വാർത്തകൾ
സിഎംആർഎൽ–എക്സാലോജിക് കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്, നിഖിൽ, ഷൈജൽ എന്നിവർ നാല് റിട്ട് അപ്പീലുകളും പ്രത്യേക അനുമതി ഹർജിയും സമർപ്പിച്ചു. അപ്പീൽ ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
മറുഭാഗത്തിന്റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്ന് അപ്പീലിൽ ആരോപിക്കുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നിയമവിരുദ്ധമാണെന്നും പ്രതികളുടെ പേരെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയതും നിയമവിരുദ്ധമാണെന്നാണ് അപ്പീലിലെ വാദം.