Skip to main content
വാർത്തകൾ

പുസ്തകമേളയ്ക്ക് നേരെ എബിവിപി ആക്രമണം; ബോംബേറ് നടന്നതായി എസ്‌എഫ്‌ഐ

sfi abvp

കൊൽക്കത്ത സർവകലാശാലയുടെ കോളേജ് സ്ട്രീറ്റ് ക്യാംപസിലെ പ്രധാന കവാടത്തിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച വാർഷിക പുസ്തകമേളയായ 'സംഗ്രാമി ബോയ്പത്ര'യ്ക്ക് നേരെ എബിവിപിയുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും ആക്രമണം. ചൊവ്വാഴ്ച പുസ്തകമേള സംഘടിപ്പിക്കുന്നതിനിടെ എസ്‌എഫ്‌ഐ നേതാക്കളെയും പ്രവർത്തകരെയും മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പുസ്തകസ്റ്റാളിന് നേരെ ആക്രമണവും ബോംബേറും ഉണ്ടായതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.

പുസ്തകങ്ങൾക്കും വിജ്ഞാനവ്യാപനത്തിനുമായി ഒരുക്കിയ ഇടം ലക്ഷ്യമിട്ടുള്ള ആക്രമണം പുരോഗമന ആശയങ്ങളോടും അഭിപ്രായസ്വാതന്ത്ര്യത്തോടുമുള്ള വലതുപക്ഷ ശക്തികളുടെ വർധിച്ചുവരുന്ന അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് എസ്‌എഫ്‌ഐ കുറ്റപ്പെടുത്തി.

സംഭവത്തെ ശക്തമായി അപലപിച്ച എസ്‌എഫ്‌ഐ, പശ്ചിമബംഗാളിൽ ആർഎസ്എസ്-ബിജെപി-എബിവിപി കൂട്ടുകെട്ടിനെതിരായ പോരാട്ടം ശക്തമാക്കാൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾ ഒന്നിച്ചണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.