വാർത്തകൾ
രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിഹാസവുമായി കോൺഗ്രസ് പ്രവർത്തകർ. നെല്ലിക്കാത്തളം വയ്ക്കുന്നതിനായി നെല്ലിക്ക കൊറിയർ വഴി എംപിക്ക് അയച്ചുനൽകിയാണ് പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
അതേസമയം, ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' എന്നാണ് ഫ്ലക്സ് ബോർഡുകളിലെ വാചകം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം പരിസരങ്ങളിലാണ് ഇന്ന് പുലർച്ചെ ബോർഡുകൾ സ്ഥാപിച്ചത്. കോൺഗ്രസിനുള്ളിലെ പുതിയ വിവാദങ്ങൾക്കിടെയാണ് ഈ സംഭവവികാസങ്ങൾ.