വാർത്തകൾ
പിണറായി വിജയനെതിരായ ഇ.ഡി നടപടിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങൾ നേരിട്ട നേതാവാണ് പിണറായിയെന്നും പുതിയ നടപടികളെയും അദ്ദേഹത്തിനും പാർട്ടിക്കും അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച എം.എ. ബേബി, ഇ.ഡി എന്നത് ‘Extended Department of BJP Government’ ആണെന്നും പരിഹസിച്ചു.
സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി സമൻസ് നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം.