Skip to main content
വാർത്തകൾ

പരീക്ഷണ മരുന്ന് വിതരണം ചെയ്തതിൽ കെ. മുരളീധരന്റെ ഇടപെടൽ അന്വേഷിക്കണം; മുൻ ആരോഗ്യമന്ത്രിമാർ

ministers

ആരോഗ്യവകുപ്പിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ വിമർശനവുമായി മുൻ എൽഡിഎഫ് ആരോഗ്യമന്ത്രിമാർ. ക്ലിനിക്കൽ ട്രയലിനായി മാറ്റിവെച്ച മരുന്ന് സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതർക്ക് നൽകിയ നടപടി ഗുരുതര വീഴ്ചയാണെന്ന് പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മരുന്ന് കമ്പനികളുടെ ഉടമകൾ ആരോഗ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് മരുന്ന് വിതരണത്തിന് അനുമതി നൽകിയതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. മരുന്ന് കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും ആരോഗ്യമന്ത്രി കീഴടങ്ങിയെന്നും പരീക്ഷണ മരുന്ന് വിതരണം ചെയ്തതിൽ കെ. മുരളീധരന്റെ ഇടപെടൽ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിയായുള്ള അഞ്ചുവർഷത്തെ സേവനത്തിനിടെ വിമർശനങ്ങളെ പരിഹാസത്തോടെ കണ്ടിട്ടില്ലെന്നും എന്നാൽ പുതിയ ആരോഗ്യമന്ത്രി ഇത്തരം വിഷയങ്ങളെ നിസ്സാരമായി കാണുകയാണെന്നും പി.കെ. ശ്രീമതി വിമർശിച്ചു. കഴിഞ്ഞ പത്തുവർഷം ആരോഗ്യമേഖലയിൽ ദീർഘകാല സേവനം നടത്തിയ മുൻ മന്ത്രിമാരുടെ അനുഭവങ്ങളും അവർ ചൂണ്ടിക്കാട്ടി.