കണ്ണൂരിൽ കെ.കെ. രാഗേഷ് തുടരും; കെ.വി. സക്കീർ ഹുസൈൻ ജില്ലാ സെക്രട്ടേറിയറ്റിൽ
കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷ് തുടരും. കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനും തീരുമാനമായി. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
എം. ശ്രീധരൻ, എം.സി. രാഘവൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റിയിൽ എട്ട് ക്ഷണിതാക്കളെയും നിശ്ചയിച്ചു. കെ. നാരായണൻ, എം. സുകുമാരൻ, എം. രതീഷ്, സി.ടി. അനീഷ്, പി. മുകുന്ദൻ, എ.കെ. ബീന, സി. രജനി, ബാബു വാഴയിൽ എന്നിവരാണ് ക്ഷണിതാക്കൾ.
പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.