Skip to main content
വാർത്തകൾ

ദേശീയപതാക മാർച്ചിന് അനുമതി നിഷേധിച്ചു; സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

Abhijit

ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താനിരുന്ന ‘ലെഹ്‌റാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് അഞ്ചിന് നിശ്ചയിച്ചിരുന്ന മാർച്ചിന് മുന്നോടിയായാണ് പൊലീസ് നടപടി.

മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ഉച്ചയോടെ അഭിജീത് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നടപടിക്കുപിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

നേരത്തെ, അഭിജീത് ദീപ്കെ കരോൾ ബാഗിലെ വസതിയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തിയിരുന്നു. ഇതിനിടെ, ദേശീയപതാകകളുമായി സിജെപി പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് സംഭവവികാസങ്ങൾ. മാർച്ചുമായി ബന്ധപ്പെട്ട് കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.