‌പേയ്ജി മുതലുള്ളവരുടെ മനസില്‍ ഈ തിരിച്ചറിവുണ്ട്. പക്ഷെ, ആ മുദ്രാവാക്യം മുന്നോട്ടുവെച്ചാല്‍ മാത്രമേ ഹിന്ദു ഉണരുകയുള്ളു. ഉണര്‍ച്ചകളിലൂടെയേ സംഘത്തെ വളര്‍ത്താന്‍ സാധിക്കു. ഇന്ന് സംഘം എവിടെയുമെത്താത്ത അവസ്ഥയിലാണ്. ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, കോലോത്തോട്ട് എത്തിയതുമില്ല. ഒരിക്കലും എത്തുകയുമില്ല.
ചോദ്യം : സ്വദേശി എന്ന സങ്കല്‍പ്പവുമായി ഭരണത്തിലേറിയ ബി ജെ പി നേതൃത്വം സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുക തന്നെയായിരുന്നു. കുത്തകകള്‍ കല്‍പ്പിക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ ബി ജെ പിക്ക് സാധിച്ചില്ല. ആഗോളവത്കരണ-ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളെ പിന്‍പറ്റി നടക്കുന്ന ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഉത്തരം : ഇതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാതലായ ഭാഗമെന്ന് തോന്നുന്നു. ആഗോളവത്കരണ സാമ്രാജ്യത്വ ശക്തികളെ മാറ്റിനിര്‍ത്താന്‍ ബി ജെ പിക്ക് ഒരിക്കലും സാധിച്ചിട്ടില്ല. ഗുജറാത്തിലെ വികസനം എന്ന് പറയുമ്പോള്‍ അവിടെ കുത്തകകള്‍ നടത്തുന്ന അമിതമായ ചൂഷണത്തെ നമ്മള്‍ കാണുന്നേയില്ല. ഞാന്‍ ഗുജറാത്തില്‍പ്പോയ ആളാണ്. അവിടെ കുറെയേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെയുള്ള ചെറുവാഞ്ചേരി പോലുള്ള ഒരു ഗ്രാമത്തില്‍ ഉള്ള ജീവിതാവസ്ഥയും ഗുജറാത്തിലെ ഇതുപോലുള്ള ഗ്രാമത്തിലെ ജീവിതാവസ്ഥയും താരതമ്യം പോലും ചെയ്യാന്‍ പറ്റില്ല. അവിടെ വളരെ പരിതാപകരമാണ് അവസ്ഥ. മനുഷ്യര്‍ പുഴുക്കളെപ്പോലെ നുരക്കുകയാണ്. തൊഴില്‍ ചൂഷണം എല്ലാ സീമകളും ലംഘിച്ച് നടക്കുന്നു. ജാതീയതയൊക്കെ വസന്തകാലത്തിലാണുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ക്ക് ബദലായി സിപിഐ എം പോലുള്ള സംഘടനകള്‍ ബദലുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ സംഘപരിവാരത്തിലുള്ള കാലത്ത് ഞങ്ങള്‍ പലപ്പോഴും ലജ്ജിച്ചിട്ടുണ്ട്. ആര്‍ എസ് എസിനകത്ത് അതൊക്കെ ചര്‍ച്ചയാക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ സഹതാപം പോലും അര്‍ഹിക്കുന്നതല്ല.
ചോദ്യം : ഇത്തരം നിലപാടുകളും നിങ്ങളെപോലുള്ളവര്‍ക്ക് മടുപ്പുണ്ടാക്കിയിട്ടാവും അല്ലെ?
ഉത്തരം : തീര്‍ച്ചയായും. നിലപാടുകള്‍ കോണ്‍ഗ്രസിന്റേതായി നിലനിര്‍ത്തുകയും വടിവാളുകള്‍ സംഘപരിവാരത്തിന്റെതായി പ്രയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തെയാണ് ഞങ്ങള്‍ വേണ്ടെന്ന് വെച്ചത്.