Skip to main content
വാർത്തകൾ

ഡൽഹിയിലെ പ്രതിഷേധം തടയാൻ റെയിൽവേയും മെട്രോയും അടച്ചിടുന്നുവെന്ന് ആരോപണം; മോദിയെ പരിഹസിച്ച് സി.ജെ.പി നേതാക്കൾ

Cjp mokes

ഡൽഹിയിലെ ജന്തർ മന്ദിറിൽ ഒക്ടോബർ 10ന് നടത്താനിരിക്കുന്ന മഹാപ്രക്ഷോഭത്തിന് മുന്നോടിയായി റെയിൽവേയും മെട്രോ സ്റ്റേഷനുകളും അടച്ചിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ, വക്താവ് സൗരവ് ദാസ്, സഹ കൺവീനർ അശുതോഷ് റങ്ക എന്നിവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചത്.

പ്രതിഷേധത്തിന്റെ പേരിൽ റെയിൽവേ ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച നേതാക്കൾ, മോദിയുടെ ആരോഗ്യത്തെക്കുറിച്ച് പരിഹാസരൂപേണ പരാമർശിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പോലും രാജ്യത്തെ റെയിൽവേ ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

പ്രതിഷേധക്കാർ ഡൽഹിയിലെത്തുന്നത് തടയാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള നടപടിയെയും ഡൽഹി പൊലീസിനെയും അവർ വിമർശിച്ചു. എത്ര തടസ്സങ്ങളുണ്ടായാലും ഒക്ടോബർ 10ന് ഡൽഹിയിലെത്തി പ്രതിഷേധം നടത്തുമെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.