വാർത്തകൾ
മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണെന്ന് വി.എൻ. വാസവൻ ആരോപിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു സീറാം സാംബശിവറാവുവെന്നും അദ്ദേഹത്തെ തിടുക്കപ്പെട്ട് മാറ്റിയത് പ്രതികാര നടപടിയാണെന്നും വാസവൻ പറഞ്ഞു.
അഴിമതിയാണ് ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലെന്നും നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഒന്നും അറിയില്ലെന്ന് മന്ത്രിമാർ പറയുന്നത് ഗതികേടാണെന്നും വാസവൻ വിമർശിച്ചു.
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.