Skip to main content
വാർത്തകൾ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്

satheeshan

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നൽകിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന വിവരവും ലഭ്യമാക്കിയില്ല.

കൊച്ചിയിലേക്കുള്ള വിവാദ യാത്ര കൈകാര്യം ചെയ്തത് രഹസ്യവിഭാഗമാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗവും അറിയിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് പുറത്തുവിട്ടത്.