വാർത്തകൾ
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് മെറ്റ നീക്കം ചെയ്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും തടയാനാണ് മെറ്റയ്ക്ക് നോട്ടീസ് നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.
ഇതുവരെ 15,627 പോസ്റ്റുകൾ നീക്കം ചെയ്തതായും ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിലും നടപടി സ്വീകരിച്ചതായും മറുപടിയിൽ പറയുന്നു. സർക്കാർ അറിവോടെയല്ല ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻ നിലപാടിൽനിന്ന് വ്യത്യസ്തമാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.