Skip to main content
വാർത്തകൾ

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; കെ. ജമീല പുതിയ അംഗം

cpim kozhikodu

സിപിഐഎം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു. ക്ഷണിതാക്കൾ അടക്കം 10 പേരെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. താമരശ്ശേരിയിൽ നിന്നുള്ള കെ. ജമീലയാണ് പുതിയ ജില്ലാ കമ്മിറ്റി അംഗം.

അന്തരിച്ച മുൻ എംഎൽഎയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കാനത്തിൽ ജമീലയുടെ ഒഴിവിലേക്കാണ് കെ. ജമീലയെ തെരഞ്ഞെടുത്തത്.

നാല് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേരെയാണ് ജില്ലാ കമ്മിറ്റി ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രൻ മാസ്റ്റർ, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ്, കക്കോടി ഏരിയാ സെക്രട്ടറി പി.കെ. ഇ. ചന്ദ്രൻ, കോഴിക്കോട് ടൗൺ ഏരിയാ സെക്രട്ടറി എം. അജയൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. അരുൺ, കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. പ്രേംകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി യു. സുധർമ്മ, ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ടി.പി. കൃഷ്ണൻ എന്നിവരാണ് ക്ഷണിതാക്കൾ.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കർമപരിപാടികൾക്ക് വിപുലീകൃത ജില്ലാ കമ്മിറ്റി രൂപം നൽകിയതായി ജില്ലാ സെക്രട്ടറി എം. മെഹബൂബ് അറിയിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ 35 പേർ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.