Skip to main content
നഗ്നം

ജപ്തി

കില്‍ട്രാക്റ്ററോട്ടിവന്ന
പുലരിക്കാറ്റ്
ഒരു മണ്‍സൂണ്‍ പ്രസാദത്താല്‍
കുളിര്‍ത്തിരുന്നു.

മഴവിത്തുവാരിവാരി
എറിഞ്ഞുപോകെ
നിറചിരി മിന്നലായി
പടര്‍ന്നിരുന്നു

അടുത്ത കൊയ്ത്തുകാലത്ത്
നരിബാങ്കുകള്‍
പ്രളയജപ്തിയുമായി
പകപോക്കുന്നു.